ലണ്ടന്‍: ബ്രിട്ടനില്‍ അതിസമ്പന്നമായ ഒരു ആഡംബര്‍ വീട്ടില്‍ ഒരു മോഷണം നടന്നു. നൂറ് കോടിയിലേറെ വിലവരുന്ന ആഭരണങ്ങളും ഡിസൈനര്‍ വസ്തുക്കളും നഷ്ടമായി. മോഷ്ടാവിനെ കണ്ടെത്താന്‍ ഉടമ പ്രഖ്യാപിച്ച തുകയാണ് ഏറെ ഞെട്ടിക്കുന്നത്.
മോഷ്ടാവിനെ കണ്ടെത്താന്‍ ഉടമ വലിയ അന്വേഷണമാണ് നടത്തുന്നത്. എന്നാല്‍ ഈ വീടിന്റെ പ്രത്യേകതകള്‍ കേട്ടാല്‍ ആരും ഒന്ന് ഞെട്ടും. മാത്രമല്ല ഈ വീട്ടില്‍ നിന്നും മോഷ്ടാവ് മോഷണം നടത്തിയ രീതിയും ഞെട്ടിക്കും.
ഡിസംബര്‍ 7ന് ആണ് വളരെ ആസൂത്രിതമായ മോഷണം നടന്നത്. 13 കിടപ്പുമുറികളുള്ള വീട്ടില്‍ 19 മിനിറ്റ് മാത്രം ചെലവിട്ടായിരുന്നു വന്‍ മോഷണം നടന്നത്. ഹോംങ്കോംഗ് സ്വദേശിയായ ഫാഷന്‍ ഐക്കണ്‍ ഷാഫിര ഹൌംഗിന്റേതാണ് നഷ്ടമായ ആഭരണങ്ങള്‍ എന്നാണ് പുറത്ത് വരുന്ന വിവരം.
ബ്രിട്ടനിലെ പ്രൈംറോസ് ഹില്ലിലെ അവന്യൂ റോഡിലെ ആഡംബര ബംഗ്ലാവില്‍ 19 മിനിറ്റിനുള്ളില്‍ മോഷ്ടാവ് അടിച്ച് മാറ്റിയത് 1117066080 രൂപയുടെ വജ്ര ആഭരണങ്ങളും ഡിസൈനര്‍ വസ്തുക്കളുമാണ്. ഇതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം. കള്ളനെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 17 കോടി രൂപയാണ്.
മോഷ്ടാവ് രണ്ടാം നിലയിലെ ജനലിലൂടെ ബംഗ്ലാവിന് അകത്ത് കയറിയ മോഷ്ടാവ് വെറും അഞ്ച് മിനിറ്റോളം മാത്രമാണ് മോഷണത്തിനായി ഇവിടെ ചിലവിട്ടത്. മാത്രമല്ല വീട്ടില്‍ ആളുകള്‍ ഉള്ള സമയത്തായിരുന്നു മോഷണമെന്നതും അമ്പരപ്പിക്കുന്ന കാര്യം ആണ്.
ബ്രിട്ടനിലെ ബംഗ്ലാവുകളില്‍ നടക്കുന്ന ഏറ്റവും വലിയ മോഷണമാണ് നടന്നതെന്നാണ് പുറത്ത് വരുന്ന വിവരം. 1,61,15,370 രൂപ വില വരുന്ന ബാഗ്, 16,11,406 രൂപ, 1,11,72,41,840 രൂപയുടെ വജ്ര ആഭരണങ്ങള്‍ എന്നിവയാണ് മോഷണം പോയിട്ടുള്ളത്.
വെളുത്ത വര്‍ഗക്കാരനായ മോഷ്ടാവിന് 20 വയസോളം പ്രായമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരുണ്ട നിറത്തിലുള്ള ഹുഡി ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും ബേസ് ബോള്‍ തൊപ്പിയും അണിഞ്ഞാണ് യുവാവ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഗ്യാസ് കട്ടറിന് സമാനമായ ചെറിയ ആയുധമായിരുന്നു യുവാവിന്റെ പക്കലുണ്ടായിരുന്നത്. പുറത്ത് നിന്ന് ശബ്ദം കേള്‍ക്കുന്ന ഓരോ തവണയും യുവാവ് ആയുധത്തില്‍ പിടിമുറുക്കുന്നത് സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.