18
MAR 2021
THURSDAY
1 GBP =105.97 INR
1 USD =85.91 INR
1 EUR =88.56 INR
breaking news : ഡീപ്പ് ഫേക്ക് ചിത്ര നിര്‍മാണം ക്രിമിനല്‍ കുറ്റമാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍; നടപടി സ്ത്രീകളെ ലക്ഷ്യമിട്ട് ഡീപ്പ് ഫേക്ക് നഗ്‌ന ചിത്രങ്ങള്‍ വ്യാപകമായി നിര്‍മിക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ >>> ഈ ചിത്രലിപിയില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ കോടിപതിയാകും!!! തമിഴ്‌നാട് സര്‍ക്കാരിന്റെ ഒരു ഞെട്ടിക്കുന്ന ഓഫര്‍ >>> മെനുവില്‍ 'ബീഫ്' വിഭവങ്ങളുടെ പേര് കണ്ടു; ലണ്ടനിലെ റെസ്റ്റോറന്റ് ആക്രമിച്ച് ഒരുകൂട്ടം യുവാക്കള്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ >>> എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ഷോറൂമുകളിലും മൈജി മഹാലാഭം സെയില്‍, ഇന്ന് മുതല്‍ 12 വരെ തുടരും >>> ഇനി ഈ എഐ മെഷീന്‍ നിങ്ങളുടെ കൈയക്ഷരത്തില്‍ ഹോംവര്‍ക്കും ചെയ്യും, മലയാളി വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍ കൈയ്യടി നേടുന്നു >>>
Home >> HOT NEWS
യുകെ ഗവണ്‍മെന്റിന്റെ കടബാധ്യതയില്‍ വന്‍ വര്‍ധനവ്: ദീര്‍ഘകാല കടമെടുപ്പ് ചെലവ് 1998 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍, സമ്പദ്വ്യവസ്ഥയില്‍ ആശങ്ക

സ്വന്തം ലേഖകൻ

Story Dated: 2025-01-08
യുകെ ഗവണ്‍മെന്റിന്റെ ദീര്‍ഘകാല കടമെടുപ്പ് ചെലവ് 1998 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍. 30 വര്‍ഷത്തെ ഗില്‍റ്റുകളിലെ പലിശ നിരക്ക് 5.22 ശതമാനമായി ഉയര്‍ന്നതോടെ ധനകാര്യ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. ചാന്‍സലറുടെ ചെലവഴിക്കല്‍ പദ്ധതികള്‍ക്ക് ഈ വര്‍ദ്ധിച്ച കടബാധ്യത വലിയൊരു ഭാരമായി മാറിയിരിക്കുന്നു. നികുതി വര്‍ധനവ് നടത്തിയെങ്കിലും ചെലവഴിക്കാനുള്ള പണം ഇപ്പോഴും പരിമിതമാണ്.

ഓട്ടം ധനകാര്യ പാക്കേജിലൂടെ പൊതുചെലവുകള്‍ കൂട്ടാനും നിക്ഷേപം ഉത്തേജിപ്പിക്കാനും ഗവണ്‍മെന്റ് ശ്രമിച്ചെങ്കിലും ബജറ്റിന് ശേഷം യുകെ ബിസിനസുകള്‍ വിലക്കയറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. അധിക ഭാരം മൂലം ജോലികള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഉയര്‍ന്നു.

വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍, കൂടുതല്‍ നികുതികള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. പൊതുമേഖലയിലെ ധനനിയന്ത്രണം ഒഴിവാക്കാന്‍ ഇത് നിര്‍ബന്ധമാകും. വളര്‍ച്ച മുരടിക്കുന്നതും, പണപ്പെരുപ്പം ഉയരുന്നതും ചേര്‍ന്ന് സമ്പദ്വ്യവസ്ഥ സ്തംഭിക്കുന്ന നിലയിലേക്ക് നീങ്ങുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ താരിഫുകള്‍ ഏര്‍പ്പെടുത്തുകയും, പണപ്പെരുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയും പലിശ നിരക്കുകള്‍ താഴാന്‍ സമയമെടുക്കുമെന്ന പ്രതീക്ഷയും സാമ്പത്തിക സാഹചര്യത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
 

 

More Latest News

ഈ ചിത്രലിപിയില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ കോടിപതിയാകും!!! തമിഴ്‌നാട് സര്‍ക്കാരിന്റെ ഒരു ഞെട്ടിക്കുന്ന ഓഫര്‍

ഒരു ചിത്രലിപിയില്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കി തരുന്നവര്‍ക്ക് വളരെ വിലപ്പെട്ട സമ്മാനം വാക്ദാനം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. നൂറ്റാണ്ടിലേറെ കാലമായി നിഗൂഢമായി തുടരുന്ന ചില കണ്ടെത്തലുകളുണ്ട്. അതിലൊന്നാണ് സിന്ധു നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട ചില പുരാലിഖിതങ്ങള്‍. ഇവയെന്താണെന്ന് കണ്ടെത്തി ലിപിയുടെ കുരുക്കഴിക്കുന്നവര്‍ക്കാണ് സമ്മാനം ഓഫര്‍ ചെയ്തിരിക്കുന്നത്. ഇനി സമ്മാനം എന്താണെന്ന് അറിയേണ്ടോ? 8.57 കോടി രൂപയാണ് സമ്മാന തുക. സിന്ധുനദീതട നാഗരികതയുടെ ലിപികള്‍ ചിലത് ഇപ്പോഴും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നാഗരികതയുടെ ഭാഷയ്ക്ക് ദ്രാവിഡ ബന്ധമുണ്ടെന്നും തമിഴ് സംസ്‌കാരവുമായുള്ള ബന്ധം കണ്ടെത്തേണ്ടതുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍ സമ്മാനത്തുക (ഒരു ദശലക്ഷം യുഎസ് ഡോളര്‍) പ്രഖ്യാപിച്ചത്. സിന്ധു നദീതട സംസ്‌കാരം കണ്ടെത്തിയതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ചടങ്ങിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇന്നത്തെ ഇന്ത്യ-പാകിസ്താന്‍ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പല മേഖലകളിലും നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന സംസ്‌കാരമാണ് സിന്ധു നദീതട സംസ്‌കാരമെന്ന് വിശേഷിപ്പിക്കുന്നത്. വെങ്കലയുഗത്തില്‍ ബി.സി. 3300 മുതല്‍ ബി.സി. 1500 വരെയുള്ള കാലത്താണ് ഈ സംസ്‌കാരം നിലനിന്നിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇവിടെ നിന്നുകണ്ടെത്തിയ ചില ഭാഷകള്‍ ഇപ്പോഴും മനസിലാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ചിത്രലിപിയിലും മറ്റുമായി കുറിച്ചിട്ടുള്ള ഈ സ്‌ക്രിപ്റ്റ് ഡീകോഡ് ചെയ്‌തെടുക്കാനുള്ള ശ്രമം കാലങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായത്.

