18
MAR 2021
THURSDAY
1 GBP =107.13 INR
1 USD =85.83 INR
1 EUR =88.83 INR
breaking news : യുകെ ഗവണ്‍മെന്റിന്റെ കടബാധ്യതയില്‍ വന്‍ വര്‍ധനവ്: ദീര്‍ഘകാല കടമെടുപ്പ് ചെലവ് 1998 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍, സമ്പദ്വ്യവസ്ഥയില്‍ ആശങ്ക >>> ശൈത്യകാലത്ത് എനര്‍ജി ബില്ലുകള്‍ക്ക് തീപിടിക്കുമെന്ന ആശങ്കയിലാണോ? ലളിതമാ ഈ ടിപ്ട് ഒന്ന് പ്രയോഗിച്ചൂ നോക്കൂ, വര്‍ഷം 1,074 പൗണ്ട് വരെ ലാഭിക്കാം.... >>> ഫ്ലൂ, കോവിഡ്, ആർഎസ്‌വി ഇപ്പോൾ എച്ച്എംപിവിയും! ‘ക്രിട്ടിക്കൽ ഇൻസിഡന്റ്’ പ്രഖ്യാപിച്ച് ഒമ്പതോളം എൻഎച്ച്എസ് ആശുപത്രികൾ! രോഗികൾക്ക് സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കാൻ പുതിയ പദ്ധതി, മഞ്ഞും മഴയും വെള്ളപ്പൊക്കവും തുടരുമെന്നും മുന്നറിയിപ്പ് >>> ലണ്ടനിലെ ഓടുന്ന ബസ്സില്‍ കൗമാരക്കാരനെ കുത്തിക്കൊന്നു; സ്‌കൂളുകള്‍ തുറന്ന ആദ്യ ദിവസങ്ങളില്‍ നടന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നഗരവാസികള്‍ >>> പെരിയ ഇരട്ടക്കൊലപാതക കേസ്: പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, പ്രതികള്‍ ജയില്‍ മോചിതരാകും >>>
Home >> HOT NEWS
ട്രാഫിക് നിയമലംഘനം തടയാന്‍ ബക്കിംഗ്ഹാംഷെയറില്‍ 14 പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍; നടപടി പ്രദേശവാസികളുടെയും കടയുടമകളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന്

സ്വന്തം ലേഖകൻ

Story Dated: 2025-01-06
ബക്കിംഗ്ഹാംഷെയറില്‍ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി 14 പുതിയ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് ക്യാമറകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. പ്രദേശവാസികളുടെയും കടയുടമകളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഈ നടപടി.

ഈ ക്യാമറകള്‍ പ്രധാനമായും ട്രാഫിക് നിയമലംഘനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലാണ് സ്ഥാപിക്കുക. ഇവ ട്രാഫിക് നിയമലംഘനം കണ്ടെത്തി ലംഘകര്‍ക്ക് പിഴ ചുമത്തും. ഓക്സ്ഫോര്‍ഡ് റോഡിലെ ബസ് ലെയ്നുകള്‍, യെല്ലോ ബോക്‌സ് ജംഗ്ഷനുകള്‍, ഹൈ വൈക്കോമ്പിലെ മൂന്ന് പ്രധാന ലൊക്കേഷനുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും.

എയ്‌ല്‌സ്ബറിയിലെ A41 എക്‌സ്‌ചേഞ്ച് സ്ട്രീറ്റ്, ചെഷാമിലെ ബെല്ലിംഗ്ഡണ്‍ ലെയ്ന്‍, ഐവര്‍ ബാംഗോര്‍സ് റോഡ് എന്നിവിടങ്ങളില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പാഡ്ബറിയിലും ഡെന്‍ഹാമിലും നിരോധിച്ച തിരിവുകളിലും ക്യാമറകള്‍ സ്ഥാപിക്കും.

ഈ ക്യാമറകള്‍ വഴി റോഡ് സുരക്ഷ ഉറപ്പാക്കുകയും അപകടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. മോശം കാലാവസ്ഥയില്‍ റോഡ് സുരക്ഷ ഒരു പ്രധാന പ്രശ്‌നമായി മാറുന്ന സാഹചര്യത്തില്‍ ഈ നടപടി വളരെ പ്രധാനമാണ്.
 

