18
MAR 2021
THURSDAY
1 GBP =106.73 INR
1 USD =85.81 INR
1 EUR =88.53 INR
breaking news : നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു; ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, മസ്‌കിന്റെ സമീപകാല അഭിപ്രായങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണെന്നും സ്റ്റാര്‍മര്‍ >>> ഈസ്റ്റ് ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട 'കൊച്ചങ്കിള്‍' വിടവാങ്ങി; കോവിഡ് കാലത്ത് ആയിരങ്ങളുടെ വിശപ്പകറ്റിയ മുഹമ്മദ് ഇബ്രാഹിമിന്റെ ആകസ്മിക നിര്യാണത്തില്‍ കണ്ണീരോടെ യുകെ മലയാളികള്‍ >>> മാസ്‌ക്കുകൾ വീണ്ടും വരുന്നു… ചൈനയിലെ ഫ്ലൂ വൈറസ് യുകെയിലും വ്യാപിച്ചെന്ന് ആരോഗ്യവിദഗ്ദ്ധർ! എച്ച്എംപിവി മൂർഛിച്ചാൽ കോവിഡിനേക്കാൾ മാരകം, കുട്ടികൾ, വയോധികർ, പ്രതിരോധശേഷി കുറഞ്ഞവർ ഇരകളാകും; ചികിത്സയില്ല, ജാഗ്രത പാലിക്കണം; വ്യാപനം ഇന്ത്യയിലും! >>> ട്രാഫിക് നിയമലംഘനം തടയാന്‍ ബക്കിംഗ്ഹാംഷെയറില്‍ 14 പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍; നടപടി പ്രദേശവാസികളുടെയും കടയുടമകളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് >>> മഞ്ഞുവീഴ്ചയില്‍ ജന ജീവിതം താറുമാറായി; മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് അടക്കം പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തി, റോഡുകളില്‍ വ്യാപക അപകടങ്ങള്‍ >>>
Home >> ASSOCIATION
സ്റ്റീവനേജില്‍ കരോള്‍-പുല്‍ക്കൂട്-ഭവനാലങ്കാര മത്സരങ്ങള്‍ ഗുഹാതുരുത്വമുണര്‍ത്തി; ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷം ജനുവരി 11 ന്

അപ്പച്ചന്‍ കണ്ണന്‍ചിറ

Story Dated: 2025-01-06

സ്റ്റിവനേജ്: ഹര്‍ട്ട് ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളില്‍ ഒന്നായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ജനുവരി 11 ന് ശനിയാഴ്ച സ്റ്റീവനേജ് ബാണ്‍വെല്‍ അപ്പര്‍ സ്‌കൂളില്‍ വെച്ച് നടത്തപ്പെടും. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി സര്‍ഗ്ഗം സംഘടിപ്പിച്ച കരോള്‍- പുല്‍ക്കൂട്- ട്രീ- ഭവനാലങ്കാര മത്സരങ്ങള്‍ ആകര്‍ഷകവും, ഗുഹാതുരത്വം ഉണര്‍ത്തുന്നതുമായി.

സ്റ്റീവനേജ് എം പി കെവിന്‍ ബൊണാവിയ ക്രിസ്തുമസ്സ് ആഘോഷം ഉദ്ഘാടനം നിര്‍വ്വഹിച്ചു  നല്‍കുന്നതാണ്. സ്റ്റീവനേജ് മേയര്‍ ജിം ബ്രൗണ്‍, മേയറസ് പെന്നി ഷെങ്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കു ചേരുകയും, ക്രിസ്തുമസ് പുല്‍ക്കൂട്-അലങ്കാര മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതുമാണ്.