മെനുവില്‍ 'ബീഫ്' വിഭവങ്ങളുടെ പേര് കണ്ടു; ലണ്ടനിലെ റെസ്റ്റോറന്റ് ആക്രമിച്ച് ഒരുകൂട്ടം യുവാക്കള്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇംഗ്ലണ്ട്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ ഒരു റെസ്റ്റോറന്റിനുള്ളിലെ വീഡിയോ ആണ്. റെസ്‌റ്റോറന്റിലേക്ക് എത്തിയ ചെറുപ്പക്കാര്‍ നടത്തിയ സംഘട്ടനമാണ് വൈറലാകുന്ന വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഈ തല്ലിന് പിന്നിലെ കാരണം റെസ്റ്റോറന്റ് മെനുവിലെ 'ബീഫ്' വിഭവങ്ങളുടെ പേര് കാരണം ആണെന്നതാണ് ഞെട്ടിക്കുന്ന സത്യം. ഒരു കൂട്ടം ചെറുപ്പക്കാര്‍ റെസ്റ്റോറന്റിലെ കൗണ്ടറിന് പിന്നിലായി ഇരിക്കുന്നു. പിന്നീടവര്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് നേരെ കയ്യില്‍ കിട്ടിയത് എടുത്ത് എറിയുന്നതും അസഭ്യം പറയുന്നതും വിഡിയോയില്‍ കാണാനാകും. റെസ്റ്റോറന്റിലെ മെനുവില്‍ ബീഫ് വിഭവങ്ങളുടെ പേര് കണ്ടതോടെയാണ് യുവാക്കള്‍ പ്രകോപിതരായതെന്നാണ്. ഇതാണ് മുട്ടന്‍ തല്ലില്‍ ചെന്ന് അവസാനിച്ചതും. എന്നാല്‍ ഈ വീഡിയോ കണ്ടവരില്‍ പലരും ഇന്ത്യക്കാരായ ഒരു കൂട്ടം ഹിന്ദുക്കളാണ് ബീഫ് വിഭവങ്ങളെ ചൊല്ലി റെസ്റ്റോറന്റ് ആക്രമിച്ചതെന്ന് ആരോപിച്ച് രംഗത്തെത്തിയത്, ട്വിറ്ററില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. റെസ്റ്റോറന്റിന് പുറത്ത് നിന്ന് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മൂന്നാല് യുവാക്കള്‍ ചേര്‍ന്ന് റെസ്റ്റോറന്റ് ജീവിക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയ സാധനങ്ങള്‍ എടുത്തെറിയുന്നതും അസഭ്യം വിളിക്കുന്നതും കേള്‍ക്കാം. ഈ സമയം ഒരു റെസ്റ്റോറന്റ് ജീവനക്കാരനെത്തി കൂട്ടത്തിലെ ഒരാളെ പിടികൂടി മുഖത്തിന് തന്നെ ഇടിക്കുന്നതും വീഡിയോയില്‍ കാണാം. ബീഫിനെ ചൊല്ലിയാണ് തര്‍ക്കമെന്ന് ചിലര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, മറ്റ് ചിലര്‍ അതല്ല പ്രശ്‌നമെന്നും മറ്റെന്തോ ആണെന്നും പറയുന്നു. സംഭവത്തിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതായും അക്രമികളെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റെസ്റ്റോറന്റിനുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ഷോറൂമുകളിലും മൈജി മഹാലാഭം സെയില്‍, ഇന്ന് മുതല്‍ 12 വരെ തുടരും

