ബക്കിംഗ്ഹാംഷെയറില്‍ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി 14 പുതിയ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ക്യാമറകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പ്രദേശവാസികളുടെയും കടയുടമകളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ നടപടി.
ഈ ക്യാമറകള്‍ പ്രധാനമായും ട്രാഫിക് നിയമലംഘനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലാണ് സ്ഥാപിക്കുക. ഇവ ട്രാഫിക് നിയമലംഘനം കണ്ടെത്തി ലംഘകര്‍ക്ക് പിഴ ചുമത്തും. ഓക്സ്ഫോര്‍ഡ് റോഡിലെ ബസ് ലെയ്നുകള്‍, യെല്ലോ ബോക്‌സ് ജംഗ്ഷനുകള്‍, ഹൈ വൈക്കോമ്പിലെ മൂന്ന് പ്രധാന ലൊക്കേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും.
എയ്‌ല്‌സ്ബറിയിലെ A41 എക്‌സ്‌ചേഞ്ച് സ്ട്രീറ്റ്, ചെഷാമിലെ ബെല്ലിംഗ്ഡണ്‍ ലെയ്ന്‍, ഐവര്‍ ബാംഗോര്‍സ് റോഡ് എന്നിവിടങ്ങളില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പാഡ്ബറിയിലും ഡെന്‍ഹാമിലും നിരോധിച്ച തിരിവുകളിലും ക്യാമറകള്‍ സ്ഥാപിക്കും.
ഈ ക്യാമറകള്‍ വഴി റോഡ് സുരക്ഷ ഉറപ്പാക്കുകയും അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മോശം കാലാവസ്ഥയില്‍ റോഡ് സുരക്ഷ ഒരു പ്രധാന പ്രശ്‌നമായി മാറുന്ന സാഹചര്യത്തില്‍ ഈ നടപടി വളരെ പ്രധാനമാണ്.
എന്‍എച്ച്എസ് രോഗികള്‍ക്ക് വേഗത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിനായി പുതിയ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പുതിയ നിയമപ്രകാരം, ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് രോഗികള്‍ക്ക് ആവശ്യമായ സ്‌കാനിംഗ്, ചികിത്സ എന്നിവ നേരിട്ട് നിര്‍ദ്ദേശിക്കാന്‍ കഴിയും. കൂടാതെ, പരിശോധന നടത്തുന്ന ദിവസം തന്നെ ഫലം ലഭ്യമാക്കാനും ചികിത്സ ആരംഭിക്കാനും ആശുപത്രികളോട് നിര്‍ദ്ദേശിക്കുകയും ചെയ്യും. ഇത് രോഗികള്‍ നേരിടുന്ന നീണ്ട കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചികിത്സ വേഗത്തിലാക്കുകയും ചെയ്യും.
എന്‍എച്ച്എസ് ആപ്പിലും നിരവധി പുതിയ സവിശേഷതകള്‍ ചേര്‍ക്കും. ഈ ആപ്പ് ഉപയോഗിച്ച് രോഗികള്‍ക്ക് രോഗ പരിശോധനയ്ക്കോ ഡോക്ടറെ കാണാനോ ബുക്ക് ചെയ്യാം. കൂടാതെ, തങ്ങളുടെ സൗകര്യപ്രദമായ സ്ഥലത്ത് ചികിത്സ തേടാനും കഴിയും. കൂടുതല്‍ കമ്യൂണിറ്റി ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
രോഗികളോട് വിനയത്തോടെ പെരുമാറാനും ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുകവലി, അമിതവണ്ണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ വൈകാതെ ഈ പദ്ധതി പ്രഖ്യാപിക്കും.
കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ പ്രകാരം, ബ്രിട്ടനില്‍ ജനറല്‍ പ്രാക്ടീഷണര്‍മാരെ നേരിട്ട് കാണാന്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. പര്യാപ്തമായ ജീവനക്കാരുണ്ടെങ്കില്‍ മാത്രമേ എന്‍എച്ച്എസ് സേവനം സുഗമമായി നടത്താന്‍ കഴിയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന പുത്തന്‍ പരിഷ്‌കാരങ്ങള്‍ രോഗികളുടെ പരിചരണം വേഗത്തിലാക്കാനും, വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിച്ചുരുക്കി പകുതിയാക്കാനും ലക്ഷ്യമിടുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
Latest News
ശരിക്കും 24 മണിക്കൂറില്‍ തീരാത്ത പണികള്‍ എല്ലാവരുടെയും വീടുകളില്‍ കാണും. പാത്രം കഴുകുക, വീട് വൃത്തിയാക്കുക, പാചകം ചെയ്യുക, തുണി നനയ്ക്കുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജോലികളാണ് വീട്ടിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ വംശജനായ സിഇഒയുടെ ലിങ്ക്ഡ്ഇന്‍ പോസ്റ്റ് ഇപ്പോള്‍ വൈറലാവുകയാണ്. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പാത്രങ്ങള്‍ കഴുകിയിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.
അതിന് പകരം അതിനേക്കാള്‍ മൂല്യവത്തായ കാര്യങ്ങള്‍ ചെയ്യുന്നതിനാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്നും രവി അബുവാല ലിങ്ക്ഡ്ഇന്നില്‍ കുറിക്കുന്നു. 4 വര്‍ഷമായി താന്‍ പാത്രങ്ങള്‍ കഴുകിയിട്ടില്ല. അത് ഞാന്‍ മടിയനായതുകൊണ്ടല്ല. കാരണം എന്റെ സമയത്തിന് മണിക്കൂറില്‍ $5,000 (4,28,832.65 Indian Rupee) ആണ് വില എന്നാണ് രവി കുറിക്കുന്നത്. പാത്രം കഴുകുന്നത് മണിക്കൂറിന് $15 (1,286.50 Indian Rupee) മാത്രം വില വരുന്ന പണിയാണ്.
കണക്കുകള്‍ വളരെ വ്യക്തമാണ് എന്നും പാത്രം കഴുകുന്നത് തന്റെ സമയം അപഹരിക്കുമെന്നും ആ സമയത്ത് തനിക്ക് ഇത്രയധികം പണമുണ്ടാക്കാനുള്ള ജോലി ചെയ്യാമെന്നുമാണ് രവി പറയുന്നത്. അതിനാല്‍ തന്നെ മണിക്കൂറിന് $15 (1,286.50 Indian Rupee) മാത്രം വില വരുന്ന പാത്രം കഴുകുന്നത് നിര്‍ത്തി നിങ്ങളുടെ മൂല്യത്തിന് അനുസരിച്ചുള്ള പണം കിട്ടുന്ന ജോലി ചെയ്യാനാണ് രവി പറയുന്നത്.
എന്തായാലും പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. ചിലരെല്ലാം പോസ്റ്റിനെ അനുകൂലിച്ചിട്ടുണ്ട്. അത് ശരിയാണ് എന്നും വെറുതെ സമയം അപഹരിക്കുന്ന പണികളാണ് ഇത്തരത്തിലുള്ളത് എന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, അതിനെ വിമര്‍ശിച്ചവരും ഉണ്ട്. ഒരു സാധാരണക്കാരനായ തൊഴിലാളിക്ക് ഇങ്ങനെ പറയാനുള്ള പ്രിവിലേജ് ഇല്ല എന്നാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.
ASSOCIATION
ഈസ്റ്റ് ലണ്ടന്‍: പാരമ്പര്യം കൊണ്ടും പ്രൗഢി കൊണ്ടും അംഗബലം കൊണ്ടും യുകെയിലെ തന്നെ പ്രമുഖ സംഘടനകളില്‍ ഒന്നായ ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷം വളരെ പ്രൗഢഗംഭീരമായി ഈ മാസം പതിനൊന്നിന് ശനിയാഴ്ച രണ്ടു മണി മുതല്‍ ലണ്ടനിലെ ഹോണ്‍ ചര്‍ച്ചില്‍ ഉള്ള ക്യാമ്പ്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വളരെ വിപുലമായി ആഘോഷിക്കുന്നു. വ്യത്യസ്തത കൊണ്ടും പരിപാടികളുടെ ബാഹുല്യവും ഉയര്‍ന്ന നിലവാരവും കൊണ്ടും വേറിട്ടു നില്‍ക്കുന്ന ഈ മലയാളി അസോസിയേഷന്‍ ഇത്തവണയും വേറിട്ട പരിപാടികളുമായാണ് എത്തുന്നത്.
