ആരാധകരെ ഏറെ ഞെട്ടിച്ച വിവാഹമായിരുന്നു കീര്‍ത്തി സുരേഷിന്റേത്. കഴിഞ്ഞ മാസമായിരുന്നു താരം വിവാഹിതയായത്. എന്നാല്‍ സാധാരണ നായികമാര്‍ വിവാഹിതരായ ശേഷം താലി ഇടുന്ന പതിവ് പോലും ഉണ്ടാകാറില്ല. എന്നാല്‍ കീര്‍ത്തി അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മാറുകയായിരുന്നു.
വിവാഹ ശേഷം കീര്‍ത്തി പങ്കെടുത്ത എല്ലാ പരിപാടികളിലും താരം വിവാഹത്തിന് അണിഞ്ഞ മഞ്ഞചരട് താലി തന്നെ ആയിരുന്നു ധരിച്ചത്. എന്തുകൊണ്ടാണ് മഞ്ഞച്ചരട് മാറ്റി സ്വര്‍ണമാല ധരിക്കാത്തത് എന്ന് കീര്‍ത്തിയോട് പലരും ചോദിച്ചിരുന്നു. ഇപ്പോള്‍ ഈ ചോദ്യത്തിന് മറുപടി പറയുകയാണ് കീര്‍ത്തി.
വിവാഹത്തിന് കെട്ടുന്ന ഈ ചരട് വളരെ പവിത്രമാണെന്നും അത് ഉടനെ മാറ്റാന്‍ പാടില്ലെന്നു താരം പറഞ്ഞു. നിശ്ചിത തീയതി വരെ ധരിക്കണമെന്നാണ് ആചാരമെന്നും പറഞ്ഞ കീര്‍ത്തി കുറച്ച് ദിവസം കഴിയുമ്പോള്‍ ഇത് സ്വര്‍ണമാലയിലേക്ക് മാറ്റാമെന്നും പറയുന്നുയ ചിലര്‍ക്ക് വിവാഹ ശേഷം ഒരു നല്ല മുഹൂര്‍ത്തം നോക്കി ഏഴ് അല്ലെങ്കില്‍ 10 ദിവസത്തിനുള്ളില്‍ മാറ്റാന്‍ കഴിയും. ഞങ്ങള്‍ ജനുവരി അവസാനത്തോടെയായിരിക്കും മാറ്റുക. അത്രയും ദിവസം ഞാന്‍ ഇത് ധരിക്കും കീര്‍ത്തി പറഞ്ഞു.
ചിലര്‍ പറഞ്ഞു വേണമെങ്കില്‍ മാറ്റാമെന്ന്. പക്ഷേ വളരെ പവിത്രമായിട്ടാണ് ഞാനിതിനെ കാണുന്നത്. മഞ്ഞള്‍ ചരട് അണിയുന്നത് ഭം?ഗിയായിട്ടാണ് എനിക്ക് തോന്നുന്നത്. ഇത് മറ്റുള്ളവര്‍ കാണുന്നതും എനിക്ക് സന്തോഷമാണ് കീര്‍ത്തി പറഞ്ഞു.
ഡിസംബര്‍ 12 ന് ഗോവയില്‍ വെച്ചായിരുന്നു കീര്‍ത്തി സുരേഷിന്റെയും ആന്റണി തട്ടിലിന്റെയും വിവാഹം. നീണ്ട 15 വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവും വിവാഹം നടത്തിയിരുന്നു.