വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതിനോടൊപ്പം ആകര്‍ഷണീയമായ വിലയുമാണ് ലുലുവിന്റെ സ്ഥാപനങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. ഇതിന് പുറമെ പലപ്പോഴായി വലിയ ഒഫറുകളും ലുലു ഉപഭോക്താക്കള്‍ക്കായി ഒരുക്കാറുണ്ട്. ക്രിസ്മസ്-ന്യൂഇയര്‍ സീസണില്‍ തങ്ങളുടെ വിവിധ സ്ഥാപനങ്ങളില്‍ ലുലു ഇത്തരം ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ മറ്റൊരു കിടിലന്‍ ഓഫര്‍ കാലയളവ് കൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ലുലു.
പകുതിവിലയ്ക്ക് സാധാനങ്ങള്‍ വാങ്ങാനുള്ള അവസരമാണ് ലുലു ഒരുക്കുന്നത്. അതായത് തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ 50 ശതമാനം വിലക്കുറവില്‍ ലുലുവിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോകാം. ജനുവരി 9 മുതല്‍ 12 വരെയായിരിക്കും ഈ ഓഫര്‍ ലഭ്യമായിരിക്കുക. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവിടങ്ങളിലെല്ലാം ഓഫറുണ്ടാകും.
മലയാളികള്‍ക്ക് ലോകോത്തര നിലവാരമുള്ള ഷോപ്പിങ് അനുഭവം പരിചയപ്പെടുത്തിയ സ്ഥാപനമാണ് ലുലു. മാളുകള്‍ പലതും നേരത്തേയും വന്നിട്ടുണ്ടെങ്കിലും കൊച്ചിയില്‍ ലുലു മാള്‍ വന്നതോടെ മലയാളികള്‍ അവിടേക്ക് ഇരച്ചു കയറുകയായിരുന്നു. ഒന്നും വാങ്ങാന്‍ ഇല്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴും കൊച്ചി ലുലു ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായും നിലനില്‍ക്കുന്നു.
കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങളില്‍ പുതിയ മാളുകള്‍ ആരംഭിച്ച ലുലു കൊട്ടിയത്തും തൃശൂരിലും കൊച്ചിയിലും മറ്റ് മാളുകളുമായി സഹകരിച്ച് ഹൈപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നു. ഇതിന് പുറമെ ഈ വര്‍ഷം തിരൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും ലുലു നിര്‍മ്മിക്കുന്ന പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്.