18
MAR 2021
THURSDAY
1 GBP =106.73 INR
1 USD =85.81 INR
1 EUR =88.53 INR
breaking news : നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു; ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, മസ്‌കിന്റെ സമീപകാല അഭിപ്രായങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണെന്നും സ്റ്റാര്‍മര്‍ >>> ഈസ്റ്റ് ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട 'കൊച്ചങ്കിള്‍' വിടവാങ്ങി; കോവിഡ് കാലത്ത് ആയിരങ്ങളുടെ വിശപ്പകറ്റിയ മുഹമ്മദ് ഇബ്രാഹിമിന്റെ ആകസ്മിക നിര്യാണത്തില്‍ കണ്ണീരോടെ യുകെ മലയാളികള്‍ >>> മാസ്‌ക്കുകൾ വീണ്ടും വരുന്നു… ചൈനയിലെ ഫ്ലൂ വൈറസ് യുകെയിലും വ്യാപിച്ചെന്ന് ആരോഗ്യവിദഗ്ദ്ധർ! എച്ച്എംപിവി മൂർഛിച്ചാൽ കോവിഡിനേക്കാൾ മാരകം, കുട്ടികൾ, വയോധികർ, പ്രതിരോധശേഷി കുറഞ്ഞവർ ഇരകളാകും; ചികിത്സയില്ല, ജാഗ്രത പാലിക്കണം; വ്യാപനം ഇന്ത്യയിലും! >>> ട്രാഫിക് നിയമലംഘനം തടയാന്‍ ബക്കിംഗ്ഹാംഷെയറില്‍ 14 പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍; നടപടി പ്രദേശവാസികളുടെയും കടയുടമകളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് >>> മഞ്ഞുവീഴ്ചയില്‍ ജന ജീവിതം താറുമാറായി; മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് അടക്കം പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തി, റോഡുകളില്‍ വ്യാപക അപകടങ്ങള്‍ >>>
Home >> NEWS
പുതുവർഷ വാരത്തിൽ യുകെ മലയാളികളെ വേദനിപ്പിച്ച് 3 മരണങ്ങൾ.. ഒരു മിസ്സിംഗ്! മരിച്ചവരിൽ യുവ ആയുർവേദ ഡോക്ടറും ഡോക്ടർ വിദ്യാർത്ഥിയും! അണുബാധയിൽ ആയുർവ്വേദം പരീക്ഷിക്കരുതെന്ന് വിദഗ്ദ്ധർ; കാണാതായ ലണ്ടനിലെ ഉന്നത ഉദ്യോഗസ്ഥന്റെ കാര്യത്തിൽ കടുത്ത ആശങ്ക

ലണ്ടൻ: സ്വന്തം ലേഖകൻ

Story Dated: 2025-01-05

2025 നെ വരവേറ്റ് ബ്രിട്ടൻ നന്നായി ആഘോഷിച്ചെങ്കിലും പുതുവർഷം അത്ര ശുഭകരമായ ഒരു തുടക്കമല്ല യുകെ മലയാളികൾക്ക് സമ്മാനിച്ചത്. ഒരാഴ്ചയ്ക്കിടെ യുകെ മലയാളികളിൽ വേദനയും ആശങ്കയും ഒരേപോലെ ഉണർത്തി മൂന്ന് മരണങ്ങളാണ് കടന്നുപോയത്. 

അതിനൊപ്പം ലണ്ടനിലെ ഉന്നത മലയാളി ഉദ്യോഗസ്ഥന്റെ കാണാതാകൽ വർത്തയുമെത്തി. സ്കോട്ട്ലാൻഡിൽ നിന്നും കാണാതായ സാന്ദ്രയുടെ ദുരൂഹ മരണ സാഹചര്യത്തിൽ ലണ്ടനിലെ നരേന്ദ്രൻ രാമകൃഷ്ണന്റെ കാണാതാകൽ യുകെ മലയാളികളിൽ കൂടുതൽ ആശങ്കയുണർത്തുന്നു.


സ്റ്റുഡന്റ് വിസയിൽ യുകെയിലെത്തിയ എറണാകുളം സ്വദേശിയായ ആയുർവ്വേദ ഡോക്ടർ ആനന്ദ് നാരായണന്റെ അപ്രതീക്ഷിത മരണം യുകെ മലയാളികൾക്ക് അവിശ്വസനീയവുമായി.


