മിഠായി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും അല്ലേ? എന്നാല്‍ അത് കിട്ടിയ പാടെ വാരിവലിച്ച് തിന്നാല്‍ കിട്ടുക എട്ടിന്റെ പണിയായിരിക്കുമെന്ന് ആരെങ്കിലും ഓര്‍ക്കാറുണ്ടോ? ഇല്ലെങ്കില്‍ കാനഡയിലെ പ്രസിദ്ധമായ മിഠായി പരീക്ഷിച്ച പെണ്‍കുട്ടിയ്ക്ക് സംഭവിച്ചത് എന്താണെന്ന് ഒന്നറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. സംഭവമിങ്ങനെയാണ്: യുഎസ്, കാനഡ എന്നിവിടങ്ങളില്‍ പ്രശസ്തമായ ?ഗോബ്‌സ്റ്റോപ്പര്‍ അഥവാ ജോ ബ്രേക്കര്‍ കാന്‍ഡി എന്ന മിഠായി വിദ്യാര്‍ഥിനിയായ ജാവേരിയ വാസിമി കയ്യില്‍ കിട്ടിയപ്പോള്‍ പെട്ടെന്നൊന്ന് പരീക്ഷിച്ചു നോക്കി.
ഫലമോ, 19 കാരിയായ വിദ്യാര്‍ഥിയുടെ താടിയെല്ല് പൊട്ടുകയും പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുകയും ചെയ്തു. പതിയെ നുണഞ്ഞിറക്കി ഏറെ സമയമെടുത്ത് കഴിക്കേണ്ട മിഠായി ഒറ്റയടിക്ക് കടിച്ച് പൊട്ടിക്കാന്‍ 19കാരി ശ്രമിക്കുകയായിരുന്നു.
3 ഇഞ്ച് വ്യാസമുള്ള മിഠായി കടിച്ചതിന് പിന്നാലെ തനിക്ക് താടിയെല്ലിന് വേദനയനുഭവപ്പെട്ടുവെന്ന് ജാവേരിയ വാസിം പറയുന്നു. മിനി
ഗ്ലോബ് പോലെ തോന്നിക്കുന്ന മിഠായിക്ക് ഉള്ളില്‍ എന്താണെന്ന് അറിയാനുള്ള കൗതുകമാണ് പല്ലിളകുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് ജാവേരിയ പറഞ്ഞു.
'ആദ്യത്തെ കടിയില്‍ തന്നെ താടിയെല്ല് വല്ലാതെ വേദനിച്ചു. സുഹൃത്തുക്കളാണ് പല്ല് പോയതായും പല്ലിന് ഇളക്കമുള്ളതായും പറഞ്ഞത്. ഇതോടെ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.