 

 

More Latest News

പെരിയ ഇരട്ടക്കൊലപാതക കേസ്: പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, പ്രതികള്‍ ജയില്‍ മോചിതരാകും

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എംകെ ഭാസ്‌കരന്‍ എന്നിവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ഇതോടെ പ്രതികള്‍ ജയില്‍ മോചിതരാകും. അഞ്ച് വര്‍ഷം വീതം തടവുശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്. ഹര്‍ജി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നുവെങ്കിലും സിബിഐ അഭിഭാഷകന്‍ ഹാജരാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാല് സിപിഐഎം നേതാക്കളെ എറണാകുളം പ്രത്യേക സിബിഐ കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.

യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: സൈബര്‍ പൊലീസില്‍ പരാതി നല്‍കി നടി മാലാ പാര്‍വതി, അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ്

തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി സൈബര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുക്കുകയും നടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. അതേസമയം, നടി ഹണി റോസ് നല്‍കിയ സൈബര്‍ അധിക്ഷേപ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോ?ഗിച്ചു. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണവും സെന്‍ട്രല്‍ എസിപിക്ക് കേസിന്റെ മേല്‍നോട്ട ചുമതലയും നല്‍കി. സൈബര്‍ സെല്‍ അംഗങ്ങളും അന്വേഷണ സംഘത്തില്‍ ഉണ്ട്. ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.

ചോറ്റാനിക്കരയില്‍ ആളൊഴിഞ്ഞ വീട്ടില്‍ മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ട സംഭവം: ഇവ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്

കൊച്ചി: ചോറ്റാനിക്കരയില്‍ ആളൊഴിഞ്ഞ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ നിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ എല്ലാവരും ഞെട്ടലിലാണ്. വര്‍ഷങ്ങളായി അടഞ്ഞു കിടന്ന വീട്ടില്‍ നിന്നും ആണ് മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. എന്നാല്‍ കണ്ടെത്തിയ ഈ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ് കണ്ടെത്തി. അസ്ഥികള്‍ ദ്രവിക്കാതിരിക്കാന്‍ പോളിഷ് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതകളില്ലെന്നും പൊലീസ് വ്യക്തമാക്കി. കണ്ടെടുത്ത തലയോട്ടി സ്ത്രീയുടേയും മറ്റ് അസ്ഥികള്‍ ഒന്നില്‍ കൂടുതല്‍ പേരുടേതുമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. അസ്ഥികളുടെ ഡിഎന്‍എ അടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എറണാകുളത്ത് താമസിക്കുന്ന ഡോക്ടറുടെ തറവാട്ടു വീട്ടിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തുന്ന ഡോക്ടറായ മകന്‍ പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണ് തലയോട്ടിയും അസ്ഥികളുമെന്ന് വീട്ടുടമയായ ഡോക്ടര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് എറണാകുളത്തെ വീട്ടില്‍ നിന്നും ഉപയോഗശൂന്യമായ സാധനങ്ങള്‍ തറവാട്ടു വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനൊപ്പമുണ്ടായിരുന്നതാണ് തലയോട്ടിയും അസ്ഥികളും. അന്ന് ദുബായില്‍ ആയിരുന്നതിനാല്‍ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ, വേലക്കാരിയാണ് വിവരം അറിയിച്ചതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചോറ്റാനിക്കരയിലെ വീട്ടിലെ സ്വീകരണമുറിയിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം അലക്ഷ്യമായി കൈകാര്യം ചെയ്തതില്‍ നിയമപ്രശ്‌നം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിവൈഎസ്പി വി ടി ഷാജന്‍ സൂചിപ്പിച്ചു.

മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മ്മിക്കും, രാജ്ഘട്ടിനോട് അടുത്തായി സ്മാരകം നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍, നന്ദി പറഞ്ഞ് പ്രണബിന്റെ കുടുംബം

ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്ഘട്ടിനോട് അടുത്തായി സ്മാരകം നിര്‍മ്മിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. സ്മാരകം നിര്‍മിക്കാന്‍ തീരുമാനമെടുത്ത മോദി സര്‍ക്കാരിന് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ നന്ദി അറിയിച്ചു. 'പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിന് ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിച്ചു'. ഇതേ കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി എക്‌സില്‍ കുറിച്ചത് ഇങ്ങനെ: 'രാജ്യ ബഹുമതികള്‍ ആവശ്യപ്പെടരുത്, അത് നല്‍കണം എന്ന് ബാബ പറയാറുണ്ടായിരുന്നു. ബാബയുടെ സ്മരണയെ മാനിക്കാന്‍ പ്രധാനമന്ത്രി മോദി ഇത് ചെയ്തതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇത് ബാബയെ ബാധിക്കുന്നില്ല- അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നിടത്ത് - അത് അഭിനന്ദിക്കുന്നതിനും അപ്പുറം. എന്നാല്‍ അദ്ദേഹത്തിന്റെ മകളെ സംബന്ധിച്ചിടത്തോളം എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ പര്യാപ്തമല്ല,' അവര്‍ എക്‌സിലെ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. 2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. അദ്ദേഹത്തിന് രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്. 2020 ലാണ് പ്രണബ് അന്തരിച്ചത്.

ഇന്ന് ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ മരിയന്‍ ദിനാചരണം, വൈകുന്നേരം പരിശുദ്ധ ജപമാല പ്രാര്‍ഥനയോടുകൂടി ആരംഭം

വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷനില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഇന്ന് ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6:45നു പരിശുദ്ധ ജപമാല പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

Other News in this category

  • യുകെ ഗവണ്‍മെന്റിന്റെ കടബാധ്യതയില്‍ വന്‍ വര്‍ധനവ്: ദീര്‍ഘകാല കടമെടുപ്പ് ചെലവ് 1998 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍, സമ്പദ്വ്യവസ്ഥയില്‍ ആശങ്ക
  • ശൈത്യകാലത്ത് എനര്‍ജി ബില്ലുകള്‍ക്ക് തീപിടിക്കുമെന്ന ആശങ്കയിലാണോ? ലളിതമാ ഈ ടിപ്ട് ഒന്ന് പ്രയോഗിച്ചൂ നോക്കൂ, വര്‍ഷം 1,074 പൗണ്ട് വരെ ലാഭിക്കാം....
  • ലണ്ടനിലെ ഓടുന്ന ബസ്സില്‍ കൗമാരക്കാരനെ കുത്തിക്കൊന്നു; സ്‌കൂളുകള്‍ തുറന്ന ആദ്യ ദിവസങ്ങളില്‍ നടന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നഗരവാസികള്‍
  • നോട്ടിംഗ്ഹാമില്‍ ക്രിസ്മസ് ദിനത്തിലെ മരണമടഞ്ഞ ദീപക് ബാബുവിന് കണ്ണീരോടെ വിടചൊല്ലാന്‍ യുകെ മലയാളികള്‍, മൃതദേഹം നാളെ നാട്ടിലെത്തിക്കും, സംസ്‌കാരം 11ന്, സുഹൃത്തുക്കള്‍ക്കും സഹ പ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം
  • നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു; ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, മസ്‌കിന്റെ സമീപകാല അഭിപ്രായങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണെന്നും സ്റ്റാര്‍മര്‍
  • ഈസ്റ്റ് ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട 'കൊച്ചങ്കിള്‍' വിടവാങ്ങി; കോവിഡ് കാലത്ത് ആയിരങ്ങളുടെ വിശപ്പകറ്റിയ മുഹമ്മദ് ഇബ്രാഹിമിന്റെ ആകസ്മിക നിര്യാണത്തില്‍ കണ്ണീരോടെ യുകെ മലയാളികള്‍
  • മഞ്ഞുവീഴ്ചയില്‍ ജന ജീവിതം താറുമാറായി; മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് അടക്കം പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തി, റോഡുകളില്‍ വ്യാപക അപകടങ്ങള്‍
  • യുകെയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ശിശു സംരക്ഷണത്തിനും യാത്രാ ചെലവുകള്‍ക്കും അധിക സാമ്പത്തിക പിന്തുണ ലഭിക്കുമോ? ലേബറിന്റെ തീരുമാനത്തിന് കാതോര്‍ത്ത് മലയാളികളടക്കമുള്ള രക്ഷിതാക്കള്‍
  • മഞ്ഞുകാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇരട്ടി ജാഗ്രത വേണം; ബ്ലാക്ക് ഐസ് പ്രതിഭാസത്തെ കരുതിയിരുന്നില്ലെങ്കില്‍ വന്‍ ദുരന്തം സംഭവിക്കാം, ഡ്രൈവിങ്ങ് സീറ്റില്‍ ഇരിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ മറക്കരുതേ....
  • രോഗികള്‍ക്കാവശ്യമായ സ്‌കാനിങ്ങും ചികിത്സയും ഇനി ജിപിമാര്‍ക്ക് നേരിട്ട് നിര്‍ദ്ദേശിക്കാം, പരിശോധനാ ദിവസം തന്നെ ഫലവും ലഭിക്കും, പുതിയ നീക്കവുമായി എന്‍എച്ച്എസ്
  • Most Read

    British Pathram Recommends