ലോകത്തെ ആശങ്കയിലാഴ്ത്തി ചൈനയില്‍ വീണ്ടും പുതിയ വൈറസ് വ്യാപിക്കുന്നുവെന്ന് സൂചന. ചൈനയില്‍ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസാണ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത്.
നിലവില്‍ ഇതൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ന്യുമോണിയ കേസുകള്‍ക്കായി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കൂടാതെ, ഡിസംബര്‍ 16 മുതല്‍ 22 വരെ ശ്വസന സംബന്ധമായ രോഗങ്ങള്‍ ഉയര്‍ന്നതായി ചൈന സ്ഥിരീകരിച്ചിട്ടുമുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. 2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്.
ചുമ, പനി, ശ്വാസം മുട്ടല്‍ എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെന്ന് വിദ?ഗ്ധര്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസിന് നിലവില്‍ വാക്‌സിനുകള്‍ ലഭ്യമായിട്ടില്ല.