കലാസന്ധ്യയില്‍ അരങ്ങേറുന്ന സംഗീത-നൃത്ത വിസ്മയ പ്രകടനങ്ങളില്‍ സ്റ്റീവനേജ് ആര്‍ട്‌സ് ഗില്‍ഡ് ചെയര്‍പേഴ്‌സണും, സ്റ്റീവനേജ് ഫെസ്റ്റിവല്‍ അടക്കം പരിപാടികളുടെ മുഖ്യ സംഘാടകയുമായ ഹിലാരി സ്പിയേഴ്സ്  ആതിഥേയത്വം സ്വീകരിച്ചു പങ്കെടുക്കും. യുഗ്മ ഈസ്റ്റ് ആംഗ്ലിയ റീജണല്‍ കലോത്സവമേളയുടെ  കോര്‍ഡിനേറ്ററും, ലൂട്ടന്‍ കേരളൈറ്റ് അസ്സോസ്സിയേഷന്‍ പ്രസിഡണ്ടുമായ അലോഷ്യസ് ഗബ്രിയേല്‍ ആഘോഷത്തില്‍ യുഗ്മ പ്രതിനിധിയായി പങ്കു ചേരുന്നതുമാണ്.

മികവുറ്റ സംഗീത-നടന-നൃത്തങ്ങള്‍ സമന്വയിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തില്‍ പ്രമുഖ മോര്‍ട്ടഗേജ് ഇന്‍ഷുറന്‍സ് കമ്പനിയായ 'ലോയല്‍റ്റി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ്', സെന്റ് ആല്‍ബന്‍സിലെ ഭക്ഷണ പ്രിയരുടെ രുചിക്കൂട്ടും, പാര്‍ട്ടി വേദിയുമായ 'ചില്‍@ചില്ലീസ്' കേരള ഹോട്ടല്‍, യു കെ യിലെ പ്രമുഖ ഹോള്‍സെയില്‍ ഫുഡ്- ഇന്‍ഗ്രിഡിയന്‍സ് വിതരണക്കാരായ 7s ട്രേഡിങ് ലിമിറ്റഡ്, പ്രമുഖ കാറ്ററിങ് കമ്പനിയായ 'ബെന്നീസ് കിച്ചണ്‍' അടക്കം സ്ഥാപനങ്ങള്‍ സര്‍ഗ്ഗം ആഘോഷത്തില്‍ സ്‌പോണ്‍സര്‍മാരായിരിക്കും.

സംഗീത-നൃത്ത-നടന ആഘോഷസന്ധ്യയില്‍ അതി വിപുലവും മികവുറ്റതുമായ കലാപരിപാടികളാണ് കോര്‍ത്തിണക്കിയിരിക്കുന്നത്.'ബെന്നീസ്സ് കിച്ചന്‍' തയ്യാറാക്കുന്ന സ്വാദിഷ്ടമായ ത്രീ കോഴ്‌സ് ക്രിസ്തുമസ്സ് ഡിന്നര്‍ ആഘോഷത്തിലെ ഹൈലൈറ്റാവും.

ക്രിസ്തുമസ് നേറ്റിവിറ്റി സ്‌കിറ്റോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതവും, സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദിയും ആശംസിക്കും.സ്റ്റീവനേജ് കരോള്‍ ടീം നയിക്കുന്ന കരോള്‍ ഗാനാലാപനം തുടര്‍ന്ന് ഉണ്ടായിരിക്കും.

സര്‍ഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര ആഘോഷത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മിറ്റിയുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
അപ്പച്ചന്‍ കണ്ണഞ്ചിറ: 07737956977,
സജീവ് ദിവാകരന്‍: 07877902457,
ജെയിംസ് മുണ്ടാട്ട്: 07852323333

Venue: Barnwell Upper School,
Shephall,
SG2 9SR

More Latest News

അന്നേ വിശാലിന് കാഴ്ച നഷ്ടപ്പെട്ടു, ടെന്‍ഷന്‍ കാരണം ഒരുപാട് മരുന്ന് കഴിക്കുന്നുണ്ട്, നടന് മറ്റെന്തോ രോഗമെന്ന് ചെയ്യാറു ബാലു, 'പരിധി വിട്ട് സ്റ്റിറോയിഡുകളും ടെന്‍ഷനുള്ള മരുന്നും കഴിച്ച് വിശാല്‍ അസുഖബാധിതനായി'