ഒന്നരവർഷം മുമ്പാണ് ആനന്ദും ആയുർവേദ ഡോക്ടർ തന്നെയായ ഭാര്യ ഹരിതയും യുകെയിൽ സ്റ്റഡി വിസകളിൽ  എത്തുന്നത്.  ഇന്ത്യൻ ആയുർവ്വേദ മെഡിക്കൽ ഡിഗ്രികൾ യുകെ മെഡിക്കൽ ബോർഡ് അംഗീകരിക്കാത്തതിനാൽ ഇരുവരും ഇവിടെ ഉന്നത പഠനത്തിന് ചേരുകയും  ഓൾഡേജ്‌  കെയർ ഹോമുകളിൽ  ഹെൽത്ത് കെയറർമാരായി ജോലിചെയ്യുകയുമായിരുന്നു. 


അതിനിടെയാണ് ആനന്ദിന് നെഞ്ചിൽ അണുബാധ വരുന്നത്. എന്നാൽ ഇരുവരും ആയുർവേദ ഡോക്ടർമാർ ആയതിനാൽ അത് കാര്യമാക്കാതെ അരിഷ്ടവും കഷായവും മറ്റുമായി ആയുർവേദ ചികിത്സ നടത്തുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

ഇതേത്തുടർന്ന് രോഗം മൂർഛിക്കുകയും കരളിലേക്കും മറ്റ്  അവയവങ്ങളിലേക്കും വ്യാപിക്കുകയും ചെയ്‌തു. ഒരുമാസം മുമ്പ് ആനന്ദിനെ ഗുരുതര കരള്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈസമയം കരളിലും നെഞ്ചിലും അണുബാധ കൂടുകയും മറ്റ് ആ്ന്തരിക അവയവങ്ങളെ ബാധിക്കുകയും ചെയ്തു. 

ഒന്നര ആഴ്ചമുമ്പ്  ആന്തരിക രക്തസ്രാവം ശക്തമായതോടെ ആനന്ദിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു. തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരുന്നുകളോട് ഒന്നും പ്രതികരിക്കാതെ അവയവങ്ങളുടെ പ്രവർത്തനം നിലച്ച് ബ്രെയിൻ ഡെത്താകുകയും ചെയ്‌തതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 

ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായതോടെ വെന്റിലേറ്റർ ഓഫ് ചെയ്യാനുള്ള അനുമതി ഡോക്ടർമാർ ഭാര്യയോട് ചോദിക്കുകയും ചെയ്‌തു. ഇതേത്തുടർന്ന്  അബോധാവസ്ഥയിലായ ഭാര്യ ഹരിതയേയും ഇപ്പോൾ കിങ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൃപ്പൂണിത്തുറ പാവക്കുളങ്ങര ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കെ.ജി നാരായണൻ നായരുടേയും ശാന്തകുമാരിയുടേയും മകനാണ് ആനന്ദ്. നാട്ടിൽ പ്രായമായ അച്ഛനും ഹാർട്ട് അറ്റാക്ക് കഴിഞ്ഞ് വിശ്രമിക്കുന്ന അമ്മയും ഒരു സഹോദരിയും മാത്രമാണ് ആനന്ദിനുള്ളത്.

ആധുനിക അലോപ്പതി ഇംഗ്ലീഷ് മരുന്നുകൾ പോലും നിഷ്‌ഫലമാകുന്ന കൊറോണ വൈറസും അതുണ്ടാക്കുന്ന കോവിഡ്  രോഗവും ഇപ്പോഴും വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച് നിലകൊള്ളുന്നു. ഈ സാഹചര്യത്തിൽ അണുബാധ വന്നാൽ ആയുർവ്വേദ മരുന്നുകൾ പരീക്ഷിച്ച് സമയം കളയരുതെന്നും എത്രയുംവേഗം ചികിത്സതേടണമെന്നും വിദഗ്ദ്ധ ഡോക്ടർമാർ ഉപദേശിക്കുന്നു.

 

പുതുവർഷം കടന്നുവന്നതുതന്നെ ലണ്ടനിലെ സൈക്കോളജി ഡോക്ടർ വിദ്യാർത്ഥിയായ സ്റ്റെനി എലിസബത്ത് ഷാജിയുടെ അകാല മരണവർത്തയുമായാണ്. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ്‌ ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാർഥിനി കഴിഞ്ഞവർഷമാണ് സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയത്. 