കൃത്യം രണ്ടുമണിക്ക് തന്നെ ആരംഭിക്കുന്ന ആഘോഷം മികവുറ്റതാക്കാന്‍ വ്യത്യസ്തമായ കലാസാംസ്‌കാരിക പരിപാടികള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. സംഗീതവും നൃത്തവും നാടകവും തമാശയും എല്ലാം കോര്‍ത്തിണക്കിയുള്ള വ്യത്യസ്ത പരിപാടികള്‍ മികവുറ്റതാക്കാന്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അഹോരാത്രം പരിശ്രമിക്കുകയാണ്.
ഈ അവസരത്തില്‍ തന്നെ പ്രശസ്ത മലയാള സിനിമ സംവിധായകന്‍ ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ശാന്തമീ രാത്രിയില്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചും നടക്കുന്നു. ആടുജീവിതം ഫെയിം ഗോകുല്‍, ദൃശ്യം ഫെയിം എസ്തര്‍ അനില്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത അഭിനേതാക്കളായ ടിനി ടോം, കൈലാഷ്, പ്രമോദ് വെളിയനാട്, സിദ്ധാര്‍ഥ് ഭരതന്‍, മാല പാര്‍വതി, വിജി വെങ്കിടേഷ്, ജീന്‍ പോള്‍ ലാല്‍, അര്‍ജുന്‍, നേഹ എന്നിവരും അണിനിരക്കും. ഇവരില്‍ എസ്തര്‍ അനില്‍ അടക്കമുള്ള പല അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും നിര്‍മ്മാതാക്കളുടെയും സാന്നിധ്യവും ഉണ്ടാകും. ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും എല്ലാ എല്‍മ അംഗങ്ങളിലും പ്രകടമാണ്.
രുചികരമായ തനി നാടന്‍ കേരളീയ ഭക്ഷണവും, ഡിജെയും കൊണ്ടു സമ്പന്നമായ ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയും പരിപാടിയുടെ വിജയത്തിനായി എല്ലാ അംഗങ്ങളുടെയും പിന്തുണയും പങ്കാളിത്തവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നതായി എല്‍മയുടെ ഭാരവാഹികള്‍ ആയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
സ്റ്റിവനേജ്: ഹര്‍ട്ട് ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളില്‍ ഒന്നായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ജനുവരി 11 ന് ശനിയാഴ്ച സ്റ്റീവനേജ് ബാണ്‍വെല്‍ അപ്പര്‍ സ്‌കൂളില്‍ വെച്ച് നടത്തപ്പെടും. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി സര്‍ഗ്ഗം സംഘടിപ്പിച്ച കരോള്‍- പുല്‍ക്കൂട്- ട്രീ- ഭവനാലങ്കാര മത്സരങ്ങള്‍ ആകര്‍ഷകവും, ഗുഹാതുരത്വം ഉണര്‍ത്തുന്നതുമായി.
സ്റ്റീവനേജ് എം പി കെവിന്‍ ബൊണാവിയ ക്രിസ്തുമസ്സ് ആഘോഷം ഉദ്ഘാടനം നിര്‍വ്വഹിച്ചു നല്‍കുന്നതാണ്. സ്റ്റീവനേജ് മേയര്‍ ജിം ബ്രൗണ്‍, മേയറസ് പെന്നി ഷെങ്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കു ചേരുകയും, ക്രിസ്തുമസ് പുല്‍ക്കൂട്-അലങ്കാര മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമാണ്.
കലാസന്ധ്യയില്‍ അരങ്ങേറുന്ന സംഗീത-നൃത്ത വിസ്മയ പ്രകടനങ്ങളില്‍ സ്റ്റീവനേജ് ആര്‍ട്‌സ് ഗില്‍ഡ് ചെയര്‍പേഴ്‌സണും, സ്റ്റീവനേജ് ഫെസ്റ്റിവല്‍ അടക്കം പരിപാടികളുടെ മുഖ്യ സംഘാടകയുമായ ഹിലാരി സ്പിയേഴ്സ് ആതിഥേയത്വം സ്വീകരിച്ചു പങ്കെടുക്കും. യുഗ്മ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കലോത്സവമേളയുടെ കോര്‍ഡിനേറ്ററും, ലൂട്ടന്‍ കേരളൈറ്റ് അസ്സോസ്സിയേഷന്‍ പ്രസിഡണ്ടുമായ അലോഷ്യസ് ഗബ്രിയേല്‍ ആഘോഷത്തില്‍ യുഗ്മ പ്രതിനിധിയായി പങ്കു ചേരുന്നതുമാണ്.
മികവുറ്റ സംഗീത-നടന-നൃത്തങ്ങള്‍ സമന്വയിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തില്‍ പ്രമുഖ മോര്‍ട്ടഗേജ് ഇന്‍ഷുറന്‍സ് കമ്പനിയായ 'ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ്', സെന്റ് ആല്‍ബന്‍സിലെ ഭക്ഷണ പ്രിയരുടെ രുചിക്കൂട്ടും, പാര്‍ട്ടി വേദിയുമായ 'ചില്‍@ചില്ലീസ്' കേരള ഹോട്ടല്‍, യു കെ യിലെ പ്രമുഖ ഹോള്‍സെയില്‍ ഫുഡ്- ഇന്‍ഗ്രിഡിയന്‍സ് വിതരണക്കാരായ 7s ട്രേഡിങ് ലിമിറ്റഡ്, പ്രമുഖ കാറ്ററിങ് കമ്പനിയായ 'ബെന്നീസ് കിച്ചണ്‍' അടക്കം സ്ഥാപനങ്ങള്‍ സര്‍ഗ്ഗം ആഘോഷത്തില്‍ സ്‌പോണ്‍സര്‍മാരായിരിക്കും.
സംഗീത-നൃത്ത-നടന ആഘോഷസന്ധ്യയില്‍ അതി വിപുലവും മികവുറ്റതുമായ കലാപരിപാടികളാണ് കോര്‍ത്തിണക്കിയിരിക്കുന്നത്.'ബെന്നീസ്സ് കിച്ചന്‍' തയ്യാറാക്കുന്ന സ്വാദിഷ്ടമായ ത്രീ കോഴ്‌സ് ക്രിസ്തുമസ്സ് ഡിന്നര്‍ ആഘോഷത്തിലെ ഹൈലൈറ്റാവും.
ക്രിസ്തുമസ് നേറ്റിവിറ്റി സ്‌കിറ്റോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതവും, സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദിയും ആശംസിക്കും.സ്റ്റീവനേജ് കരോള്‍ ടീം നയിക്കുന്ന കരോള്‍ ഗാനാലാപനം തുടര്‍ന്ന് ഉണ്ടായിരിക്കും.
