18
MAR 2021
THURSDAY
1 GBP =105.97 INR
1 USD =85.91 INR
1 EUR =88.56 INR
breaking news : മെനുവില്‍ 'ബീഫ്' വിഭവങ്ങളുടെ പേര് കണ്ടു; ലണ്ടനിലെ റെസ്റ്റോറന്റ് ആക്രമിച്ച് ഒരുകൂട്ടം യുവാക്കള്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ >>> എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ഷോറൂമുകളിലും മൈജി മഹാലാഭം സെയില്‍, ഇന്ന് മുതല്‍ 12 വരെ തുടരും >>> ഇനി ഈ എഐ മെഷീന്‍ നിങ്ങളുടെ കൈയക്ഷരത്തില്‍ ഹോംവര്‍ക്കും ചെയ്യും, മലയാളി വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍ കൈയ്യടി നേടുന്നു >>> കുറച്ച് ദിവസത്തെ മൗനത്തിന് ശേഷം ചിത്രം പങ്കുവെച്ച് ശ്രീകുമാര്‍, ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ 'ഞങ്ങള്‍' എന്നത് പ്രേക്ഷകരുടെ മനസ്സിലേക്ക് >>> 'ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഒരുക്കുക എളുപ്പമല്ല പക്ഷേ,' ദൃശ്യം മൂന്നാം ഭാഗം ഉണ്ടാകുമോ? ഒടുവില്‍ അതിന് കൃത്യമായ മറുപടി പറഞ്ഞ മോഹന്‍ലാല്‍ >>>
Home >> CINEMA
ഇനി ഇവിടെ ഞാന്‍ മതി, ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമായി ഉണ്ണി മുകുന്ദന്റെ 'മാര്‍ക്കോ'; ആക്ഷന്‍ ടീസര്‍ പുറത്തിറക്കി അണിറ പ്രവര്‍ത്തകര്‍

സ്വന്തം ലേഖകൻ

Story Dated: 2024-12-23

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദന്‍ ചിത്രം 'മാര്‍ക്കോ' ബോക്‌സോഫീസില്‍ വമ്പിച്ച നേട്ടം കൊയ്യുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് വെള്ളിയാഴ്ച പുറത്തിറങ്ങിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ലഭിച്ചത്. ചിത്രത്തിന്റെ കളക്ഷന്‍ ആദ്യ ആഴ്ചയില്‍ തന്നെ 50 കോടി കടക്കും എന്ന ഉറപ്പിലാണ് ബോക്‌സ് ഓഫീസ് കുതിപ്പ്. മൂന്നാം ദിവസത്തില്‍ 40 കോടി വേള്‍ഡ് വൈഡ് കളക്ഷനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മാര്‍ക്കോയിലെ പുതിയ ആക്ഷന്‍ ടീസര്‍ പുറത്തിറങ്ങിയിരുന്നു. മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് നിറഞ്ഞ മാര്‍ക്കോയുടെ പുതിയ ടീസറും ട്രെന്‍ഡിങ്ങാണ്.

ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലന്റ് ഫിലിം എന്ന ലേബലില്‍ എത്തുന്ന 'മാര്‍ക്കോ'യുടെ സംഗീതമൊരുക്കുന്നത് 'കെ.ജി.എഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്.

അസാധാരണമായ വയലന്‍സ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാര്‍ക്കോ' 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വന്‍സുകളാണ് കലൈ കിങ്ങ്സ്റ്റണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്.

ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, സിദ്ദീഖ്, അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍,  സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജുമാനാ ഷെരീഫ്. ഗാനരചന: വിനായക് ശശികുമാര്‍. ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്. ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍. കലാസംവിധാനം: സുനില്‍ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രന്‍. കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബിനു മണമ്പൂര്‍. ഓഡിയോഗ്രഫി: എം.ആര്‍. രാജകൃഷ്ണന്‍. സൗണ്ട് ഡിസൈന്‍: കിഷന്‍. പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍ ടെന്‍ ജി മീഡിയ. വിഎഫ്എക്‌സ്: 3 ഡോര്‍സ്. സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍.