പനിയും ചുമയും മൂലം ഒരാഴ്ച മുൻപ് സ്റ്റെനി ജിപിയുടെ അടുത്ത് ചികിത്സ തേടിയിരുന്നു. ആശുപത്രിയിൽ അഡ്‌മിറ്റായില്ലെങ്കിലും സ്റ്റെനിയുടെ  ശാരീരിക അസ്വസ്ഥതകൾ പൂർണ്ണമായും വിട്ടുമാറിയിരുന്നില്ല. പുതുവത്സര ദിനം  രാത്രിയോടെ അസുഖം മൂർച്ഛിക്കുകയും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ വിദഗ്ദ ചികിത്സയ്ക്ക് ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. 

 

തുടർന്ന് പാരാമെഡിക്കലുകളുടെ സഹായത്തോടെ ബാർനെറ്റിലെ എമർജൻസി വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിന്റെ മകളാണ് 27 വയസ്സുള്ള സ്റ്റെനി.

ചങ്ങനാശേരി സ്വദേശി അയർലൻഡിലെ കൗണ്ടി കാവനിൽ മരണപ്പെട്ട അയര്‍ലൻഡിലെ ആദ്യ കാല മലയാളികളിൽ ഒരാളായ സാജൻ പടനിലം (ദേവസ്യ ചെറിയാൻ–49) ആണ് മൂന്നാമത് വേർപിരിഞ്ഞത്.

കാൻസർ രോഗത്തെ തുടര്‍ന്ന്  ചികിത്സയിലായിരുന്നു. കാവൻ ജനറൽ ആശുപത്രി ജീവനക്കാരൻ ആയിരുന്ന സാജൻ, ഏതാനും വര്‍ഷംമുമ്പാണ് കുടുംബവുമൊത്ത് കാവനിലേയ്ക്ക് താമസം മാറ്റിയത്.

നേരത്തെ  കോര്‍ക്കില്‍ താമസിച്ചിരുന്ന സാജന്‍, കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു. കോര്‍ക്കിലെ ഷെയറിങ് കെയറിന്റെ ആദ്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.  

ചങ്ങനാശേരി ചെത്തിപ്പുഴ പടനിലം ചെറിയാന്റെയും  പരേതയായ മേരിക്കുട്ടി ചെറിയന്റെയും മകനാണ്. ഭാര്യ: സ്മിത രാജു. ഏക മകൻ സിറോൺ. സഹോദരങ്ങള്‍: സൈജു (യു.കെ),സനുമോള്‍. (ഓസ്ട്രേലിയ).സംസ്‌കാരം കാവനില്‍ തന്നെ നടത്തുമെന്നാണ് പ്രാഥമിക വിവരം.

 

ലണ്ടനിലെ നരേന്ദ്രന്‍ രാമകൃഷ്ണനാണ് എഡിൻബർഗിലെ മലയാളി വിദ്യാർത്ഥിനി സാന്ദ്രയ്ക്കുശേഷം കാണാതാകുന്ന മറ്റൊരു മലയാളി. മൂന്നാഴ്ചയിലേറെയായി ഇദ്ദേഹത്തെ കാണ്മാനില്ലെന്ന് പോലീസിൽ പരാതി ലഭിച്ചു.ഡിസംബര്‍ എട്ടാം തീയതി മുതല്‍ കാണ്മാനില്ലെന്നാണ് കുടുംബം പറയുന്നത്. കെന്റിലെ ഡോവറിനടുത്താണ് അവസാനമായി നരേന്ദ്രനെ കണ്ടത്. 

2024 സെപ്റ്റംബര്‍ വരെ ലണ്ടനിലെ ജെപി മോര്‍ഗനില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലി ചെയ്തിരുന്ന രാമകൃഷ്ണനെ പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് കാണാതായത്. 

നരേന്ദ്രന് കുടുംബപരമായ ചില  പ്രശ്നങ്ങള്‍ ഉള്ളതായും പറയുന്നു. വിവരം അറിയിക്കാൻ യുഎഇയില്‍ താമസിക്കുന്ന സഹോദരന്‍ രാമകൃഷ്ണനെ കണ്ടെത്താനായി പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നരേന്ദ്രന്റെ യുകെയിലെ സുഹൃത്താണ്  പോലീസ് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുകയാണ്. എങ്കിലും ഇതുവരെയും മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല. 

