മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ഷോ ആയിരുന്നു സ്റ്റാര്‍ മാജിക്ക. നീണ്ട ഏഴ് വര്‍ഷത്തെ ഷോ ആയിരുന്നു കഴിഞ്ഞ മാസം അവസാനിപ്പിച്ചത്. എന്നാല്‍ ഇത് നിറുത്താന്‍ പല കാരണങ്ങളാണ് പറഞ്ഞ്‌കേള്‍ക്കുന്നത്. എന്നാല്‍ എന്താണ് യഥാര്‍ത്ഥ കാരണം എന്ന് ഇതുവരെ ചാനല്‍ അധികൃതര്‍ പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തില്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും സ്റ്റാര്‍ മാജിക് താരവുമായ ഡയാന ഹമീദ്.
സാജു നവോദയ നടത്തിയ പരാമര്‍ശങ്ങളാണ് സ്റ്റാര്‍മാജിക് അവസാനിപ്പിക്കാനുള്ള കാരണമെന്ന പ്രചരണത്തെ പൂര്‍ണ്ണമായും തള്ളുകയാണ് ഡയാന ഹമീദ്. അതൊക്കെ ആളുകള്‍ ചുമ്മാ പറയുന്നതാണെന്നും താരം വ്യക്തമാക്കി.
' സ്റ്റാര്‍മാജിക് നിര്‍ത്താനുള്ള തീരുമാനം ചാനലിന്റേതാണ്. ഏകദേശം എഴ് വര്‍ഷത്തോളം ആ പരിപാടി മികച്ച രീതിയില്‍ മുന്നോട്ട് പോയി. ആ പരിപാടി പല തരത്തിലുള്ള വിനോദവും ആളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇനി പുതിയ തരത്തിലുള്ള എന്തെങ്കിലുമായിരിക്കും അവര്‍ പ്ലാന്‍ ചെയ്യുന്നത്. എല്ലാം ചാനലിന്റേയും ഷോ ഡയറക്ടറുടേയും തീരുമാനമാണ്. അവര്‍ അങ്ങനെ ഒരു നിലപാട് എടുത്തതായിരിക്കും.' ഡയാന ഹമീദ് വ്യക്തമാക്കി.
എന്തായാലും ഷോ ഇനിയും തുടങ്ങണം എന്നാണ് സ്റ്റാര്‍ മാജിക്ക് ആരാധകരുടെ ആഗ്രഹം. സോഷ്യല്‍ മീഡിയയില്‍ പലരും ഈ കാര്യം അറിയിച്ച് കമന്റ് ചെയ്യുന്നുണ്ട്.