സര്‍ഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര ആഘോഷത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റിയുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അപ്പച്ചന്‍ കണ്ണഞ്ചിറ: 07737956977,
സജീവ് ദിവാകരന്‍: 07877902457,
ജെയിംസ് മുണ്ടാട്ട്: 07852323333
Venue: Barnwell Upper School,
Shephall,
SG2 9SR
നീണ്ട ആറ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പെരിയ ഇരട്ട കൊലപാതക കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍ - കൃപേഷിന്റെ കുടുംബങ്ങള്‍ക്ക് ഭാഗികമായെങ്കിലും നീതി ലഭിച്ചു എന്ന് കരുതാം. മുന്‍ ഉദുമ എം എല്‍ എ കുഞ്ഞിരാമനടക്കം സി പി എമ്മിന്റെ പ്രധാന നേതാക്കള്‍ക്കെതിരെ പുറപ്പെടുവിച്ച വിധി സി പി എം എന്ന രക്തദാഹി പാര്‍ട്ടിയുടെ മുഖത്തേറ്റ വലിയ അടിയാണ്.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന കാരണത്താല്‍ വെട്ടി നുറുക്കപ്പെട്ട ശരത് ലാല്‍, കൃപേഷ് എന്നിവരുടെ തുടിക്കുന്ന സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന്, ഒഐസിസി (യുകെ) മാഞ്ചസ്റ്റര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ 'ജീവദാന ദിന'മായി ആചാരിക്കുകയും അന്നേ ദിവസം പ്രവര്‍ത്തകര്‍ 'രക്തദാന' പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.
സാധിക്കുന്ന എല്ലാവരും ഈ പരിപാടികളില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. മറ്റുള്ളവര്‍ക്ക് അതത് റീജിയനുകളില്‍ രക്തദാന പരിപാടി സംഘടിപ്പിക്കാവുന്നതാണ്.
യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്‍ എസ്എംഎയുടെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം ഇന്ന് നടക്കും. ഇന്ന് മൂന്നുമണി മുതല്‍ സെന്‍ പീറ്റേഴ്സ് അക്കാദമി ഫെന്റണ്‍ല്‍ വച്ച് ആഘോഷിക്കുന്നു.
എസ്എംഎയുടെ കുടുംബാഗംങ്ങള്‍ക്ക് മറക്കാനാവാത്ത സംഗീതവിരുന്നൊരുക്കാന്‍ ലൈവ് മ്യൂസിക് ബാന്‍ഡുമായി കേരളത്തിന്റെ സംഗീത സദസ്സുകളുടെ സുപരിചിത സാന്നിധ്യമായ ചായ് & കോഡ്‌സ് എത്തും. സിനിമാ സംഗീത സംവിധായകനുമായ ഗോകുല്‍ ഹര്‍ഷന്റെ നേതൃത്വത്തില്‍ കൃഷ്ണ (Bass Guitar), എബിന്‍ (Keyz) പ്രണവ് (Guitars), സജിന്‍ (Drums) എന്നിവരാണ് ബാന്‍ഡിലെ മറ്റു അംഗങ്ങള്‍.
എസ്എംഎയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ കുട്ടികളുടെ നേറ്റിവിറ്റി പ്ലേ, ക്രിസ്മസ് പപ്പ ഡാന്‍സ്, തകര്‍പ്പന്‍ ഡാന്‍സുമായി സാന്താക്ലോസ്, മനോഹരമായ ഗാനങ്ങളും, അതിനപ്പുറം കലകളുടെ ഒരു മഹാസമുദ്രവുമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സ് പെര്‍ഫോമന്‍സ്.
കുടുംബത്തോടൊപ്പം, സുഹൃത്തുക്കളോടൊപ്പം, എസ്എംഎയുടെ ഊഷ്മള കൂട്ടായ്മയില്‍ നമുക്ക് ഒന്നിച്ച് എസ്എംഎയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം മറക്കാനാവാത്ത അനുഭവമാക്കാം.
എസ്എംഎയുടെ ക്രിസ്മസ്, പുതുവത്സര ആഘോഷം മിന്നും താരകം2025 ലേക്ക് എസ്എംഎയുടെ കുടുംബാഗംങ്ങള്‍ എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നതായി പ്രസിഡന്റ് എബിന്‍ ബേബിയും, സെക്രട്ടറി ജിജോ ജോസഫും അറിയിച്ചു.
സ്ഥലത്തിന്റെ വിലാസം:
St. Peter's Academy,
Fenton Manor,
City Road,
Fenton,
ST4 2RR
SPIRITUAL
ലണ്ടന്‍: യുകെയിലെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് പൂജ നടത്തുന്നു.
ഈ മാസം12ന് ഉച്ചയ്ക്ക് 2 മണി മുതല്‍ ഡറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ കൊടിയേറ്റ്, അയ്യപ്പ ഛായാചിത്രവും വഹിച്ചുകൊണ്ടുളള പ്രദക്ഷിണം, ഭദ്രദീപം തെളിയിക്കല്‍, അയ്യപ്പ നാമാര്‍ച്ചന, പടിപൂജ, പ്രസാദ് ഊട്ട് എന്നിവയുണ്ടായിരിക്കും. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അനില്‍കുമാര്‍- 07828218916 (ബിഷപ് ഓക്?ലാന്‍ഡ്),
വിനോദ് ജി നായര്‍- 07950963472 (സണ്‍ഡര്‍ലാന്‍ഡ്),
സുഭാഷ് ജെ നായര്‍- 07881097307 (ഡര്‍ഹം),
ശ്രീജിത്ത്- 07916751283 (ന്യൂകാസില്‍),
നിഷാദ് തങ്കപ്പന്‍- 07496305780 (ഡാര്‍ലിങ്ടന്‍)
എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ 2024 നാളെ സണ്ടര്‍ലാന്‍ഡില്‍ നടക്കും. ന്യൂകാസിലിലെ യാക്കോബായ പള്ളിയാണ് ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കുന്ന പരിപാടിക്ക് ദയവായി എല്ലാവരും 4:30ന് പള്ളിയില്‍ ഹാജരാകണം. ഈ വര്‍ഷത്തെ ആഘോഷങ്ങളിലൂടെ മേരി ക്യൂറി ചാരിറ്റിയെ പിന്തുണയ്ക്കും. ദയവായി സംഭാവനകള്‍ ചെയ്യണമെന്ന് കമ്മിറ്റിക്കാര്‍ അറിയിച്ചു.
ആഘോഷത്തില്‍ പങ്കെടുക്കുന്ന പള്ളികള്‍:
1. സെന്റ് ഗ്രിഗോറിയസ് യാക്കോബായ ചര്‍ച്ച് ന്യൂകാസില്‍
2. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്ന്യൂകാസില്‍
3. സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍സണ്‍ഡര്‍ലാന്‍ഡ്
4. സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് സണ്ടര്‍ലാന്‍ഡ്
5. മാര്‍ത്തോമാ ചര്‍ച്ച്, ന്യൂകാസില്‍
6. അവര്‍ ലേഡി ക്വീന്‍ ഓഫ് ദി റോസറി ചര്‍ച്ച് ന്യൂകാസില്‍
സ്ഥലത്തിന്റെ വിലാസം:
സെന്റ് ജോസഫ് ആര്‍സി ചര്‍ച്ച്
സണ്ടര്‍ലാന്‍ഡ്
2 - പാക്സ്റ്റണ്‍ടെറസ്
സണ്ടര്‍ലാന്‍ഡ്
SR4 6HS.
ബര്‍ലിന്‍: പുതുവര്‍ഷ ദിനത്തില്‍ സംഗീത ആല്‍ബം 'അഖിലേശ്വരന്‍'റിലീസ് ചെയ്തു. സെമി ക്ലാസിക്കല്‍ മെലഡി രൂപത്തിലാണ്ഗാനം പുറത്തിറക്കിയിരിക്കുന്നത്.
