മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകനായ ആനന്ദ് അംബാനി അടുത്തിടെ ധരിച്ച വാച്ചാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാകുന്നത്. റിച്ചാര്‍ഡ് മില്ലെ ആര്‍ എം 52-04 ''സ്‌കള്‍'' ബ്ലൂ സാപിയര്‍ വാച്ചാണ് ആനന്ദ് അംബാനി ധരിച്ചത്. അതിമനോഹരമായ ഈ വാച്ചിന് 22 കോടി രൂപയാണ് വില വരുന്നത്. മൂന്ന് വാച്ചുകള്‍ മാത്രമാണ് കമ്പനി നിര്‍മ്മിച്ചിട്ടുള്ളത്. അതിലൊന്നാണ് ആനന്ദിന്റെ കയ്യിലുള്ളത്.
ലോകമെമ്പാടുമുള്ള വാച്ച് പ്രേമികള്‍ കൊതിക്കുന്ന വാച്ചുകളില്‍ ഒന്നാണ് റിച്ചാര്‍ഡ് മില്ലെ ആര്‍ എം 52-04 ''സ്‌കള്‍'' ബ്ലൂ. ദി ഇന്ത്യന്‍ ഹോറോളജി പ്രകാരം, ഈ വാച്ച് റിച്ചാര്‍ഡ് മില്ലിയുടെ ഏറ്റവും ആദരണീയരായ ക്ലയന്റുകള്‍ക്ക് മാത്രമാണ് ഈ വാച്ച് നല്‍കുന്നത്.
ആഡംബര വാച്ചുകളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശത്തെ അടിവരയിടുന്ന ലോകത്തിലെ ഏറ്റവും എക്സ്‌ക്ലൂസീവായ വാച്ചുകളില്‍ ചിലത് അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.
റിച്ചാര്‍ഡ് മില്ലെ ബ്രാന്‍ഡ് സവിശേഷതയുടെയും ആഡംബരത്തിന്റെയും പര്യായമാണ്, നൂതനമായ ഡിസൈനുകള്‍ക്കും യൂണിക് ആയ മെറ്റീരിയലുകളും ഉപയോ?ഗിച്ചാണ് ഈ വാച്ച് നിര്‍മിച്ചിരിക്കുന്നത്.
വാച്ചുകളില്‍ അതീവ താല്പര്യമുള്ള ആനന്ദ് അംബാനിക്ക്, റിച്ചാര്‍ഡ് മില്ലെ, പടെക് ഫിലിപ്പ്, ഔഡെമര്‍സ് പിഗ്വെറ്റ് തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകളുടെ വാച്ചുകളുണ്ട്. റിച്ചാര്‍ഡ് മില്ലെ RM 52-04 'സ്‌കള്‍'' ബ്ലൂ സാപിയര്‍ വാച്ചിന് ഏകദേശം USD 2,625,000 (ഏകദേശം 22 കോടി ) ആണ് വില.