കടുത്ത പനിയുമായി പ്രൊമോഷന്‍ പരിപാടിക്കെത്തിയ നടന്‍ വിശാലിന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'മദ ഗജ രാജ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് വിറച്ച് ക്ഷീണിച്ച് വിശാല്‍ എത്തിയത്. വേദിയില്‍ സംസാരിക്കവെ പലവട്ടം വിശാലിന് നാക്കുകുഴയുന്നതും ശാരീരികബുദ്ധിമുട്ടുകള്‍ നടനെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതും വീഡിയോകളില്‍ എത്തിയിരുന്നു. കടുത്ത മൈഗ്രെയ്നും പനിയുമാണ് നടന്റെ അവശതയ്ക്ക് പിന്നില്‍ എന്നാണ് അണിയറപ്രവര്‍ത്തകരും വിശാലിനോട് അടുത്തവൃത്തങ്ങളും അറിയിച്ചത്. എന്നാല്‍ പനിക്കും അപ്പുറം മറ്റ് എന്തോ വലിയൊരു അസുഖം നടനുണ്ടെന്ന് പറയുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ചെയ്യാറു ബാലു. പരിധി വിട്ട് സ്റ്റിറോയിഡുകളും ടെന്‍ഷനുള്ള മരുന്ന് കഴിച്ച് വിശാല്‍ അസുഖബാധിതനായി എന്നാണ് ചെയ്യാറു ബാലു പറയുന്നത്. തമിഴ് സിനിമയില്‍ ഏറ്റവും മാന്‍ലി ലുക്കുള്ള നടനായിരുന്നു വിശാല്‍. അവന്‍ ഇവന്‍ സിനിമയില്‍ അഭിനയിച്ച ശേഷം ചെറിയ രീതിയില്‍ ഫീമെയില്‍ ടച്ച് നടന്റെ പെരുമാറ്റത്തില്‍ വന്നിരുന്നു. വിശാലിന്റെ പുതിയ വീഡിയോ വൈറലായ ശേഷം ബോഡി ഫിറ്റായിരിക്കാന്‍ പരിധി വിട്ട് സ്റ്റിറോയിഡ് ഉപയോഗിച്ചതാകും കാരണം എന്നൊക്കെ പ്രചരിക്കുന്നുണ്ട്. മുമ്പ് ഒരിക്കല്‍ വിശാലിനെ ഞാന്‍ കണ്ടപ്പോള്‍ സംസാരിക്കുന്നതിനിടെ സ്ട്രെസ്സും ടെന്‍ഷനും ഒരുപാട് മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. പക്ഷെ അന്ന് ഞാന്‍ അത് പുറത്ത് പറഞ്ഞിരുന്നില്ല. കടങ്ങള്‍, പ്രണയ പരാജയം, സുഹൃത്തുക്കളുടെ ചതി, സിനിമകളുടെ പരാജയം ഇതൊക്കെ അലട്ടുന്നുണ്ടാകും. നടനാണെങ്കിലും മനുഷ്യനല്ലേ. പൊതുപ്രശ്നങ്ങള്‍ക്ക് വേണ്ടി പോലും നിരന്തരം സംസാരിക്കുന്നയാളാണ് വിശാല്‍. വിശാലിനെ ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ എനിക്ക് ഷോക്കായി. പനിയാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഉയര്‍ന്ന പനിയുള്ള ഒരാള്‍ക്ക് ഇത്തരമൊരു ഫങ്ഷനില്‍ പങ്കെടുക്കാന്‍ വരാന്‍ കഴിയില്ല. മാത്രമല്ല പനിയുള്ളവരെ ഇത്തരം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍ അനുവദിക്കില്ല. ഇതൊക്കെ വെറുതെ ഒരു കാരണം പോലെ പറയുന്നതാണ്. മറ്റെന്തോ പ്രശ്നമുണ്ട്. ഹൈ പവര്‍ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടപ്പോഴും സങ്കടം തോന്നി. അവന്‍ ഇവന്‍ സിനിമയില്‍ കോങ്കണ്ണുള്ള കഥാപാത്രമായി വിശാല്‍ അഭിനയിച്ചിരുന്നു. അതിന് ശേഷം വിശാലിന് കാഴ്ച നഷ്ടപ്പെട്ടു. ഡബ്ബിംഗിന് വന്നപ്പോള്‍ തനിയെ വിശാലിന് കോങ്കണ്ണ് വരുമായിരുന്നു. ഭാര്യയും കുഞ്ഞുമൊക്കെയായി ഒരു കുടുംബമുണ്ടായിരുന്നുവെങ്കില്‍ വിശാലിന് ഈ അവസ്ഥ വരില്ലായിരുന്നു എന്നാണ് ചെയ്യറു ബാലു പറയുന്നത്.    

