തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് എല്ലാവരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്. കലോത്സവത്തിന്റെ മൂന്നാം ദിവസമാണ് ഇന്ന്. ഇന്നും പോയന്റ് നിലയില്‍ മുന്നില്‍ നില്‍ക്കുന്നത് കണ്ണൂര്‍ ജില്ലയാണ്.
449 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ച് 448 പോയിന്റുമായി തൃശൂര്‍ രണ്ടാമതും കോഴിക്കോട് മൂന്നാമതുമാണ്.
മൂന്നാം ദിനമായ ഇന്ന് പ്രധാന വേദിയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരവും ഹൈസ്കൂള്‍ വിഭാഗത്തിന്റെ തിരുവാതിര കളിയും നടക്കും. കോല്‍ക്കളി, ദഫ് മുട്ട്, തുടങ്ങിയ ജന പ്രിയ ഇനങ്ങളും ഇന്ന് വേദിയില്‍ എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം സദസില്‍ നിറഞ്ഞ നാടകങ്ങള്‍ ശ്രദ്ദിക്കപ്പെട്ടിരുന്നു. ഹെസ്കൂള് വിഭാഗത്തില്‍ 202 പോയിന്റുമായി തൃശൂര്‍ ആണ് തലപ്പത്ത്. 200 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 198 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്ത്.
സ്കൂളുകളില്‍ 60 പോയിന്റുമായി തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയും ആലത്തൂര്‍ ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയും ഒപ്പം നില്ക്കുന്നു. കണ്ണൂര്‍ സെന്റ് തേരാസസ് 56 പോയിന്റുമായി തൊട്ടു പിന്നില്‍.