More Latest News

മെനുവില്‍ 'ബീഫ്' വിഭവങ്ങളുടെ പേര് കണ്ടു; ലണ്ടനിലെ റെസ്റ്റോറന്റ് ആക്രമിച്ച് ഒരുകൂട്ടം യുവാക്കള്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇംഗ്ലണ്ട്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ ഒരു റെസ്റ്റോറന്റിനുള്ളിലെ വീഡിയോ ആണ്. റെസ്‌റ്റോറന്റിലേക്ക് എത്തിയ ചെറുപ്പക്കാര്‍ നടത്തിയ സംഘട്ടനമാണ് വൈറലാകുന്ന വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഈ തല്ലിന് പിന്നിലെ കാരണം റെസ്റ്റോറന്റ് മെനുവിലെ 'ബീഫ്' വിഭവങ്ങളുടെ പേര് കാരണം ആണെന്നതാണ് ഞെട്ടിക്കുന്ന സത്യം. ഒരു കൂട്ടം ചെറുപ്പക്കാര്‍ റെസ്റ്റോറന്റിലെ കൗണ്ടറിന് പിന്നിലായി ഇരിക്കുന്നു. പിന്നീടവര്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് നേരെ കയ്യില്‍ കിട്ടിയത് എടുത്ത് എറിയുന്നതും അസഭ്യം പറയുന്നതും വിഡിയോയില്‍ കാണാനാകും. റെസ്റ്റോറന്റിലെ മെനുവില്‍ ബീഫ് വിഭവങ്ങളുടെ പേര് കണ്ടതോടെയാണ് യുവാക്കള്‍ പ്രകോപിതരായതെന്നാണ്. ഇതാണ് മുട്ടന്‍ തല്ലില്‍ ചെന്ന് അവസാനിച്ചതും. എന്നാല്‍ ഈ വീഡിയോ കണ്ടവരില്‍ പലരും ഇന്ത്യക്കാരായ ഒരു കൂട്ടം ഹിന്ദുക്കളാണ് ബീഫ് വിഭവങ്ങളെ ചൊല്ലി റെസ്റ്റോറന്റ് ആക്രമിച്ചതെന്ന് ആരോപിച്ച് രംഗത്തെത്തിയത്, ട്വിറ്ററില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. റെസ്റ്റോറന്റിന് പുറത്ത് നിന്ന് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മൂന്നാല് യുവാക്കള്‍ ചേര്‍ന്ന് റെസ്റ്റോറന്റ് ജീവിക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയ സാധനങ്ങള്‍ എടുത്തെറിയുന്നതും അസഭ്യം വിളിക്കുന്നതും കേള്‍ക്കാം. ഈ സമയം ഒരു റെസ്റ്റോറന്റ് ജീവനക്കാരനെത്തി കൂട്ടത്തിലെ ഒരാളെ പിടികൂടി മുഖത്തിന് തന്നെ ഇടിക്കുന്നതും വീഡിയോയില്‍ കാണാം. ബീഫിനെ ചൊല്ലിയാണ് തര്‍ക്കമെന്ന് ചിലര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, മറ്റ് ചിലര്‍ അതല്ല പ്രശ്‌നമെന്നും മറ്റെന്തോ ആണെന്നും പറയുന്നു. സംഭവത്തിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതായും അക്രമികളെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റെസ്റ്റോറന്റിനുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ഷോറൂമുകളിലും മൈജി മഹാലാഭം സെയില്‍, ഇന്ന് മുതല്‍ 12 വരെ തുടരും