ജോസ് കുമ്പിളുവേലില്‍ രചിച്ച ഗാനത്തിന് ജോജി ജോണ്‍സാണ് സംഗീതം നല്‍കിയിരിക്കുന്നത്. മധു ബാലകൃഷ്ണന്‍ ആലപിച്ച അഖിലേശ്വര എന്ന ഗാനം യൂറോപ്പിലെ ന്യൂസ് ചാനലായ പ്രവാസി ഓണ്‌ലൈനിന്റെ സഹകരണത്തോടെകുമ്പിള്‍ ക്രിയേഷന്‍സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ഗാനത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് അനൂപ് ലീ ആണ്. കുമ്പിള്‍ ക്രിയേഷന്‌സിന്റെ ബാനറില്‍ ഷീന, ജെന്‍സ്, ജോയ്ന്‍ കുമ്പിളുവേലില്‍ എന്നിവരാണ് നിര്‍മാതാക്കള്‍. https://www.youtube.com/c/KUMPILCREATIONS
SPECIAL REPORT
ഒരു ഇന്‍സ്റ്റന്റ് മെസേജിങ് ഫീച്ചറായ വാട്സ്ആപ്പ് ഇപ്പോള്‍ മനുഷ്യന്റെ ദൈനംദിന ഉപയോഗത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് വാട്സ്ആപ്പ് ഉപയോക്താക്കളായി ഇന്ത്യയില്‍ ഉള്ളത്. പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടുത്തോടെ വാട്സ്ആപ്പ് കൂടുതല്‍ ജനപ്രിയമാകുകയാണ്.
പുതുവര്‍ഷത്തില്‍ പുത്തന്‍ ഫീച്ചര്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ തന്നെ തന്നെ നിരവധി ഫീച്ചറുകള്‍ വാട്സ്ആപ്പ് പരിചയപ്പെടുത്തി കഴിഞ്ഞു. ഇപ്പോഴിതാ അതിന്റെ ബാക്കിയെന്നോണം പുതിയ ഫീച്ചറാണ് വാട്സാപ്പിലൂടെ ഉപയോക്താക്കളിലേക്ക് എത്തുന്നത്.
ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് വാട്സാപ്പിന്റെ പുതിയ ഫീച്ചര്‍. ഇനി വാട്‌സാപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യാനാവുന്ന പുതിയ രീതിയാണ് പരിചയപ്പെടുത്തുന്നത്. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പര്‍ സ്‌കാന്‍ ചെയ്ത് പിഡിഎഫ് രൂപത്തില്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായിക്കും.
വാട്‌സാപ്പില്‍ എങ്ങനെ ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്യേണ്ടത് എന്ന് നോക്കാം:
വാട്‌സാപ്പില്‍ ഒരു ചാറ്റ് വിന്‍ഡോ തുറക്കുക
ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടണ്‍ ടാപ്പ് ചെയ്യുക
ഡോക്യുമെന്റില്‍ ടാപ്പ് ചെയ്യുക
അപ്പോള്‍ സ്‌കാന്‍ ഡോക്യുമെന്റ് ഓപ്ഷന്‍ കാണാം
അതില്‍ ടാപ്പ് ചെയ്താല്‍ ക്യാമറ തുറക്കും.
ഏത് ഡോക്യുമെന്റാണോ പകര്‍ത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക.
മുഴുവന്‍ പേജുകളും ഈ രീതിയില്‍ പകര്‍ത്തി ക്കഴിഞ്ഞാല്‍ Save ബട്ടണ്‍ ടാപ്പ് ചെയ്യുക.
നിങ്ങള്‍ സ്‌കാന്‍ ചെയ്ത പേജുകള്‍ പിഡിഎഫ് രൂപത്തില്‍ അയക്കാനുള്ള ഓപ്ഷന്‍ കാണാം.
സെന്റ് ബട്ടണ്‍ ടാപ്പ് ചെയ്താല്‍ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാള്‍ക്ക് ലഭിക്കും.
CINEMA
കടുത്ത പനിയുമായി പ്രൊമോഷന്‍ പരിപാടിക്കെത്തിയ നടന്‍ വിശാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'മദ ഗജ രാജ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് വിറച്ച് ക്ഷീണിച്ച് വിശാല്‍ എത്തിയത്. വേദിയില്‍ സംസാരിക്കവെ പലവട്ടം വിശാലിന് നാക്കുകുഴയുന്നതും ശാരീരികബുദ്ധിമുട്ടുകള്‍ നടനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതും വീഡിയോകളില്‍ എത്തിയിരുന്നു.
കടുത്ത മൈഗ്രെയ്നും പനിയുമാണ് നടന്റെ അവശതയ്ക്ക് പിന്നില്‍ എന്നാണ് അണിയറപ്രവര്‍ത്തകരും വിശാലിനോട് അടുത്തവൃത്തങ്ങളും അറിയിച്ചത്. എന്നാല്‍ പനിക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്ന് പറയുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ചെയ്യാറു ബാലു. പരിധി വിട്ട് സ്റ്റിറോയിഡുകളും ടെന്‍ഷനുള്ള മരുന്ന് കഴിച്ച് വിശാല്‍ അസുഖബാധിതനായി എന്നാണ് ചെയ്യാറു ബാലു പറയുന്നത്.
തമിഴ് സിനിമയില്‍ ഏറ്റവും മാന്‍ലി ലുക്കുള്ള നടനായിരുന്നു വിശാല്‍. അവന്‍ ഇവന്‍ സിനിമയില്‍ അഭിനയിച്ച ശേഷം ചെറിയ രീതിയില്‍ ഫീമെയില്‍ ടച്ച് നടന്റെ പെരുമാറ്റത്തില്‍ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായ ശേഷം ബോഡി ഫിറ്റായിരിക്കാന്‍ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്.
മുമ്പ് ഒരിക്കല്‍ വിശാലിനെ ഞാന്‍ കണ്ടപ്പോള്‍ സംസാരിക്കുന്നതിനിടെ സ്ട്രെസ്സും ടെന്‍ഷനും ഒരുപാട് മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാന്‍ അത് പുറത്ത് പറഞ്ഞിരുന്നില്ല. കടങ്ങള്‍, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും. നടനാണെങ്കിലും മനുഷ്യനല്ലേ. പൊതുപ്രശ്നങ്ങള്‍ക്ക് വേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാല്‍.
വിശാലിനെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ എനിക്ക് ഷോക്കായി. പനിയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഉയര്‍ന്ന പനിയുള്ള ഒരാള്‍ക്ക് ഇത്തരമൊരു ഫങ്ഷനില്‍ പങ്കെടുക്കാന്‍ വരാന്‍ കഴിയില്ല. മാത്രമല്ല പനിയുള്ളവരെ ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍ അനുവദിക്കില്ല. ഇതൊക്കെ വെറുതെ ഒരു കാരണം പോലെ പറയുന്നതാണ്. മറ്റെന്തോ പ്രശ്നമുണ്ട്.
ഹൈ പവര്‍ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി. അവന്‍ ഇവന്‍ സിനിമയില്‍ കോങ്കണ്ണുള്ള കഥാപാത്രമായി വിശാല്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം വിശാലിന് കാഴ്ച നഷ്ടപ്പെട്ടു. ഡബ്ബിംഗിന് വന്നപ്പോള്‍ തനിയെ വിശാലിന് കോങ്കണ്ണ് വരുമായിരുന്നു. ഭാര്യയും കുഞ്ഞുമൊക്കെയായി ഒരു കുടുംബമുണ്ടായിരുന്നുവെങ്കില്‍ വിശാലിന് ഈ അവസ്ഥ വരില്ലായിരുന്നു എന്നാണ് ചെയ്യറു ബാലു പറയുന്നത്.
മലയാളികളെ ഏറെ ചിരിപ്പിച്ച ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവ് പ്രതീക്ഷിക്കാത്ത ഒരു കലാസ്വാദകന്‍ പോലും ഉണ്ടാകില്ല. ഒരു അപകടത്തിന് ശേഷം സിനിമാ ലോകത്തിലേക്ക് തിരിച്ചു വരാതെ ചികിത്സയുമായി മാറി നില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍.
ഇന്നലെ ജഗതിയുടെ 74ാം പിറന്നാള്‍ ദിനമായിരുന്നു. ആ ദിനത്തില്‍ ജഗതി വീണ്ടും സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്തുന്നു എന്ന് അറിഞ്ഞപ്പോള്‍ മലയാളികള്‍ക്ക് ഒരു ആവേശമായിരിക്കുകയാണ്.
ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും അദ്ദേഹം പൂര്‍ണമായും വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. 2022 ല്‍ പുറത്തിറങ്ങിയ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് അദ്ദേഹം ഇതിനിടെ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമിപ്പോള്‍ ബിഗ് സ്‌ക്രീനിലേക്ക് വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.
വല എന്ന ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. നടന്‍ അജു വര്‍ഗീസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണാര്‍ എന്നാണ് ജഗതിയുടെ കഥപാത്രത്തിന്റെ പേര്. ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ഗഗനചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ജോണര്‍ പരിചയപ്പെടുത്തിക്കൊടുത്ത സംവിധായകന്‍ അരുണ്‍ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല.
സയന്‍സ് ഫിക്ഷന്‍ മോക്യുമെന്ററിയായ ഗഗനചാരിക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്. സോംബികളുമായാണ് വല എന്ന പുതിയ ചിത്രമെത്തുന്നത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം അനാര്‍ക്കലി മരിക്കാര്‍, കെ ബി ഗണേഷ് കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അര്‍ജുന്‍ നന്ദകുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മാധവ് സുരേഷും ഭഗത് മാനുവലും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്.
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലര്‍ ചിത്രം 'ഐഡന്റിറ്റി' മികച്ച അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഞെട്ടിക്കുന്ന പ്രകടനമാണ് പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ടോവിനോ തോമസും തൃഷ കൃഷ്ണയും വിനയ് റായും ചിത്രത്തില്‍ കാഴ്ച്ചവെച്ചത്. ട്വിസ്റ്റ്, സസ്‌പെന്‍സ്, സര്‍പ്രൈസ് എന്നിവയാല്‍ സമ്പന്നമായ ചിത്രം ആദ്യാവസാനം വരെ ത്രില്ലടിപ്പിക്കുന്നുണ്ടെന്നും ഒട്ടും തന്നെ ബോറടിപ്പിക്കുന്നില്ലെന്നുമാണ് സിനിമ കണ്ടവര്‍ പറയുന്നത്. രാഗം മൂവിസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയി സി ജെയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് തീയേറ്ററുകളിലെത്തിച്ചത്. ചിത്രത്തിന് തമിഴ് നാട്ടിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ത്രില്ലിംഗ് രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കിയ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിപ്പിക്കുന്ന ടീസറാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
പൊലീസ് സ്‌കെച്ച് ആര്‍ട്ടിസ്റ്റായ അമ്മയുടെയും പൊലീസ് ഓഫീസറായ അച്ഛന്റെയും വേര്‍പിരിയിലിനാല്‍ കര്‍ക്കശക്കാരന്‍ അച്ഛന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ഹരണ്‍ പെര്‍ഫക്ഷന് ഒബ്‌സസീവാണ്. ഹരണിലൂടെ ആരംഭിക്കുന്ന ചിത്രം ദുരൂഹമായൊരു കൊലപാതകത്തിന് സാക്ഷിയാവുന്ന തൃഷയുടെ അലീഷ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കേസ് അന്വേക്ഷിക്കാനെത്തിയ അലന്‍ ജേക്കബും സ്‌കെച്ച് ആര്‍ട്ടിസ്റ്റ് ഹരണ്‍ ശങ്കറുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ആരാണ് കുറ്റവാളി? എന്തായിരുന്നു കൊലയാളിയുടെ ലക്ഷ്യം? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പ്രേക്ഷകര്‍ക്കറിയേണ്ടത്. ഹരണായി ടൊവിനോ തോമസ് നിറഞ്ഞാടിയപ്പോള്‍ അലന്‍ ജേക്കബായി വിനയ് റായ് തകര്‍ത്തഭിനയിച്ചു. ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം ദൂരദര്‍ശനില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രക്ഷേപണം ചെയ്ത 'ശാന്തി' എന്ന മെഗാ സീരിയലിലൂടെ ജനപ്രീതി നേടിയ മന്ദിര ബേദിയാണ് അവതരിപ്പിച്ചത്.
കെട്ടുറപ്പുള്ള തിരക്കഥയും കഥ പറച്ചിലില്‍ തിരക്കഥാകൃത്തുകള്‍ പിന്‍തുടര്‍ന്ന സമീപനവുമാണ് ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നത്. സംവിധായകരായ അഖില്‍ പോളും അനസ് ഖാനും തന്നെയാണ് തിരക്കഥ രചിച്ചത്. സാങ്കേതികതയിലെ മികവും ചിത്രത്തെ മികച്ചതാക്കുന്നു. അഖില്‍ ജോര്‍ജിന്റെ ഛായാഗ്രാഹണവും ജേക്ക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതമാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രധാനം ഘടകം. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍, അര്‍ച്ചന കവി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രം യു/എ സര്‍ട്ടിഫിക്കറ്റോടെ 2025 ജനുവരി 2നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോള്‍ ജിസിസി വിതരണാവകാശം ഫാഴ്‌സ് ഫിലിംസാണ് കരസ്ഥമാക്കിയത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിതിന്‍ കുമാര്‍, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമന്‍ ചാക്കോ, സൗണ്ട് മിക്‌സിങ്: എം ആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീഷ് നാടോടി, ആര്‍ട്ട് ഡയറക്ടര്‍: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മാലിനി, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജി ബിന്ദു റാണി മല്യത്ത്, കാര്‍ത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷന്‍ കൊറിയോഗ്രാഫി: യാനിക്ക് ബെന്‍, ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ജോബ് ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, സുനില്‍ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ്, ലൈന്‍ പ്രൊഡ്യൂസര്‍: പ്രധ്വി രാജന്‍, വിഎഫ്എക്‌സ്: മൈന്‍ഡ്സ്റ്റീന്‍ സ്റ്റുഡിയോസ്, ലിറിക്‌സ്: അനസ് ഖാന്‍, ഡിഐ: ഹ്യൂസ് ആന്‍ഡ് ടോണ്‍സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യന്‍ എം, സ്റ്റില്‍സ്: ജാന്‍ ജോസഫ് ജോര്‍ജ്, ഷാഫി ഷക്കീര്‍, ഡിസൈന്‍: യെല്ലോ ടൂത്ത്, ഡിജിറ്റല്‍ പ്രൊമോഷന്‍സ്: അഭില്‍ വിഷ്ണു, അക്ഷയ് പ്രകാശ്, പി ആര്‍ ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
NAMMUDE NAADU
യു പ്രതിഭ എംഎല്‍എയുടെ മകന്റെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാനെതിരെ ദീപിക പത്രം. 'വിഷപ്പുകയും വിവരക്കേടും' എന്ന പേരില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സജി ചെറിയനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മയക്കുമരുന്നിന്റെ കാര്യത്തില്‍ മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തരുതെന്നും ദീപിക പത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു.
ഏതു രാജാവിന്റെ മകനായാലും നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസെന്ന് എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്. മന്ത്രിയുടെ വാക്കുകള്‍ വമിപ്പിക്കുന്നത് വിക്ഷപ്പുകയാണെന്നും വിമര്‍ശനമുണ്ട്. എംഎല്‍എയെ പിന്തുണക്കാന്‍ അവകാശമുണ്ട് എന്നാല്‍ കുറ്റക്കാരെ ന്യായീകരിച്ചത് ശരിയല്ലെന്ന് ദീപിക പത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു. കുറ്റക്കാരെ ന്യായീകരിക്കാന്‍ കുറ്റം നിസാരവത്കരിച്ചത് തെറ്റാണ്. ഉത്തരവാദിത്വമില്ലായ്മയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്.