ജനുവരി ഒന്‍പതുമുതല്‍ 12 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ഷോറൂമുകളിലും മൈജി മഹാലാഭം സെയില്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍ മഹാലാഭം സെയിലിന് ലഭിച്ച വന്‍ ജനപിന്തുണയാണ് ഈ വര്‍ഷം ഇതേ സെയില്‍ ആവര്‍ത്തിക്കാന്‍ കാരണമായതെന്ന് മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എ.കെ. ഷാജി അറിയിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് ആന്‍ഡ് ക്രോക്കറി ഐറ്റംസ് എന്നിവയില്‍ 80 ശതമാനംവരെ വിലക്കുറവുണ്ടാവും. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ക്ക് പുറത്തായി ഒരുക്കിയിട്ടുള്ള സ്‌പെഷ്യല്‍ പവിലിയനിലാണ് മൈജി മഹാലാഭം സെയില്‍ നടക്കുന്നത്. എല്ലാറ്റിനും ഏറ്റവും കുറഞ്ഞവിലയും ഏറ്റവും കുറഞ്ഞ ഇ.എം.ഐ.യുമാണ് ഈ സെയിലിലൂടെ ഉപഭോക്താവിന് മൈജി നല്‍കുന്നത്. സീറോ ഡൗണ്‍ പേയ്മെന്റില്‍ എ.സി. വാങ്ങാനുള്ള സൗകര്യമായ മൈജി എ.സി. എക്‌സ്‌പോയും മഹാലാഭം സെയിലിന്റെ ഭാഗമായുണ്ട്. 799 രൂപമുതല്‍ മൊബൈല്‍ഫോണ്‍ വാങ്ങാം. എല്ലാവര്‍ക്കും പ്രിയങ്കരമായ ഐഫോണ്‍, എസ് 24 അള്‍ട്ര എന്നിവ ഏറ്റവുംകുറഞ്ഞ ഇ.എം.ഐ.യില്‍ വാങ്ങാന്‍ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്‌കൗണ്ട്‌റേറ്റില്‍ വാങ്ങാം. മൈജി മഹാലാഭം സെയിലിന്റെ ഭാഗമായി എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം വിലപിടിപ്പുള്ള കോംബോസമ്മാനമാണ് മൈജി ഉപഭോക്താവിന് സമ്മാനിക്കുന്നത്. സെലക്ട്ഡ് വാഷിങ് മെഷീന്‍ മോഡലുകള്‍, റെഫ്രിജറേറ്റര്‍ മോഡലുകള്‍ എന്നിവയില്‍ 60 ശതമാനം ഓഫറുണ്ട്. വിവിധ സ്‌ക്രീന്‍ സൈസുള്ള ടീവികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഡിജിറ്റല്‍ ആക്സസറികളില്‍ വമ്പന്‍ഓഫറാണ് മൈജി മഹാലാഭത്തിലൂടെ നല്‍കുന്നത്. കിച്ചണ്‍ ആന്‍ഡ് സ്‌മോള്‍ അപ്ലയന്‍സസിന്റെ ഏറ്റവും വലിയ നിരയാണ് മഹാലാഭത്തിലൂടെ നല്‍കുന്നത്.

ഇനി ഈ എഐ മെഷീന്‍ നിങ്ങളുടെ കൈയക്ഷരത്തില്‍ ഹോംവര്‍ക്കും ചെയ്യും, മലയാളി വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍ കൈയ്യടി നേടുന്നു

സ്‌കൂളിള്‍ കോളേജ് നോട്ടുകലും ഹോംവര്‍ക്കുകളും ദിവസവും എഴുതാന്‍ മടിയുള്ളവര്‍ക്ക് പുതിയൊരു കണ്ടുപിടുത്തം. ഇനി ഈ എഐ മെഷീന്‍ ഹോം വര്‍ക്ക് എഴുതും.   മലയാളിയായ ദേവദത്ത് ആണ് ഹോംവര്‍ക്ക് ചെയ്യാന്‍ എളുപ്പവഴിയായി എഐ യെ കൂട്ടുപിടിച്ചിരിക്കുന്നത്. എഐ സഹായത്തോടെയുള്ള മെഷിനിലൂടെ ഹോംവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതാണ് കണ്ടെത്തല്‍ അതും ഉപയോക്താവിന്റെ അതേ കൈയക്ഷരത്തില്‍. ദേവദത്ത് കണ്ടെത്തിയ മെഷീനിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്. ഡിവൈസ് ചോദ്യങ്ങള്‍ ഒരു ആപ്പ് ഉപയോഗിച്ച് അപ്ലോഡ് ചെയ്യും. ശേഷം മെഷീന്‍ ഓട്ടോമാറ്റിക് ആയി മറുപടികള്‍ എഴുതും. ഉപയോഗിക്കുന്ന കുട്ടിയുടെ അതേ കൈയക്ഷരത്തില്‍ തന്നെയാകും ഇത്. മെഷീന്‍ ഹോംവര്‍ക്ക് എഴുതുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഇത് സത്യമാണെങ്കില്‍ കുട്ടിക്ക് സ്‌കൂളില്‍ പഠിക്കേണ്ട ആവശ്യമില്ലെന്നും കൂടുതല്‍ സാങ്കേതിക വിദ്യാ പഠനമാണ് ഇനി വേണ്ടതെന്നുമാണ് വീഡിയോ കണ്ട പലരും പറയുന്നത്.

