കൊറോണ വൈറസിന്റെ ഇപ്പോഴത്തെ വ്യാപനത്തെ തുടര്‍ന്ന് പുതിയ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. ആഗസ്റ്റ് 31 വരെ നിയന്ത്രണങ്ങള്‍ നീട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉയര്‍ന്ന ടിപിആര്‍ ഉള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കൊവിഡ് വ്യാപനം കുറയുന്നത് വരെ അലംഭാവത്തിന് യാതൊരു ഇടവുമില്ലെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. രാജ്യത്ത് ഉത്സവ സീസണുകള്‍ അടുത്തുവരുന്നതിനാല്‍ ആളുകള്‍ കൂട്ടം ചേരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും കൊവിഡ് കുറയുന്ന സ്ഥലങ്ങളില്‍ സാവധാനം നിയന്ത്രണങ്ങള്‍ ലഘൂകരിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനൊപ്പം രോഗികളെ കണ്ടെത്തുന്നതും ചികിത്സ ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികളും വേഗത്തിലാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ടെന്നും ആഭ്യന്തര സെക്രട്ടറി പറഞ്ഞു.