ജനുവരി ഒന്‍പതുമുതല്‍ 12 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ഷോറൂമുകളിലും മൈജി മഹാലാഭം സെയില്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍ മഹാലാഭം സെയിലിന് ലഭിച്ച വന്‍ ജനപിന്തുണയാണ് ഈ വര്‍ഷം ഇതേ സെയില്‍ ആവര്‍ത്തിക്കാന്‍ കാരണമായതെന്ന് മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എ.കെ. ഷാജി അറിയിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് ആന്‍ഡ് ക്രോക്കറി ഐറ്റംസ് എന്നിവയില്‍ 80 ശതമാനംവരെ വിലക്കുറവുണ്ടാവും. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ക്ക് പുറത്തായി ഒരുക്കിയിട്ടുള്ള സ്‌പെഷ്യല്‍ പവിലിയനിലാണ് മൈജി മഹാലാഭം സെയില്‍ നടക്കുന്നത്. എല്ലാറ്റിനും ഏറ്റവും കുറഞ്ഞവിലയും ഏറ്റവും കുറഞ്ഞ ഇ.എം.ഐ.യുമാണ് ഈ സെയിലിലൂടെ ഉപഭോക്താവിന് മൈജി നല്‍കുന്നത്. സീറോ ഡൗണ്‍ പേയ്മെന്റില്‍ എ.സി. വാങ്ങാനുള്ള സൗകര്യമായ മൈജി എ.സി. എക്‌സ്‌പോയും മഹാലാഭം സെയിലിന്റെ ഭാഗമായുണ്ട്. 799 രൂപമുതല്‍ മൊബൈല്‍ഫോണ്‍ വാങ്ങാം. എല്ലാവര്‍ക്കും പ്രിയങ്കരമായ ഐഫോണ്‍, എസ് 24 അള്‍ട്ര എന്നിവ ഏറ്റവുംകുറഞ്ഞ ഇ.എം.ഐ.യില്‍ വാങ്ങാന്‍ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്‌കൗണ്ട്‌റേറ്റില്‍ വാങ്ങാം. മൈജി മഹാലാഭം സെയിലിന്റെ ഭാഗമായി എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം വിലപിടിപ്പുള്ള കോംബോസമ്മാനമാണ് മൈജി ഉപഭോക്താവിന് സമ്മാനിക്കുന്നത്. സെലക്ട്ഡ് വാഷിങ് മെഷീന്‍ മോഡലുകള്‍, റെഫ്രിജറേറ്റര്‍ മോഡലുകള്‍ എന്നിവയില്‍ 60 ശതമാനം ഓഫറുണ്ട്. വിവിധ സ്‌ക്രീന്‍ സൈസുള്ള ടീവികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഡിജിറ്റല്‍ ആക്സസറികളില്‍ വമ്പന്‍ഓഫറാണ് മൈജി മഹാലാഭത്തിലൂടെ നല്‍കുന്നത്. കിച്ചണ്‍ ആന്‍ഡ് സ്‌മോള്‍ അപ്ലയന്‍സസിന്റെ ഏറ്റവും വലിയ നിരയാണ് മഹാലാഭത്തിലൂടെ നല്‍കുന്നത്.

ഇനി ഈ എഐ മെഷീന്‍ നിങ്ങളുടെ കൈയക്ഷരത്തില്‍ ഹോംവര്‍ക്കും ചെയ്യും, മലയാളി വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍ കൈയ്യടി നേടുന്നു

സ്‌കൂളിള്‍ കോളേജ് നോട്ടുകലും ഹോംവര്‍ക്കുകളും ദിവസവും എഴുതാന്‍ മടിയുള്ളവര്‍ക്ക് പുതിയൊരു കണ്ടുപിടുത്തം. ഇനി ഈ എഐ മെഷീന്‍ ഹോം വര്‍ക്ക് എഴുതും.   മലയാളിയായ ദേവദത്ത് ആണ് ഹോംവര്‍ക്ക് ചെയ്യാന്‍ എളുപ്പവഴിയായി എഐ യെ കൂട്ടുപിടിച്ചിരിക്കുന്നത്. എഐ സഹായത്തോടെയുള്ള മെഷിനിലൂടെ ഹോംവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണ് കണ്ടെത്തല്‍ അതും ഉപയോക്താവിന്റെ അതേ കൈയക്ഷരത്തില്‍. ദേവദത്ത് കണ്ടെത്തിയ മെഷീനിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്. ഡിവൈസ് ചോദ്യങ്ങള്‍ ഒരു ആപ്പ് ഉപയോഗിച്ച് അപ്ലോഡ് ചെയ്യും. ശേഷം മെഷീന്‍ ഓട്ടോമാറ്റിക് ആയി മറുപടികള്‍ എഴുതും. ഉപയോഗിക്കുന്ന കുട്ടിയുടെ അതേ കൈയക്ഷരത്തില്‍ തന്നെയാകും ഇത്. മെഷീന്‍ ഹോംവര്‍ക്ക് എഴുതുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇത് സത്യമാണെങ്കില്‍ കുട്ടിക്ക് സ്‌കൂളില്‍ പഠിക്കേണ്ട ആവശ്യമില്ലെന്നും കൂടുതല്‍ സാങ്കേതിക വിദ്യാ പഠനമാണ് ഇനി വേണ്ടതെന്നുമാണ് വീഡിയോ കണ്ട പലരും പറയുന്നത്.

കുറച്ച് ദിവസത്തെ മൗനത്തിന് ശേഷം ചിത്രം പങ്കുവെച്ച് ശ്രീകുമാര്‍, ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ 'ഞങ്ങള്‍' എന്നത് പ്രേക്ഷകരുടെ മനസ്സിലേക്ക്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് ആ വാര്‍ത്ത പുറത്ത് വന്നത്. ഉപ്പും മുളകിലെ ബിജു സോപാനത്തിനും ശ്രീകുമാറിനും എതിരെ ഉപ്പും മുളകിലെ തന്നെ ഒരു പ്രമുഖ താരം ലൈംഗികാതിക്രമ കേസ് നല്‍കിയത്. ചക്കപ്പഴം, ഉപ്പും മുളകും എന്നീ സിറ്റ്‌കോമുകളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും. കുടുംബപ്രേക്ഷകരാണ് ഇവരുടെ ആരാധകരില്‍ ഏറെയും. ഈ വാര്‍ത്ത അതുകൊണ്ട് തന്നെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുന്നുവെന്നാണ് വിവരം. ആദ്യമായാണ് ഇരുവര്‍ക്കും എതിരെ ഇത്തരമൊരു ആരോപണം ഉണ്ടാകുന്നത്. കേസും വിവാദവും വന്നശേഷം ഇരുവരും മൗനമായിരുന്നു. ആരോപണം തള്ളികൊണ്ടോ സ്വന്തം ഭാഗം വിശദീകരിച്ചുകൊണ്ടോ ഒന്നും തന്നെ രംഗത്തെത്തിയിരുന്നില്ല. ഭര്‍ത്താവ് എസ്.പി ശ്രീകുമാറിന് എതിരെ ആരോപണം വന്നപ്പോള്‍ ഭാര്യയും നടിയുമായ സ്‌നേഹ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എപ്പോഴും ഭര്‍ത്താവിനെ പിന്തുണച്ച് നില്‍ക്കുമെന്നും പറയാതെ പറയുന്ന തരത്തിലുള്ള പോസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരുന്നു.. ഇപ്പോഴിതാ കേസും വിവാദവുമെല്ലാം ഒന്ന് കെട്ടടങ്ങിയ സാഹചര്യത്തില്‍ ആദ്യമായി ഒരു പോസ്റ്റ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് എസ്.പി ശ്രീകുമാര്‍. ഭാര്യ സ്‌നേഹയ്‌ക്കൊപ്പമുള്ള കപ്പിള്‍ ഫോട്ടോ പങ്കുവെച്ച് ''ഞങ്ങള്‍...'' എന്ന് ശ്രീകുമാര്‍ കുറിച്ചു. ഒപ്പം ഭാര്യയെ ടാഗ് ചെയ്യുകയും ചെയ്തു. എന്റെ ശക്തി, എന്റെ പെണ്ണ്, സ്‌ട്രോങ്ങ് ഫാമിലി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും ഒപ്പമുണ്ടായിരുന്നു. എല്ലാവരും കുറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്തപ്പോള്‍ തന്നെ മനസിലാക്കി വിശ്വസിച്ച് ഒപ്പം നിന്നതും നില്‍ക്കുന്നതും ഭാര്യ സ്‌നേഹയാണെന്ന് ശ്രീകുമാര്‍ ഈ പോസ്റ്റിലൂടെ പറയാതെ പറഞ്ഞു.

'ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഒരുക്കുക എളുപ്പമല്ല പക്ഷേ,' ദൃശ്യം മൂന്നാം ഭാഗം ഉണ്ടാകുമോ? ഒടുവില്‍ അതിന് കൃത്യമായ മറുപടി പറഞ്ഞ മോഹന്‍ലാല്‍

മലയാളം കണ്ട ഏറ്റവും മികച്ച സസ്‌പെന്‍സ് ത്രില്ലര്‍ ആയിരുന്നു ദൃശ്യം. ദൃശ്യം ഒന്നും രണ്ടും പ്രേക്ഷകരുടെ കൈയ്യടി നേടി പ്രതീക്ഷയ്ക്ക് ഒത്ത ചിത്രങ്ങളായി മാറി. എന്നാല്‍ ഇനി എന്നാണ് മൂന്നാം ഭാഗം എന്ന ചോദ്യം അന്നു മുതലേ പ്രേക്ഷകര്‍ക്ക് ഇടയില്‍ ഉണ്ട്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'ദൃശ്യം 2'എത്തിയത്. സിനിമയും ആരാധകരുടെ പ്രതീക്ഷ തെറ്റിക്കാതെ വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റായതിനാല്‍ മൂന്നാം ഭാഗം വേണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ദൃശ്യം 3യുമായി ബന്ധപ്പെട്ട് അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അത്തരം പ്രചരണങ്ങളെ തിരുത്തി ജീത്തു ജോസഫും രംഗത്തെത്തിയിരുന്നു. മൂന്നാം ഭാഗത്തിന്റെ എഴുത്ത് കഴിഞ്ഞിട്ടില്ലെന്നും ശ്രമങ്ങള്‍ നടക്കുന്നതേ ഉള്ളൂവെന്നും ജീത്തു അന്വേഷണങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 ന്റെ ഭാവിയെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കുകയാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. -'ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഒരുക്കുക എളുപ്പമല്ല. പക്ഷേ ഞങ്ങള്‍ ശ്രമിക്കുകയാണ്. അങ്ങനെയൊന്ന് വന്നാല്‍ അത് ദൃശ്യം 2 നേക്കാള്‍ മികച്ച ചിത്രമായിരിക്കണം. അങ്ങനെയല്ലെങ്കില്‍ മൂന്നാം ഭാഗവുമായി ഞങ്ങള്‍ വരില്ല. കാരണം ഞങ്ങള്‍ ഒരു പേര് ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. അത് കളഞ്ഞുകുളിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.' എന്നാണ് താരം പറയുന്നത്. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.