'ഏതു രാജാവിന്റെ മകനായാലും നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്'; സജി ചെറിയാന്റെ വാക്കുകള്‍ വമിപ്പിക്കുന്നത് വിക്ഷപ്പുക, വിമര്‍ശിച്ച് ദീപിക പത്രം

യു പ്രതിഭ എംഎല്‍എയുടെ മകന്റെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് കുട്ടികളുടെ ലഹരി ഉപയോഗത്തെ നിസാരവത്ക്കരിച്ച മന്ത്രി സജി ചെറിയാനെതിരെ ദീപിക പത്രം. 'വിഷപ്പുകയും വിവരക്കേടും' എന്ന പേരില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സജി ചെറിയനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മയക്കുമരുന്നിന്റെ കാര്യത്തില്‍ മതവും രാഷ്ട്രീയവും കൂട്ടി കലര്‍ത്തരുതെന്നും ദീപിക പത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു. ഏതു രാജാവിന്റെ മകനായാലും നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡെര്‍ട്ടി ബിസിനസെന്ന് എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്. മന്ത്രിയുടെ വാക്കുകള്‍ വമിപ്പിക്കുന്നത് വിക്ഷപ്പുകയാണെന്നും വിമര്‍ശനമുണ്ട്. എംഎല്‍എയെ പിന്തുണക്കാന്‍ അവകാശമുണ്ട് എന്നാല്‍ കുറ്റക്കാരെ ന്യായീകരിച്ചത് ശരിയല്ലെന്ന് ദീപിക പത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു. കുറ്റക്കാരെ ന്യായീകരിക്കാന്‍ കുറ്റം നിസാരവത്കരിച്ചത് തെറ്റാണ്. ഉത്തരവാദിത്വമില്ലായ്മയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഇത്. കുറ്റക്കാരെ ന്യായീകരിക്കാന്‍ കുറ്റത്തെ നിസാരവത്കരിച്ചതാണ് ഇവിടെ കുറ്റമെന്ന് എഡിറ്റോറിയലില്‍ പറയുന്നു. ആശ്രിതരെ ചേര്‍ത്തുനിര്‍ത്തുന്നതും അനഭിമതിരെ കൈകാര്യം ചെയ്യുന്നതുമായ രാഷ്ട്രീയ കേരളത്തിന് അത്ര പരിചയമില്ലാത്തതല്ലല്ലോ എന്ന് എഡിറ്റോറിയലില്‍ പറയുന്നു. മന്ത്രി സജി ചെറിയന്‍ പുക വലിക്കുന്നത് കൊണ്ട് പുകവലി മഹത്തരമല്ല. പുകവലിയെ നിസാരവത്കരിക്കാന്‍ എംടിയെ കൂട്ടുപിടിച്ചത് അപലപനീയമെന്ന് ദീപിക പത്രം പറയുന്നു. അതേസമയം ആലപ്പുഴ എക്‌സൈസ് കമ്മീഷണറെ സ്ഥലം മാറ്റിയതിലും വിമര്‍ശനമുണ്ട്.    