കുറ്റക്കാരെ ന്യായീകരിക്കാന്‍ കുറ്റത്തെ നിസാരവത്കരിച്ചതാണ് ഇവിടെ കുറ്റമെന്ന് എഡിറ്റോറിയലില്‍ പറയുന്നു. ആശ്രിതരെ ചേര്‍ത്തുനിര്‍ത്തുന്നതും അനഭിമതിരെ കൈകാര്യം ചെയ്യുന്നതുമായ രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തതല്ലല്ലോ എന്ന് എഡിറ്റോറിയലില്‍ പറയുന്നു. മന്ത്രി സജി ചെറിയന്‍ പുക വലിക്കുന്നത് കൊണ്ട് പുകവലി മഹത്തരമല്ല. പുകവലിയെ നിസാരവത്കരിക്കാന്‍ എംടിയെ കൂട്ടുപിടിച്ചത് അപലപനീയമെന്ന് ദീപിക പത്രം പറയുന്നു. അതേസമയം ആലപ്പുഴ എക്‌സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയതിലും വിമര്‍ശനമുണ്ട്.
കൊച്ചി: ഹണി റോശിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
ഹണി റോസ് പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റ് ചെയ്ത 27 പേര്‍ക്കെതിരെ ആയിരുന്നു കേസ് എടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണിയ്ക്കെതിരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയാണ് കേസ്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Channels
ബിഗ് ബോസ് താരം സിജോ ജോണ്‍ വിവാഹിതനായി. കഴിഞ്ഞ അഞ്ച് വര്‍ഷമായുള്ള പ്രണയമാണ് ഇന്നലെ വിവാഹത്തില്‍ എത്തിയിരിക്കുന്നത്. പ്രണയിനിയായ ലിനുവാണ് വധു. അടുത്ത ബന്ധുക്കള്‍ പങ്കെടുന്ന വിവാഹത്തില്‍ ബിഗ് ബോസ് താരങ്ങളില്‍ ഭൂരിഭാഗം പേരും പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇക്കഴിഞ്ഞ ബിഗ് ബോസ് ആറാം സീസണില്‍ മത്സരിച്ചാണ് സിജോ ശ്രദ്ധേയനാവുന്നത്. ഷോ യില്‍ വച്ചാണ് താന്‍ പ്രണയത്തിലായിരുന്നതിനെ കുറിച്ചൊക്കെ താരം വെളിപ്പെടുത്തിയത്. അടുത്ത ദിവസങ്ങളില്‍ സിജോയുടെ വിവാഹാഘോഷത്തില്‍ ബിഗ് ബോസിലെ താരങ്ങളൊക്കെ പങ്കെടുത്തിരുന്നു.
അഞ്ച് വര്‍ഷം മുന്‍പാണ് ആദ്യമായി ലിനുവിനെ കണ്ടതെന്നും അന്നത്തെ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നുവെന്നും സിജോ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര ആയിരുന്നു ഉപ്പും മുളകും. കഴിഞ്ഞ ഒമ്പത് വര്‍ഷമായുള്ള പരമ്പരയുടെ വിജയവും ഈ ജനപ്രീതി തന്നെയാണ്. രണ്ട് തവണ പരമ്പര നിറുത്തിയെങ്കിലും വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ തന്നെ പരമ്പര തിരിച്ചെത്തിയിരുന്നു.
നീലുവും ബാലുവും മക്കളും പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയായി മാറി. എന്നാല്‍ കഴിഞ്ഞ ദിവസം ആണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത വന്നത്. പരമ്പരയിലെ ഒരു പ്രമുഖ നടി ബിജു സോപാനത്തിനും ശ്രീകുമാറിനും എതിരെ പീഡനാരോപണം നടത്തി എന്നതായിരുന്നു വാര്‍ത്ത. എന്നാല്‍ അത് വിശ്വസിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല.
പരാതി നല്‍കിയ നടി ആരായിരിക്കും എന്ന തരത്തില്‍ പല വാര്‍ത്തകളും വന്നിരുന്നു. ജുഹി റുസ്തഗി, ഗൗരി ഉണ്ണിമായ തുടങ്ങി പല നടിമാരുടെ പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും പരാതി ഉന്നയിച്ച നടി ആരെണെന്ന് ഇനിയും വ്യക്തമല്ല. ഇതിനിടയില്‍ നടി നിഷ സാരംഗിന്റെ പേര് കൂടി ചേര്‍ത്ത് വ്യാപകമായ പ്രചരണം നടക്കുകയാണ്. എന്നാല്‍ ഈ വിഷയത്തില്‍ യൂട്യൂബര്‍ വിവി ഹിയര്‍ പ്രതികരിച്ചത് ശ്രദ്ധേയമാവുകയാണ്.
നിഷ സാരംഗിനെതിരെ അടിസ്ഥാനരഹിതമായി ചില യൂട്യൂബ് ചാനലുകളിലൂടെ പ്രചരിച്ച വാര്‍ത്തകളിലെ വസ്തുത ബോധ്യപ്പെടുത്തുകയാണ് ഇദ്ദേഹം ചെയ്തത്. കഴിഞ്ഞ കുറേക്കാലമായി നിഷ ഉപ്പും മുളകിലും ഇല്ലെന്നും ബിജു സോപാനത്തെ സോഷ്യല്‍ മീഡിയയിലൂടെ നടി അണ്‍ഫോളോ ചെയ്തു എന്നുമൊക്കെയാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. മാത്രമല്ല ലൊക്കേഷനില്‍ വച്ച് കാരവനില്‍ നിന്ന് വസ്ത്രം മാറുന്നതിനിടെ ബിജു വീഡിയോ പകര്‍ത്തുകയും നടി ഇത് ചോദ്യം ചെയ്തതോടെ ശ്രീകുമാര്‍ തട്ടിക്കയറി എന്നുമൊക്കെയാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നാണ് യൂട്യൂബര്‍ വ്യക്തമാക്കുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്ക. നീണ്ട ഏഴ് വര്‍ഷത്തെ ഷോ ആയിരുന്നു കഴിഞ്ഞ മാസം അവസാനിപ്പിച്ചത്. എന്നാല്‍ ഇത് നിറുത്താന്‍ പല കാരണങ്ങളാണ് പറഞ്ഞ്‌കേള്‍ക്കുന്നത്. എന്നാല്‍ എന്താണ് യഥാര്‍ത്ഥ കാരണം എന്ന് ഇതുവരെ ചാനല്‍ അധികൃതര്‍ പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും സ്റ്റാര്‍ മാജിക് താരവുമായ ഡയാന ഹമീദ്.
സാജു നവോദയ നടത്തിയ പരാമര്‍ശങ്ങളാണ് സ്റ്റാര്‍മാജിക് അവസാനിപ്പിക്കാനുള്ള കാരണമെന്ന പ്രചരണത്തെ പൂര്‍ണ്ണമായും തള്ളുകയാണ് ഡയാന ഹമീദ്. അതൊക്കെ ആളുകള്‍ ചുമ്മാ പറയുന്നതാണെന്നും താരം വ്യക്തമാക്കി.
' സ്റ്റാര്‍മാജിക് നിര്‍ത്താനുള്ള തീരുമാനം ചാനലിന്റേതാണ്. ഏകദേശം എഴ് വര്‍ഷത്തോളം ആ പരിപാടി മികച്ച രീതിയില്‍ മുന്നോട്ട് പോയി. ആ പരിപാടി പല തരത്തിലുള്ള വിനോദവും ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇനി പുതിയ തരത്തിലുള്ള എന്തെങ്കിലുമായിരിക്കും അവര്‍ പ്ലാന്‍ ചെയ്യുന്നത്. എല്ലാം ചാനലിന്റേയും ഷോ ഡയറക്ടറുടേയും തീരുമാനമാണ്. അവര്‍ അങ്ങനെ ഒരു നിലപാട് എടുത്തതായിരിക്കും.' ഡയാന ഹമീദ് വ്യക്തമാക്കി.
എന്തായാലും ഷോ ഇനിയും തുടങ്ങണം എന്നാണ് സ്റ്റാര്‍ മാജിക്ക് ആരാധകരുടെ ആഗ്രഹം. സോഷ്യല്‍ മീഡിയയില്‍ പലരും ഈ കാര്യം അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്.
അവതാരക, അഭിനേത്രി, സംരംഭക എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന ആര്യ പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് സ്ഥാനം നേടിയത് ബിഗ്‌ബോസിലൂടെയും ബഡായി ബംഗ്ലാവിലൂടെയും ആണ്.
ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ് ആര്യയുടെ വ്യക്തിജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലറിഞ്ഞത്. അതോടെ പ്രേക്ഷകര്‍ ആര്യയെ കൂടുതല്‍ സ്‌നേഹിക്കുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് ആര്യ. എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരം പങ്കിട്ട ഒരു ഹൃദയഹാരിയായ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 2024 ല്‍ താന്‍ ഏറെയിഷ്ടപ്പെട്ട കാര്യമെന്താണെന്നും ഒപ്പം കഴിഞ്ഞ വര്‍ഷം ആരാധകര്‍ സാധിച്ച ഏറ്റവും വലിയ ആഗ്രഹമെന്താണെന്നും ആര്യ പോസ്റ്റിലൂടെ ചോദിച്ചിട്ടുണ്ട്.
''നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവണം ഈ ചിത്രങ്ങളില്‍ എന്താണ് ഇത്രയധികം പ്രത്യേകതയെന്ന്, അവ വെറും സാധാരണ ചിത്രങ്ങളാണല്ലോ എന്ന്... ശരി, അതെ എന്നാല്‍ ഒരു സ്ത്രീ സ്വന്തം സ്ഥലത്ത് വളരെ സന്തോഷവതിയായി, സ്വതന്ത്രമായി റോഡുകളിലൂടെ സഞ്ചരിക്കുന്നത് നിങ്ങള്‍ കാണുന്നുണ്ടോ.. ഏത് ദിവസവും... എപ്പോള്‍ വേണമെങ്കിലും.... ആരെയും ആശ്രയിക്കാതെ... എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ 2024 ലെ ഏറ്റവും മികച്ച ഭാഗങ്ങളില്‍ ഒന്നാണ്.... ഞാന്‍ ഡ്രൈവ് ചെയ്യാന്‍ പഠിച്ചു.... നിങ്ങള്‍ ചക്രങ്ങള്‍ക്ക് പിന്നിലായിരിക്കുകയും പുതിയ ചക്രവാളങ്ങള്‍ പര്യവേക്ഷണം ചെയ്യുകയും ചെയ്തുകഴിഞ്ഞാല്‍, ആത്മവിശ്വാസത്തിന്റെയും ശക്തിയുടെയും ആ തോന്നല്‍ പോലെ ഒന്നുമില്ല...
ഇപ്പോള്‍ നിങ്ങള്‍ എന്നോട് പറയൂ, വളരെക്കാലമായി നിങ്ങളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ആ ഒരു കാര്യം കഴിഞ്ഞ വര്‍ഷം നിങ്ങള്‍ അവസാനമായി ചെയ്തത് എന്തായിരുന്നു? താഴെ കമന്റ് ചെയ്യുക....നിങ്ങളുടെ കഥകള്‍ കേള്‍ക്കാന്‍ എനിക്ക് കാത്തിരിക്കാനാവില്ല...'' എന്ന ക്യാപ്ഷനൊപ്പമാണ് ആര്യയുടെ പോസ്റ്റ്. പതിവു പോലെ താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
2014ല്‍ ഔദ്യോഗികമായി വിവാഹ മോചനം നേടിയ രഞ്ജിത്തും പ്രിയ രാമനും 2021ല്‍ വീണ്ടും ഒന്നിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു. 22ാം വിവാഹവാര്‍ഷിക ദിനത്തില്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച വിവരം ഇവര്‍ വെളിപ്പെടുത്തിയത്. ഇതിനൊക്കെ ശേഷം ഇരുവരും ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത് ബി?ഗ് ബോസ് വേദിയിലെ ഒരു വീഡിയോ വൈറലയാതോടെയാണ്. തമിഴ് ബിഗ് ബോസില്‍ നിന്നും നടന്‍ രഞ്ജിത്ത് എവിക്റ്റ് ആയി പുറത്തുവരുന്ന വീഡിയോ ആണിത്. വിജയ് സേതുപതി അവതാരകനായ പരിപാടിയുടെ വേദിയിലേക്ക് നടന്ന് അടുക്കവെയാണ് സദസ്സില്‍ അപ്രതീക്ഷിതമായി രഞ്ജിത്ത് ഒരാളെ കണ്ടത്. ആളെ കണ്ടതോടെ ആദ്യം അമ്പരപ്പും പിന്നീട് സന്തോഷവുമെല്ലാം രഞ്ജിത്തിന്റെ മുഖത്തു മാറിമാറി പ്രകടമാവുന്നത് വീഡിയോയില്‍ കാണാം. നടിയും രഞ്ജിത്തിന്റെ ഭാര്യയുമായ പ്രിയാ രാമനായിരുന്നു സദസ്സിലുണ്ടായിരുന്നത്.
രഞ്ജിത്തും പ്രിയാരാമനും തമ്മിലുള്ള നോട്ടവും ആംഗ്യവുമെല്ലാം ഏറെ പ്രണയാര്‍ദ്രമായിരുന്നു. സുഖമായിരിക്കുന്നോ എന്ന് രഞ്ജിത്ത് തിരക്കുമ്പോള്‍, സൂപ്പറായിരിക്കുന്നു എന്ന് പ്രിയ ആംഗ്യം കാണിക്കുന്നു. ഡിവോഴ്‌സിനെ പോലും മറികടന്ന് തങ്ങള്‍ക്കുള്ളിലെ പ്രണയം തിരിച്ചറിഞ്ഞ് പരസ്പരം കൈകോര്‍ത്തുപിടിച്ച ദമ്പതികളാണ് രഞ്ജിത്തും പ്രിയാരാമനും എന്നതുകൊണ്ടാണ് ഈ വീഡിയോ ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാകുന്നത്. ഇരുവരും തമ്മിലുള്ള സല്ലാപത്തിനുശേഷമാണ് രഞ്ജിത്ത് വിജയ് സേതുപതിക്ക് കൈകൊടുത്തതുപോലും.
പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. 1999 ല്‍ നേസം പുതുസ് എന്ന സിനിമയിലൂടെയാണ് രഞ്ജിത്തും പ്രിയാരാമനും പ്രണയത്തിലായത്. എന്നാല്‍ ദാമ്പത്യ ബന്ധത്തില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടായതിനു പിന്നാലെ ഇരുവരും വേര്‍പിരിഞ്ഞു. മക്കളുടെ സംരക്ഷണം ഏറ്റെടുത്ത പ്രിയ തമിഴ് ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നു. വിവാഹമോചനത്തിന് ശേഷം നടി രാഗസുധയെ രഞ്ജിത് വിവാഹം ചെയ്തു. എന്നാല്‍ ആ ബന്ധവും ഒരു വര്ഷം ആകുന്നതിനു മുന്‍പേ വേര്‍പിരിഞ്ഞു.
BUSINESS
വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതിനോടൊപ്പം ആകര്‍ഷണീയമായ വിലയുമാണ് ലുലുവിന്റെ സ്ഥാപനങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ പലപ്പോഴായി വലിയ ഒഫറുകളും ലുലു ഉപഭോക്താക്കള്‍ക്കായി ഒരുക്കാറുണ്ട്. ക്രിസ്മസ്-ന്യൂഇയര്‍ സീസണില്‍ തങ്ങളുടെ വിവിധ സ്ഥാപനങ്ങളില്‍ ലുലു ഇത്തരം ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ മറ്റൊരു കിടിലന്‍ ഓഫര്‍ കാലയളവ് കൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു.
പകുതിവിലയ്ക്ക് സാധാനങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്. അതായത് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ ലുലുവിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാം. ജനുവരി 9 മുതല്‍ 12 വരെയായിരിക്കും ഈ ഓഫര്‍ ലഭ്യമായിരിക്കുക. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവിടങ്ങളിലെല്ലാം ഓഫറുണ്ടാകും.