നരേന്ദ്രന്‍ രാമകൃഷ്ണനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 116000 എന്ന രഹസ്യ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെടാനും പോലീസ് ആവശ്യപ്പെടുന്നു.

More Latest News

അന്നേ വിശാലിന് കാഴ്ച നഷ്ടപ്പെട്ടു, ടെന്‍ഷന്‍ കാരണം ഒരുപാട് മരുന്ന് കഴിക്കുന്നുണ്ട്, നടന് മറ്റെന്തോ രോഗമെന്ന് ചെയ്യാറു ബാലു, 'പരിധി വിട്ട് സ്റ്റിറോയിഡുകളും ടെന്‍ഷനുള്ള മരുന്നും കഴിച്ച് വിശാല്‍ അസുഖബാധിതനായി'

കടുത്ത പനിയുമായി പ്രൊമോഷന്‍ പരിപാടിക്കെത്തിയ നടന്‍ വിശാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'മദ ഗജ രാജ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് വിറച്ച് ക്ഷീണിച്ച് വിശാല്‍ എത്തിയത്. വേദിയില്‍ സംസാരിക്കവെ പലവട്ടം വിശാലിന് നാക്കുകുഴയുന്നതും ശാരീരികബുദ്ധിമുട്ടുകള്‍ നടനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതും വീഡിയോകളില്‍ എത്തിയിരുന്നു. കടുത്ത മൈഗ്രെയ്നും പനിയുമാണ് നടന്റെ അവശതയ്ക്ക് പിന്നില്‍ എന്നാണ് അണിയറപ്രവര്‍ത്തകരും വിശാലിനോട് അടുത്തവൃത്തങ്ങളും അറിയിച്ചത്. എന്നാല്‍ പനിക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്ന് പറയുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ചെയ്യാറു ബാലു. പരിധി വിട്ട് സ്റ്റിറോയിഡുകളും ടെന്‍ഷനുള്ള മരുന്ന് കഴിച്ച് വിശാല്‍ അസുഖബാധിതനായി എന്നാണ് ചെയ്യാറു ബാലു പറയുന്നത്. തമിഴ് സിനിമയില്‍ ഏറ്റവും മാന്‍ലി ലുക്കുള്ള നടനായിരുന്നു വിശാല്‍. അവന്‍ ഇവന്‍ സിനിമയില്‍ അഭിനയിച്ച ശേഷം ചെറിയ രീതിയില്‍ ഫീമെയില്‍ ടച്ച് നടന്റെ പെരുമാറ്റത്തില്‍ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായ ശേഷം ബോഡി ഫിറ്റായിരിക്കാന്‍ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്. മുമ്പ് ഒരിക്കല്‍ വിശാലിനെ ഞാന്‍ കണ്ടപ്പോള്‍ സംസാരിക്കുന്നതിനിടെ സ്ട്രെസ്സും ടെന്‍ഷനും ഒരുപാട് മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാന്‍ അത് പുറത്ത് പറഞ്ഞിരുന്നില്ല. കടങ്ങള്‍, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും. നടനാണെങ്കിലും മനുഷ്യനല്ലേ. പൊതുപ്രശ്നങ്ങള്‍ക്ക് വേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാല്‍. വിശാലിനെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ എനിക്ക് ഷോക്കായി. പനിയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഉയര്‍ന്ന പനിയുള്ള ഒരാള്‍ക്ക് ഇത്തരമൊരു ഫങ്ഷനില്‍ പങ്കെടുക്കാന്‍ വരാന്‍ കഴിയില്ല. മാത്രമല്ല പനിയുള്ളവരെ ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍ അനുവദിക്കില്ല. ഇതൊക്കെ വെറുതെ ഒരു കാരണം പോലെ പറയുന്നതാണ്. മറ്റെന്തോ പ്രശ്നമുണ്ട്. ഹൈ പവര്‍ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി. അവന്‍ ഇവന്‍ സിനിമയില്‍ കോങ്കണ്ണുള്ള കഥാപാത്രമായി വിശാല്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം വിശാലിന് കാഴ്ച നഷ്ടപ്പെട്ടു. ഡബ്ബിംഗിന് വന്നപ്പോള്‍ തനിയെ വിശാലിന് കോങ്കണ്ണ് വരുമായിരുന്നു. ഭാര്യയും കുഞ്ഞുമൊക്കെയായി ഒരു കുടുംബമുണ്ടായിരുന്നുവെങ്കില്‍ വിശാലിന് ഈ അവസ്ഥ വരില്ലായിരുന്നു എന്നാണ് ചെയ്യറു ബാലു പറയുന്നത്.    

