ഫാഷന്‍ ലോകത്ത് ട്രെന്റിങ്ങില്‍ മാറ്റങ്ങളാണ് ദിവസവും വന്നുകൊണ്ടിരിക്കുന്നത്. നമുക്ക് ചിന്തിക്കാന്‍ ആകുന്നതിനും അപ്പുറത്തെ ഫാഷന്‍ ട്രെന്റുകള്‍ പലപ്പോഴും നമ്മെ ഞെട്ടിക്കാറുമുണ്ട്. ഇതാ ആ ശ്രേണിയില്‍ കഴിഞ്ഞ ദിവസം വന്ന ഒരു ഫാഷന്‍ ഷര്‍ട്ട് എല്ലാവരെയും ഞെട്ടിക്കുകയാണ്.
ഫാഷന്‍ ലോകത്ത് ഒരു ഷര്‍ട്ടാണ് എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. ആരും ആദ്യ കാഴ്ചയില്‍ തന്നെ ഞെട്ടിപ്പോകും ഈ ഷര്‍ട്ടും ഷര്‍ട്ടിന്റെ വിലയെ കുറിച്ച് കേള്‍ക്കുമ്പോഴും.
ഒരു ഷര്‍ട്ട് ഒരാള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ ഈ ഷര്‍ട്ട് വില്‍പ്പനയ്ക്ക് വയ്ക്കാനുള്ള അത്രയും പ്രത്യേകത എന്താണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.
കാരണം ഈ ഷര്‍ട്ട് പതിറ്റാണ്ടുകള്‍ പഴക്കമുള്ള മുഷിഞ്ഞതും കീറിയതുമായ ഒരു ഷര്‍ട്ട് ആണ്. '1940 -കളിലെ കോട്ട്' എന്ന അവകാശവാദത്തോടെയാണ് ഈ വ്യക്തി ഇത് ഷര്‍ട്ട് വില്‍ക്കാന്‍ ശ്രമം നടത്തുന്നത്.
അത് സത്യമാണെങ്കില്‍ ഈ വസ്ത്രത്തിന് 85 വര്‍ഷത്തോളം പഴക്കമുണ്ട്. ഇനി നിറം മങ്ങിയതും ചെളിപ്പുരണ്ടതും കീറി പറഞ്ഞതുമായ ഈ ഷര്‍ട്ടിന്റെ വില എത്രയാണെന്ന് അറിയണ്ടേ? 2,500 ഡോളര്‍ അതായത് 2.14 ലക്ഷം രൂപയാണ് ഇതിന്റെ വിലയായി വില്‍പ്പനക്കാരന്‍ നിശ്ചയിച്ചിരിക്കുന്നത്.
'ബിഡ്സ്റ്റിച്ച്' എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആണ് വിചിത്രമായ ഈ വില്‍പ്പനയുടെ ദൃശ്യങ്ങള്‍ ഉള്ളത്. 'വിന്റേജ് ഷര്‍ട്ട്' എന്ന അവകാശവാദത്തോടെയാണ് ഇത് വില്‍ക്കാന്‍ ശ്രമം നടത്തുന്നത്. ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടില്‍ നിന്നും താന്‍ കണ്ടെത്തിയതാണ് ഈ ഷര്‍ട്ട് എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.