കുറച്ച് ദിവസത്തെ മൗനത്തിന് ശേഷം ചിത്രം പങ്കുവെച്ച് ശ്രീകുമാര്‍, ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ 'ഞങ്ങള്‍' എന്നത് പ്രേക്ഷകരുടെ മനസ്സിലേക്ക്

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് ആ വാര്‍ത്ത പുറത്ത് വന്നത്. ഉപ്പും മുളകിലെ ബിജു സോപാനത്തിനും ശ്രീകുമാറിനും എതിരെ ഉപ്പും മുളകിലെ തന്നെ ഒരു പ്രമുഖ താരം ലൈംഗികാതിക്രമ കേസ് നല്‍കിയത്. ചക്കപ്പഴം, ഉപ്പും മുളകും എന്നീ സിറ്റ്‌കോമുകളിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ് ബിജു സോപാനവും എസ്.പി ശ്രീകുമാറും. കുടുംബപ്രേക്ഷകരാണ് ഇവരുടെ ആരാധകരില്‍ ഏറെയും. ഈ വാര്‍ത്ത അതുകൊണ്ട് തന്നെ വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി തന്നെ ഈ കേസും അന്വേഷിക്കുന്നുവെന്നാണ് വിവരം. ആദ്യമായാണ് ഇരുവര്‍ക്കും എതിരെ ഇത്തരമൊരു ആരോപണം ഉണ്ടാകുന്നത്. കേസും വിവാദവും വന്നശേഷം ഇരുവരും മൗനമായിരുന്നു. ആരോപണം തള്ളികൊണ്ടോ സ്വന്തം ഭാഗം വിശദീകരിച്ചുകൊണ്ടോ ഒന്നും തന്നെ രംഗത്തെത്തിയിരുന്നില്ല. ഭര്‍ത്താവ് എസ്.പി ശ്രീകുമാറിന് എതിരെ ആരോപണം വന്നപ്പോള്‍ ഭാര്യയും നടിയുമായ സ്‌നേഹ ആരോപണങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എപ്പോഴും ഭര്‍ത്താവിനെ പിന്തുണച്ച് നില്‍ക്കുമെന്നും പറയാതെ പറയുന്ന തരത്തിലുള്ള പോസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരുന്നു.. ഇപ്പോഴിതാ കേസും വിവാദവുമെല്ലാം ഒന്ന് കെട്ടടങ്ങിയ സാഹചര്യത്തില്‍ ആദ്യമായി ഒരു പോസ്റ്റ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് എസ്.പി ശ്രീകുമാര്‍. ഭാര്യ സ്‌നേഹയ്‌ക്കൊപ്പമുള്ള കപ്പിള്‍ ഫോട്ടോ പങ്കുവെച്ച് ''ഞങ്ങള്‍...'' എന്ന് ശ്രീകുമാര്‍ കുറിച്ചു. ഒപ്പം ഭാര്യയെ ടാഗ് ചെയ്യുകയും ചെയ്തു. എന്റെ ശക്തി, എന്റെ പെണ്ണ്, സ്‌ട്രോങ്ങ് ഫാമിലി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളും ഒപ്പമുണ്ടായിരുന്നു. എല്ലാവരും കുറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്തപ്പോള്‍ തന്നെ മനസിലാക്കി വിശ്വസിച്ച് ഒപ്പം നിന്നതും നില്‍ക്കുന്നതും ഭാര്യ സ്‌നേഹയാണെന്ന് ശ്രീകുമാര്‍ ഈ പോസ്റ്റിലൂടെ പറയാതെ പറഞ്ഞു.

Other News in this category

  • ഡീപ്പ് ഫേക്ക് ചിത്ര നിര്‍മാണം ക്രിമിനല്‍ കുറ്റമാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍; നടപടി സ്ത്രീകളെ ലക്ഷ്യമിട്ട് ഡീപ്പ് ഫേക്ക് നഗ്‌ന ചിത്രങ്ങള്‍ വ്യാപകമായി നിര്‍മിക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍
  • ബജറ്റില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ കടലാസിലൊതുങ്ങും; യുകെയിലെ ഭക്ഷ്യ വിലകള്‍ ഉയരുക തന്നെ ചെയ്യുമെന്ന് മുന്നറിയിപ്പ്; ഭക്ഷ്യ വിലക്കയറ്റം കഴിഞ്ഞ മാസത്തെ 1.8% ല്‍ നിന്ന് ജൂണ്‍ മാസത്തോടെ 4.2% ആയി ഉയരും!
  • പൗണ്ടിന്റെ വിനിമയ നിരക്ക് 9 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍; വില്ലനായത് 2008-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുന്ന സര്‍ക്കാരിന്റെ കടമെടുപ്പ് ചിലവുകള്‍
  • ശൈത്യകാലത്ത് എനര്‍ജി ബില്ലുകള്‍ക്ക് തീപിടിക്കുമെന്ന ആശങ്കയിലാണോ? ലളിതമാ ഈ ടിപ്ട് ഒന്ന് പ്രയോഗിച്ചൂ നോക്കൂ, വര്‍ഷം 1,074 പൗണ്ട് വരെ ലാഭിക്കാം....
  • ലണ്ടനിലെ ഓടുന്ന ബസ്സില്‍ കൗമാരക്കാരനെ കുത്തിക്കൊന്നു; സ്‌കൂളുകള്‍ തുറന്ന ആദ്യ ദിവസങ്ങളില്‍ നടന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നഗരവാസികള്‍
  • നോട്ടിംഗ്ഹാമില്‍ ക്രിസ്മസ് ദിനത്തിലെ മരണമടഞ്ഞ ദീപക് ബാബുവിന് കണ്ണീരോടെ വിടചൊല്ലാന്‍ യുകെ മലയാളികള്‍, മൃതദേഹം നാളെ നാട്ടിലെത്തിക്കും, സംസ്‌കാരം 11ന്, സുഹൃത്തുക്കള്‍ക്കും സഹ പ്രവര്‍ത്തകര്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം
  • നുണകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു; ഇലോണ്‍ മസ്‌കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, മസ്‌കിന്റെ സമീപകാല അഭിപ്രായങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണെന്നും സ്റ്റാര്‍മര്‍
  • ഈസ്റ്റ് ലണ്ടന്‍ മലയാളികളുടെ പ്രിയപ്പെട്ട 'കൊച്ചങ്കിള്‍' വിടവാങ്ങി; കോവിഡ് കാലത്ത് ആയിരങ്ങളുടെ വിശപ്പകറ്റിയ മുഹമ്മദ് ഇബ്രാഹിമിന്റെ ആകസ്മിക നിര്യാണത്തില്‍ കണ്ണീരോടെ യുകെ മലയാളികള്‍
  • ട്രാഫിക് നിയമലംഘനം തടയാന്‍ ബക്കിംഗ്ഹാംഷെയറില്‍ 14 പുതിയ ക്യാമറകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍; നടപടി പ്രദേശവാസികളുടെയും കടയുടമകളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന്
  • മഞ്ഞുവീഴ്ചയില്‍ ജന ജീവിതം താറുമാറായി; മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലീഡ്‌സ് ബ്രാഡ്‌ഫോര്‍ഡ് അടക്കം പ്രധാന വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തി, റോഡുകളില്‍ വ്യാപക അപകടങ്ങള്‍
  • Most Read

    British Pathram Recommends