18
MAR 2021
THURSDAY
1 GBP =105.97 INR
1 USD =85.91 INR
1 EUR =88.56 INR
breaking news : നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജത്തിന്റെ മകരവിളക്ക് പൂജ ഭക്തി നിര്‍ഭരമായ് നടത്തുന്നു, ഡെറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഈ മാസം 12ന് >>> രാജ്യസ്‌നേഹം വിളിച്ചോതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 140 -മത് ജന്മദിനാഘോഷം; പ്രൗഡഗംഭീരമായി ക്രിസ്തുമസ് - ന്യൂഇയര്‍ ആഘോഷങ്ങളും സംഘടിപ്പിച്ച് ഓഐസിസി (യുകെ) ഇപ്സ്സ്വിച് റീജിയന്‍ >>> ഡീപ്പ് ഫേക്ക് ചിത്ര നിര്‍മാണം ക്രിമിനല്‍ കുറ്റമാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍; നടപടി സ്ത്രീകളെ ലക്ഷ്യമിട്ട് ഡീപ്പ് ഫേക്ക് നഗ്‌ന ചിത്രങ്ങള്‍ വ്യാപകമായി നിര്‍മിക്കുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ >>> ഈ ചിത്രലിപിയില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ കോടിപതിയാകും!!! തമിഴ്‌നാട് സര്‍ക്കാരിന്റെ ഒരു ഞെട്ടിക്കുന്ന ഓഫര്‍ >>> മെനുവില്‍ 'ബീഫ്' വിഭവങ്ങളുടെ പേര് കണ്ടു; ലണ്ടനിലെ റെസ്റ്റോറന്റ് ആക്രമിച്ച് ഒരുകൂട്ടം യുവാക്കള്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ >>>
Home >> HEALTH
രാവിലെ എഴുന്നേല്‍ക്കാന്‍ അലാറം സെറ്റ് ചെയ്യുന്നത് പല സമയങ്ങളിലേക്കായാണോ? ഉറക്കം തടസ്സപ്പെടുന്നത് ശരീരഭാരം കൂട്ടാന്‍ ഇടയാകും

സ്വന്തം ലേഖകൻ

Story Dated: 2024-08-07

അഞ്ച് മണിക്ക് എഴുന്നേല്‍ക്കണമെങ്കില്‍ നാല് മണിമുതല്‍ അലാറം സെറ്റ് ചെയ്യും. അത് പിന്നീട് നാലര നാലേമുക്കാല്‍ പിന്നീട് അഞ്ചടിച്ചാലും ചിലപ്പോള്‍ എഴുന്നേല്‍ക്കണമെന്നില്ല. എന്നാല്‍ ഇത്തരത്തില്‍ ഉറക്കം ഇത്തരത്തില്‍ ബ്രേക്ക് ആകുന്നത് ശരീര ഭാരത്തെ തന്നെ ബാധിക്കും എന്നതാണ് സത്യം. ഇവയെല്ലാം ശരീരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.

ഉറക്കത്തിന്റെ ഗുണനിലവാരം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രധാനമാണ്. സ്ലീപ് സൈക്കിളിന്റെ അവസാന ഘട്ടമാണ് റാപ്പിഡ് ഐ മൂവ്മെന്റ് സ്ലീപ് (ആര്‍ഇഎം). ഓര്‍മകള്‍ ക്രമീകരിക്കുന്നതിനും സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും ഈ ഘട്ടം വളരെ പ്രധാനമാണ്. ഉറക്കത്തിന്റെ ഈ ഘട്ടം തടസപ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും.

എല്ലാദിവസവും രാവിലെ ഒന്നിലധികം അലാറങ്ങള്‍ കേട്ട് ഇടയ്ക്കിടെ ഉണരുന്നത് നിങ്ങളുടെ അവസാന ഘട്ട ഉറക്കത്തെ തടസപ്പെടുന്നു. ഇത് ഉറക്കച്ചടവ്, ക്ഷീണം, മൂഡ് മാറ്റം എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ ഇത് നിങ്ങളുടെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കാനും കാരണമാകുന്നു. ഓരോ തവണ അലാറം അടിക്കുമ്പോഴും ശരീരം ഫൈറ്റ് അല്ലെങ്കിള്‍ ഫ്‌ലൈറ്റ് പ്രതികരണത്തിലേക്ക് പോകുന്നു. ഇത് ശരീരത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. കാലക്രമേണ മൂഡ് മാറ്റം കൂടാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകും.

സ്ഥിരമായ ഉറക്ക തടസം മൂലം ശരീരത്തില്‍ പിരിമുറക്കങ്ങള്‍ വര്‍ധിക്കാം. ഇത് അമിത ശരീരഭാരം, ഉത്കണ്ഠ, വിഷാദം പോലുള്ള അവസ്ഥയിലേക്ക് തള്ളിവിടാം. അതിനാല്‍ ഒന്നില്‍ കൂടുതല്‍ അലാറം സെറ്റ് ചെയ്യുന്നതിന് പകരം ഒരു തവണ മാത്രം അലാറം സെറ്റ് ചെയ്ത് ശീലിക്കാം. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ഉറക്കം തടസപ്പെടുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു.

 

More Latest News

നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജത്തിന്റെ മകരവിളക്ക് പൂജ ഭക്തി നിര്‍ഭരമായ് നടത്തുന്നു, ഡെറം ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍ ഈ മാസം 12ന്

യുകെയിലെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം പന്ത്രണ്ടാം തീയതി ഞായറാഴ്ച രണ്ടു മണിമുതല്‍ മകരവിളക്ക് പൂജ അതിവിപുലമായും, ഭക്തി നിര്‍ഭരമായും നടത്തുന്നു. അന്നേദിവസം ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഡെറം (ദര്‍ഹം)ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാളില്‍, കൊടിയേറ്റ്, അയ്യപ്പ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ഭദ്രദീപം തെളിയിക്കല്‍,അയ്യപ്പ നാമാര്‍ച്ചന, പടിപൂജ, പ്രസാദ് ഊട്ട് എന്നിങ്ങനെ വിപുലമായ പരിപാടികളോടുകൂടിയാണ് ഇക്കൊല്ലത്തെ മകരവിളക്ക് പൂജ തീരുമാനിച്ചിരിക്കുന്നത്. പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭക്തജനങ്ങള്‍ കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടകസമിതി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: അനില്‍കുമാര്‍ (ബിