ലണ്ടന്‍: യുകെയിലെ നഴ്സിങ് യൂണിയനായ റോയല്‍ കോളജ് ഓഫ് നഴ്സിങ് (ആര്‍സിഎന്‍) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി ബിജോയ് സെബാസ്റ്റ്യനെ കൈരളി യുകെ അനുമോദിച്ചു.
ലണ്ടന്‍ ഹീത്രൂവില്‍ നടന്ന ചടങ്ങില്‍ യുകെയിലെ മൈഗ്രേഷന്‍ ആന്‍ഡ് സിറ്റിസന്‍ഷിപ്പ് ചുമതലയുള്ള മന്ത്രി സീമ മല്‍ഹോത്ര ബിജോയ് സെബാസ്റ്റ്യന്‍ ഉപഹാരം നല്കി. യുകെയിലെ ഏറ്റവും പഴക്കമേറിയ തൊഴിലാളി സംഘടനയായ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഹര്‍സ്സേവ് ബെയിന്‍സ് പൊന്നാട അണിയിച്ചു.
ഡോ. പി. സരിന്, സിനിമാ നിര്‍മാതാവ് രാജേഷ് കൃഷ്ണ, കൈരളി യുകെ കള്‍ച്ചറല്‍ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് ചെറിയാന്, പ്രസിഡന്റ് പ്രിയ രാജന്, സെക്രട്ടറി കുര്യന് ജേക്കബ്, വൈസ് പ്രസിഡന്റ് നവീന്‍ ഹരി, ഹില്ലിങ്ടണ്‍-ഹീത്രൂ മലയാളി അസോസിയേഷന് ഭാരവാഹികളായ സന്തോഷ്, ലോയ്ഡ്, കൈരളി ഹീത്രൂ യൂണിറ്റ് പ്രസിഡന്റ് ഹണി റാണി ഏബ്രഹാം, സെക്രട്ടറി വിനോദ് പൊള്ളാത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
അനുമോദന ചടങ്ങിനു ശേഷം കലാസന്ധ്യയും അത്താഴവും ഒരുക്കിയിരുന്നു.