നയന്‍താര നാളുകള്‍ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിന്‍ പോളി നായകനായ ചിത്രം ഹിറ്റ് ആയിരുന്നു. നിരവധി താര നിരകള്‍ അണിനിരന്ന ചിത്രം സംവിധാനം ചെയ്തത് ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു.
എന്നാല്‍ നയന്‍താരയുടെ അടുത്ത മലയാളം ചിത്രം ഏതാണെന്ന് കാത്തിരുന്ന മലയാളികള്‍ക്ക് ഇതാ ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. വളരെ ചുരുക്കം ചിത്രങ്ങളാണ് നയന്‍സ് മലയാളത്തില്‍ ചെയ്തിരിക്കുന്നത്. ഇതാ രണ്ട് വര്‍ഷത്തിന് ശേഷം നയന്‍സ് തിരികെ മലയാളത്തിലേക്ക് എത്തുന്ന ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.
ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും നയന്‍താരയും വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഡിയര്‍ സ്റ്റുഡന്‍സ് എന്ന ചിത്രത്തിലൂടെയാണ് ഹിറ്റ് കോമ്പോ വീണ്ടും എത്തുക.
ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിവിന്റെയും നയന്‍താരയുടെയും ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. 'പുതുവര്‍ഷത്തില്‍ പുതിയ കഥകള്‍... 2025 ഒരു അത്യുഗ്രന്‍ യാത്രയ്ക്ക് തയ്യാറെടുക്കുന്നു' എന്ന കുറിപ്പോടെയാണ് നിവിന്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ജെയ്ന്‍, നിവിന്‍ പോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2019 സെപ്റ്റംബര്‍ അഞ്ചിനാണ് ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ലൗ ആക്ഷന്‍ ഡ്രാമ തിയറ്ററിലെത്തിയത്.