മലയാളികള്‍ക്ക് ലോകോത്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം പരിചയപ്പെടുത്തിയ സ്ഥാപനമാണ് ലുലു. മാളുകള്‍ പലതും നേരത്തേയും വന്നിട്ടുണ്ടെങ്കിലും കൊച്ചിയില്‍ ലുലു മാള്‍ വന്നതോടെ മലയാളികള്‍ അവിടേക്ക് ഇരച്ചു കയറുകയായിരുന്നു. ഒന്നും വാങ്ങാന്‍ ഇല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും കൊച്ചി ലുലു ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായും നിലനില്‍ക്കുന്നു.
കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ പുതിയ മാളുകള്‍ ആരംഭിച്ച ലുലു കൊട്ടിയത്തും തൃശൂരിലും കൊച്ചിയിലും മറ്റ് മാളുകളുമായി സഹകരിച്ച് ഹൈപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നു. ഇതിന് പുറമെ ഈ വര്‍ഷം തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ലുലു നിര്‍മ്മിക്കുന്ന പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
ആപ്പിളിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റായ 'സിരി' ഉപയോഗിച്ച് ഉപഭോക്താക്കളുടെ സംഭാഷണങ്ങളും വിവരങ്ങളും ചോര്‍ത്തിയെന്ന കേസില്‍ ഒത്തുതീര്‍പ്പിനൊരുങ്ങി ആപ്പിള്‍. 95 മില്ല്യണ്‍ ഡോളര്‍ നല്‍കിയാണ് ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 815 കോടിയോളം രൂപയാണിത്.
തുക പണമായി തന്നെ നല്‍കാമെന്ന് ആപ്പിള്‍ സമ്മതിച്ചതായി റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാലിഫോര്‍ണിയയിലെ ഓക്ക്‌ലാന്‍ഡിലെ ഫെഡറല്‍ കോടതിയിലാണ് ഇതുസംബന്ധിച്ച് കേസ് നടക്കുന്നത്.
ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് ആപ്പിള്‍ കോടതിയെ അറിയിച്ചു. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ സിരി സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇവ പരസ്യദാതാക്കള്‍ക്ക് നല്‍കിയെന്നുമായിരുന്നു ആപ്പിളിനെതിരായ കേസ്. വര്‍ഷങ്ങളായി ഇത്തരത്തില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പിള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് ആരോപണം. അഞ്ച് വര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന കേസില്‍ ആരോപണങ്ങള്‍ ആപ്പിള്‍ നിഷേധിച്ചിരുന്നു.
ഉപഭോക്താക്കള്‍ 'ഹേയ് സിരി' എന്ന് പറഞ്ഞാല്‍ മാത്രമാണ് സിരി പ്രവര്‍ത്തനക്ഷമം ആവുകയുള്ളുവെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍ സിരി ഇത്തരത്തില്‍ ആക്ടിവേറ്റ് ആക്കാതെ തന്നെ ഉപഭോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ക്കിടയില്‍ പറയുന്ന വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പരസ്യദാതാക്കള്‍ക്ക് നല്‍കുകയും പിന്നീട് ഈ പരസ്യങ്ങള്‍ ആപ്പിള്‍ ഉപകരണങ്ങളിലെ സോഷ്യല്‍ മീഡിയയിലും മാറ്റും ഉപഭോക്താക്കളെ കാണിക്കുന്നെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.
ഒത്തുതീര്‍പ്പിനായി നല്‍കുന്ന തുക 2014 സെപ്റ്റംബര്‍ 17 മുതല്‍ 2024 ഡിസംബര്‍ 31 വരെ സിരി ഉപയോഗിച്ച ഉപഭോക്താക്കള്‍ക്ക് വീതിച്ച് നല്‍കാനാണ് കോടതി തീരുമാനം. എന്നാല്‍ അമേരിക്കയ്ക്ക് പുറത്തുള്ള ഉപഭോക്താക്കള്‍ക്ക് ഇത് ബാധകമല്ല. അമേരിക്കയിലെ സിരി ഉപഭോക്താക്കള്‍ക്ക് 20 ഡോളര്‍ വീതമാണ് നല്‍കുക.
മുബൈ: ആകാശ യാത്രയിലും അടിപൊളിയായി ഇനി ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. പുതിയ ചുവടുവയ്പ്പുമായി എയര്‍ ഇന്ത്യ.
ആകാശത്തും ഇന്റര്‍നെറ്റ് സേവനം ആരംഭിച്ച് ടാറ്റയുടെ വിമാനകമ്പനിയായ എയര്‍ ഇന്ത്യ. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു വിമാനത്തില്‍ വൈഫൈ കണക്റ്റിവിറ്റി നല്‍കുന്നത്. ഈ മാസം ഇതിനുള്ള തുടക്കം കുറിക്കുമെന്നും തിരഞ്ഞെടുത്ത വിമാനങ്ങളില്‍ സേവനം ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ നേരത്തെ തന്നെ അറിയിച്ചിരുന്നു.
വിമാന യാത്രികര്‍ക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങള്‍ വൈഫൈയുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട്ട്ഫോണുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയില്‍ ഇത്തരത്തില്‍ വൈഫൈ കണക്ട് ചെയ്ത ഉപയോഗിക്കാം.
ഈ രീതി നിലവില്‍ ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, സിംഗപ്പൂര്‍ എന്നീ ആഭ്യന്തര റൂട്ടുകളില്‍ ഈ സേവനം പരീക്ഷിച്ച് വിജയിച്ചതാണ്.
BP SPECIAL NEWS
മിഠായി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും അല്ലേ? എന്നാല്‍ അത് കിട്ടിയ പാടെ വാരിവലിച്ച് തിന്നാല്‍ കിട്ടുക എട്ടിന്റെ പണിയായിരിക്കുമെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ? ഇല്ലെങ്കില്‍ കാനഡയിലെ പ്രസിദ്ധമായ മിഠായി പരീക്ഷിച്ച പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് എന്താണെന്ന് ഒന്നറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. സംഭവമിങ്ങനെയാണ്: യുഎസ്, കാനഡ എന്നിവിടങ്ങളില്‍ പ്രശസ്തമായ ?ഗോബ്‌സ്റ്റോപ്പര്‍ അഥവാ ജോ ബ്രേക്കര്‍ കാന്‍ഡി എന്ന മിഠായി വിദ്യാര്‍ഥിനിയായ ജാവേരിയ വാസിമി കയ്യില്‍ കിട്ടിയപ്പോള്‍ പെട്ടെന്നൊന്ന് പരീക്ഷിച്ചു നോക്കി.
ഫലമോ, 19 കാരിയായ വിദ്യാര്‍ഥിയുടെ താടിയെല്ല് പൊട്ടുകയും പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു. പതിയെ നുണഞ്ഞിറക്കി ഏറെ സമയമെടുത്ത് കഴിക്കേണ്ട മിഠായി ഒറ്റയടിക്ക് കടിച്ച് പൊട്ടിക്കാന്‍ 19കാരി ശ്രമിക്കുകയായിരുന്നു.
3 ഇഞ്ച് വ്യാസമുള്ള മിഠായി കടിച്ചതിന് പിന്നാലെ തനിക്ക് താടിയെല്ലിന് വേദനയനുഭവപ്പെട്ടുവെന്ന് ജാവേരിയ വാസിം പറയുന്നു. മിനി
ഗ്ലോബ് പോലെ തോന്നിക്കുന്ന മിഠായിക്ക് ഉള്ളില്‍ എന്താണെന്ന് അറിയാനുള്ള കൗതുകമാണ് പല്ലിളകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് ജാവേരിയ പറഞ്ഞു.
'ആദ്യത്തെ കടിയില്‍ തന്നെ താടിയെല്ല് വല്ലാതെ വേദനിച്ചു. സുഹൃത്തുക്കളാണ് പല്ല് പോയതായും പല്ലിന് ഇളക്കമുള്ളതായും പറഞ്ഞത്. ഇതോടെ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
PRAVASI VARTHAKAL