നടി ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റ്: പരാതി കൊടുത്ത് താരം, കമന്റിട്ട 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: ഹണി റോശിന്റെ പരാതിയില്‍ കേസെടുത്ത് പൊലീസ്. സമൂഹ മാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ആണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഹണി റോസ് പങ്കുവെച്ച പോസ്റ്റിനു താഴെ കമന്റ് ചെയ്ത 27 പേര്‍ക്കെതിരെ ആയിരുന്നു കേസ് എടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ഹണിയ്ക്കെതിരെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയാണ് കേസ്. തന്നെ ഒരു വ്യക്തി സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്ന ഹണി ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു താഴെയാണ് അധിക്ഷേപ കമന്റുകള്‍ വന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്റുകളുമായി എത്തിയ 30 പേര്‍ക്കെതിരെ ഇന്നലെ രാത്രിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി നടി ഹണി റോസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഈ വിഷയത്തില്‍ നിയപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിനുപിന്നാലെയാണ് നടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

കലോത്സവം: മൂന്നാം ദിനമായ ഇന്ന് മുന്നില്‍ കണ്ണൂര്‍ ജില്ല തന്നെ തുടരുന്നു, കലാസ്വാദകരുടെ പ്രിയപ്പെട്ട ഇനങ്ങള്‍ ഇന്ന് വേദിയില്‍ എത്തുന്നു

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലേക്ക് എല്ലാവരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. കലോത്സവത്തിന്റെ മൂന്നാം ദിവസമാണ് ഇന്ന്. ഇന്നും പോയന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നത് കണ്ണൂര്‍ ജില്ലയാണ്. 449 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച് 448 പോയിന്റുമായി തൃശൂര്‍ രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണ്. മൂന്നാം ദിനമായ ഇന്ന് പ്രധാന വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരവും ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ തിരുവാതിര കളിയും നടക്കും. കോല്‍ക്കളി, ദഫ് മുട്ട്, തുടങ്ങിയ ജന പ്രിയ ഇനങ്ങളും ഇന്ന് വേദിയില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സദസില്‍ നിറഞ്ഞ നാടകങ്ങള്‍ ശ്രദ്ദിക്കപ്പെട്ടിരുന്നു. ഹെസ്‌കൂള്‍ വിഭാഗത്തില്‍ 202 പോയിന്റുമായി തൃശൂര്‍ ആണ് തലപ്പത്ത്. 200 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 198 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളില്‍ 60 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയും ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയും ഒപ്പം നില്‍ക്കുന്നു. കണ്ണൂര്‍ സെന്റ് തേരാസസ് 56 പോയിന്റുമായി തൊട്ടു പിന്നില്‍.

36,008 നാളികേരങ്ങള്‍ എറിഞ്ഞുടച്ചത് കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലെ ചടങ്ങ് ടൈം വേള്‍ഡ് റെക്കോര്‍ഡില്‍, ഇത്രയും നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് ലോക ചരിത്രത്തില്‍ ആദ്യമായി

തൃശൂര്‍: പലതരം ആചാരങ്ങളും അുഷ്ഠാനങ്ങളും ഉള്ള നിരവധി ക്ഷേത്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. ഓരോ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അതിന്റേതായ രീതികളും ഉണ്ട്. ഇപ്പോഴിതാ കേരളത്തിലെ ക്ഷേത്രത്തില്‍ നടന്ന ഒരു ചടങ്ങ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. 36,008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരന്‍ പാട്ട് ചടങ്ങാണ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രാചാര ചടങ്ങുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം. കുന്നംകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിലാണ് ചടങ്ങുകള്‍ നടന്നത്. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും നാളികേരം എറിഞ്ഞുടയ്ക്കുന്ന ചടങ്ങ് നടക്കുന്നത്. 36,008 നാളികേരം എറിഞ്ഞതിന് ടൈം വേള്‍ഡ് റെക്കോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റും അധികൃതര്‍ കൈമാറി. രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് പാട്ടിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായത്. 10.30ന് ഭക്ത ജനങ്ങള്‍ നാളികേരം എണ്ണി കൂട്ടി. വൈകീട്ട് 6 30ന് മുല്ലക്കല്‍ പാട്ടിന് എഴുന്നള്ളിച്ച് രാത്രി 10 മണിയോടു കൂടി നാളികേരം എറിയാന്‍ ആരംഭിച്ചു. എട്ടര മണിക്കൂര്‍ സമയമെടുത്ത് രാവിലെ 6.30ന് നാളികേരം എറിയല്‍ അവസാനിച്ചു. ശേഷം ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കൂറ വലിച്ച് വേട്ടേക്കരന്‍ പാട്ട് പൂര്‍ത്തീകരിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.