Other News in this category

  • 'ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഒരുക്കുക എളുപ്പമല്ല പക്ഷേ,' ദൃശ്യം മൂന്നാം ഭാഗം ഉണ്ടാകുമോ? ഒടുവില്‍ അതിന് കൃത്യമായ മറുപടി പറഞ്ഞ മോഹന്‍ലാല്‍
  • 'ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്, മമ്മൂട്ടിയും ഗോകുല്‍ സുരേഷും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയില്‍ ആരാധകര്‍
  • വന്‍താര നിര; വമ്പന്‍ പ്രതീക്ഷയുമായി ആസിഫ് അലി- അനശ്വര രാജന്‍ കോംബോയുടെ 'രേഖാചിത്രം' ഇന്ന് പ്രദര്‍ശനം ആരംഭിച്ചു
  • വീടിന്റെ ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്, വൈദ്യുത വേലി, സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു വാഹനവ്യൂഹം സദാസമയം ഒപ്പം, നടന്‍ സല്‍മാന്‍ ഖാന്റെ വീടിന് കൂടുതല്‍ സുരക്ഷ
  • കൂമന് ശേഷം ആസിഫ് അലി - ജിത്തു ജോസഫ് ടീം 'മിറാഷ്' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി, ആസിഫ് അലിക്കൊപ്പം അപര്‍ണ്ണ ബാലമുരളിയും വേഷമിടുന്നു
  • മലയാളത്തില്‍ ഇന്നേ വരെ കാണാത്ത ടെക്‌നിക്കല്‍ ക്വാളിറ്റിയോടെ ടോവിനോ തോമസിന്റെ 'ഐഡന്റിറ്റി' ബ്ലോക്ക്ബസ്റ്റര്‍ ത്രില്ലര്‍; നാല് ദിവസം കൊണ്ട് 23കോടിയില്‍ കൂടുതല്‍ കളക്ഷന്‍
  • അന്നേ വിശാലിന് കാഴ്ച നഷ്ടപ്പെട്ടു, ടെന്‍ഷന്‍ കാരണം ഒരുപാട് മരുന്ന് കഴിക്കുന്നുണ്ട്, നടന് മറ്റെന്തോ രോഗമെന്ന് ചെയ്യാറു ബാലു, 'പരിധി വിട്ട് സ്റ്റിറോയിഡുകളും ടെന്‍ഷനുള്ള മരുന്നും കഴിച്ച് വിശാല്‍ അസുഖബാധിതനായി'
  • ആരാധകര്‍ കാത്തിരുന്ന ആ നിമിഷം, 'ഇതാണ് പ്രൊഫസര്‍ അമ്പിളി അഥവ അങ്കിള്‍ ലൂണാര്‍', ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നു
  • 2025 ഹിറ്റ് തുടക്കം കുറിച്ച് ടോവിനോ തോമസ്; 'ഐഡന്റിറ്റി' പ്രദര്‍ശന വിജയം നേടുന്നു, മലയാളത്തിന് വീണ്ടുമൊരു ഹൈ ക്വാളിറ്റി ത്രില്ലര്‍ ഹിറ്റ്! തിയേറ്ററുകളില്‍ 'ഐഡന്റിറ്റി' എഫ്ഫക്റ്റ്
  • റിലീസ് ചെയ്ത് മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി സോളോ ബോക്‌സ് ഓഫീസ്; 'മാര്‍ക്കോ' ബെഞ്ച് മാര്‍ക്ക് ബ്ലോക്ക് ബസ്റ്റര്‍, മാര്‍ക്കോ
  • Most Read

    British Pathram Recommends