'ഏതു രാജാവിന്റെ മകനായാലും നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്'; സജി ചെറിയാന്റെ വാക്കുകള്‍ വമിപ്പിക്കുന്നത് വിക്ഷപ്പുക, വിമര്‍ശിച്ച് ദീപിക പത്രം

യു പ്രതിഭ എംഎല്‍എയുടെ മകന്റെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാനെതിരെ ദീപിക പത്രം. 'വിഷപ്പുകയും വിവരക്കേടും' എന്ന പേരില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സജി ചെറിയനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മയക്കുമരുന്നിന്റെ കാര്യത്തില്‍ മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തരുതെന്നും ദീപിക പത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു. ഏതു രാജാവിന്റെ മകനായാലും നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസെന്ന് എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്. മന്ത്രിയുടെ വാക്കുകള്‍ വമിപ്പിക്കുന്നത് വിക്ഷപ്പുകയാണെന്നും വിമര്‍ശനമുണ്ട്. എംഎല്‍എയെ പിന്തുണക്കാന്‍ അവകാശമുണ്ട് എന്നാല്‍ കുറ്റക്കാരെ ന്യായീകരിച്ചത് ശരിയല്ലെന്ന് ദീപിക പത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു. കുറ്റക്കാരെ ന്യായീകരിക്കാന്‍ കുറ്റം നിസാരവത്കരിച്ചത് തെറ്റാണ്. ഉത്തരവാദിത്വമില്ലായ്മയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്. കുറ്റക്കാരെ ന്യായീകരിക്കാന്‍ കുറ്റത്തെ നിസാരവത്കരിച്ചതാണ് ഇവിടെ കുറ്റമെന്ന് എഡിറ്റോറിയലില്‍ പറയുന്നു. ആശ്രിതരെ ചേര്‍ത്തുനിര്‍ത്തുന്നതും അനഭിമതിരെ കൈകാര്യം ചെയ്യുന്നതുമായ രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തതല്ലല്ലോ എന്ന് എഡിറ്റോറിയലില്‍ പറയുന്നു. മന്ത്രി സജി ചെറിയന്‍ പുക വലിക്കുന്നത് കൊണ്ട് പുകവലി മഹത്തരമല്ല. പുകവലിയെ നിസാരവത്കരിക്കാന്‍ എംടിയെ കൂട്ടുപിടിച്ചത് അപലപനീയമെന്ന് ദീപിക പത്രം പറയുന്നു. അതേസമയം ആലപ്പുഴ എക്‌സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയതിലും വിമര്‍ശനമുണ്ട്.    

നടി ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റ്: പരാതി കൊടുത്ത് താരം, കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: ഹണി റോശിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഹണി റോസ് പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റ് ചെയ്ത 27 പേര്‍ക്കെതിരെ ആയിരുന്നു കേസ് എടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണിയ്ക്കെതിരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയാണ് കേസ്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കലോത്സവം: മൂന്നാം ദിനമായ ഇന്ന് മുന്നില്‍ കണ്ണൂര്‍ ജില്ല തന്നെ തുടരുന്നു, കലാസ്വാദകരുടെ പ്രിയപ്പെട്ട ഇനങ്ങള്‍ ഇന്ന് വേദിയില്‍ എത്തുന്നു