Other News in this category

  • ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്റെ പതിനേഴാമത് ക്രിസ്മസ് പുതുവത്സരാഘോഷത്തില്‍ പങ്കെടുക്കാന്‍ നടി എസ്തര്‍ അനിലും, ക്രിസ്മസ് പുതുവത്സര ആഘോഷം ഇക്കുറി ഗംഭീരമാകും
  • പെരിയ ഇരട്ടക്കൊലപാതകം: മരിച്ചവരുടെ സ്മരണാര്‍ത്ഥം അവരുടെ രക്തസാക്ഷിത്വ ദിനമായ ഫെബ്രുവരി 17ന് ഒഐസിസി 'ജീവദാന ദിന'മായി ആചാരിക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്ഷെയര്‍ മലയാളി അസോസിയേഷന്റെ 20ാം വാര്‍ഷികാഘോഷവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും ഇന്ന് നടക്കും
  • സെവന്‍ ബീറ്റ്സ് സംഗീതോത്സവവും, ഓ എന്‍ വി അനുസ്മരണവും, ഫെബ്രുവരി 22ന്; 'കേംബ്രിജ് മലയാളി അസ്സോസ്സിയേഷന്‍' ആതിഥേയത്വം വഹിക്കും
  • ഡെറം ഇന്ത്യന്‍ കൂട്ടായ്മയുടെ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഈ മാസം നാലിന് നടക്കും, പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി ഇടശ്ശേരിയുടെ 'പൂതപ്പാട്ട്' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം
  • എം ടി വാസുദേവന്‍ നായര്‍ക്ക് മലയാളി അസോസിയേഷന്‍ ഓഫ് ദ യുകെ സ്മരണാഞ്ജലി അര്‍പ്പിക്കുന്നു, ഈ മാസം അഞ്ചിന് കേരളാ ഹൗസില്‍ എംടിയുടെ ബുക്കുകളുമായി എത്തിച്ചേരാന്‍ അഭ്യര്‍ത്ഥിച്ച് സംഘാടകര്‍
  • ഓഐസിസി (യുകെ) ഇപ്‌സ്വിച് റീജിയണിന്റ ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി ജന്മദിനാചരണവും ജനുവരി 4ന്
  • ഓഐസിസി (യുകെ) നോര്‍ത്താപ്റ്റണ്‍ റീജിയന് നവനേതൃത്വം; ജോര്‍ജ് ജോണ്‍ പ്രസിഡന്റ്, റെജിസണ്‍ ജനറല്‍ സെക്രട്ടറി, സിനു ജേക്കബ് ട്രഷറര്‍
  • 45ല്‍പരം ദേവാലയങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന യുകെ ഭദ്രാസനം ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 22ന്, വിജയികളെ കാത്തിരിക്കുന്നത് മികച്ച സമ്മാനങ്ങള്‍
  • നോട്ടിങ്ങാം മുദ്ര ആര്‍ട്‌സ് ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി 4ന്, മുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സിലെ 75ലധികം കുട്ടികളുടെ കലാപരിപാടികളും നേറ്റിവിറ്റി പ്രോഗ്രാമും
  • Most Read

    British Pathram Recommends