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് എല്ലാവരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. കലോത്സവത്തിന്റെ മൂന്നാം ദിവസമാണ് ഇന്ന്. ഇന്നും പോയന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നത് കണ്ണൂര്‍ ജില്ലയാണ്. 449 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച് 448 പോയിന്റുമായി തൃശൂര്‍ രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണ്. മൂന്നാം ദിനമായ ഇന്ന് പ്രധാന വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരവും ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ തിരുവാതിര കളിയും നടക്കും. കോല്‍ക്കളി, ദഫ് മുട്ട്, തുടങ്ങിയ ജന പ്രിയ ഇനങ്ങളും ഇന്ന് വേദിയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സദസില്‍ നിറഞ്ഞ നാടകങ്ങള്‍ ശ്രദ്ദിക്കപ്പെട്ടിരുന്നു. ഹെസ്‌കൂള്‍ വിഭാഗത്തില്‍ 202 പോയിന്റുമായി തൃശൂര്‍ ആണ് തലപ്പത്ത്. 200 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 198 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളില്‍ 60 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയും ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയും ഒപ്പം നില്‍ക്കുന്നു. കണ്ണൂര്‍ സെന്റ് തേരാസസ് 56 പോയിന്റുമായി തൊട്ടു പിന്നില്‍.

36,008 നാളികേരങ്ങള്‍ എറിഞ്ഞുടച്ചത് കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലെ ചടങ്ങ് ടൈം വേള്‍ഡ് റെക്കോര്‍ഡില്‍, ഇത്രയും നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് ലോക ചരിത്രത്തില്‍ ആദ്യമായി

തൃശൂര്‍: പലതരം ആചാരങ്ങളും അുഷ്ഠാനങ്ങളും ഉള്ള നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഓരോ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അതിന്റേതായ രീതികളും ഉണ്ട്. ഇപ്പോഴിതാ കേരളത്തിലെ ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. 36,008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരന്‍ പാട്ട് ചടങ്ങാണ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രാചാര ചടങ്ങുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം. കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടന്നത്. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് നടക്കുന്നത്. 36,008 നാളികേരം എറിഞ്ഞതിന് ടൈം വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും അധികൃതര്‍ കൈമാറി. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് പാട്ടിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. 10.30ന് ഭക്ത ജനങ്ങള്‍ നാളികേരം എണ്ണി കൂട്ടി. വൈകീട്ട് 6 30ന് മുല്ലക്കല്‍ പാട്ടിന് എഴുന്നള്ളിച്ച് രാത്രി 10 മണിയോടു കൂടി നാളികേരം എറിയാന്‍ ആരംഭിച്ചു. എട്ടര മണിക്കൂര്‍ സമയമെടുത്ത് രാവിലെ 6.30ന് നാളികേരം എറിയല്‍ അവസാനിച്ചു. ശേഷം ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കൂറ വലിച്ച് വേട്ടേക്കരന്‍ പാട്ട് പൂര്‍ത്തീകരിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

Other News in this category

  • മാസ്‌ക്കുകൾ വീണ്ടും വരുന്നു… ചൈനയിലെ ഫ്ലൂ വൈറസ് യുകെയിലും വ്യാപിച്ചെന്ന് ആരോഗ്യവിദഗ്ദ്ധർ! എച്ച്എംപിവി മൂർഛിച്ചാൽ കോവിഡിനേക്കാൾ മാരകം, കുട്ടികൾ, വയോധികർ, പ്രതിരോധശേഷി കുറഞ്ഞവർ ഇരകളാകും; ചികിത്സയില്ല, ജാഗ്രത പാലിക്കണം; വ്യാപനം ഇന്ത്യയിലും!
  • മഞ്ഞിനൊപ്പം മഴയും… വെള്ളപ്പൊക്കം ഈ ശൈത്യകാലത്തെ പ്രത്യേകതയാകും! അതിശൈത്യ കാലാവസ്ഥ വരുംദിനങ്ങളിൽ കൂടുതൽ മോശമാകും, ഇംഗ്ലണ്ടിലും വെയിൽസിലും 250 തിലേറെ മിന്നൽ പ്രളയ മുന്നറിയിപ്പുകൾ! എയർപോർട്ടുകൾ അടച്ചേക്കും,റോഡ്, റെയിൽ, തടസ്സങ്ങൾ തുടരും
  • യുകെ അതിശൈത്യത്തിൽ... റോഡുകളും വീടുകളും മഞ്ഞുമൂടുന്നു ! വൈകിട്ടുമുതൽ പുതിയ ആംബർ മുന്നറിയിപ്പുകൾ, റോഡ്, റെയിൽ, വിമാന യാത്രകൾ തടസ്സപ്പെടും, എൻഎച്ച്എസ് ആശുപത്രികൾ നിറഞ്ഞ് ഫ്ലൂ ബാധിതർ! രോഗികളും വയോധികരും സൂക്ഷിക്കണം
  • 2025 ജനുവരി 1 മുതൽ യുകെയിൽ ഇ-വിസ മാറ്റം പ്രാബല്യത്തിൽ, യാത്ര, ജോലി, വാടക താമസം എന്നിവയ്‌ക്കെല്ലാം പരിഗണിക്കുക ഡിജിറ്റൽ രേഖകൾ മാത്രം! ചെക്കിങ്ങിൽ ഷെയർ കോഡുകൾ ചോദിക്കും, ഇനിയും മാറാൻ 10 ലക്ഷത്തിലേറെപ്പേർ, ഗ്രേസ് പിരിയഡ് അനുവദിക്കും
  • പുതുവർഷ രാവിൽ ലണ്ടനിലെ വെബ്ലിയിൽ മലയാളി വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു! അകാലത്തിൽ വിടപറഞ്ഞത് ഈസ്‌റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി വിദ്യാർത്ഥിനി; 2025 ലും ആകസ്‌മിക മരണങ്ങൾ തുടരുമ്പോൾ ആശങ്കയോടെ യുകെ മലയാളി സമൂഹം
  • ഇന്നുമുതൽ ഗ്യാസ്, വൈദ്യുതി ചാർജുകൾ കൂടും, ഇംഗ്ലണ്ടിൽ ബസ് ചാർജിലും 1 പൗണ്ട് വർദ്ധനവ്, വിലക്കയറ്റ ആശങ്ക, 2025 പലവിധത്തിലും ചിലവേറുന്നതാകും; മഞ്ഞിലും മഴയിലും പുതുവർഷം ആഘോഷിച്ച് ലണ്ടൻ ജനത, നാളെ രാവിലെ വരെ മഴയും കാറ്റുമെന്നും പ്രവചനം
  • ആശുപത്രികളിൽ രോഗികൾ നിറയുന്നു.. ക്രിട്ടിക്കൽ ഇൻസിഡന്റ് പ്രഖ്യാപിച്ച് വാൽസാൽ മാനർ ഹോസ്പിറ്റലും വെൽഷ് ആംബുലൻസ് സർവ്വീസും! ഫ്ലൂ - പനി ബാധിതർ വീട്ടിലിരിക്കാൻ നിർദ്ദേശം; 999 നുപകരം 111 ൽ വിളിക്കണം ; ജിപിയെ സന്ദർശിക്കണം
  • മഴയിലും മഞ്ഞിലും മുങ്ങും ഇക്കൊല്ലം പുതുവർഷാഘോഷം, ന്യൂ ഇയർ രാവിലും ദിനത്തിലും കനത്ത കാറ്റും മഴയും വെള്ളപ്പൊക്കവും! യുകെയിലെമ്പാടും റോഡ്, റെയിൽ, വ്യോമഗതാഗതം തടസ്സപ്പെടും; ജാഗ്രതാ മുന്നറിയിപ്പുകൾ, പരിപാടികൾ മാറ്റിവച്ചു, അടുത്തയാഴ്ച്ചവരെ മഞ്ഞും ശൈത്യവും
  • വീട്ടുകാരുടെ കാത്തിരിപ്പും പോലീസ് അന്വേഷണവും വിഫലമായി! സ്കോട്ട്ലാൻഡിലെ എഡിൻബർഗിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനി സാന്ദ്ര സാജുവിന്റെ മൃതദേഹം ന്യൂബ്രിഡ്ജിലെ നദിയിൽ കണ്ടെത്തി! മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
  • മൂടൽമഞ്ഞിൽ മുങ്ങി യുകെ.. ഹീത്രൂവടക്കം രാജ്യമെമ്പാടും എയർപോർട്ടുകളിൽ സർവ്വീസുകൾ റദ്ദാക്കുന്നു! കൂട്ടയിടി ഒഴിവാക്കാൻ വാഹന ഡ്രൈവർമാർക്കും മുന്നറിയിപ്പ്, നാട്ടിൽ നിന്നും വരുന്നവർ ശ്രദ്ധിക്കണം, പുതുവർഷം മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിയേക്കും
  • Most Read

    British Pathram Recommends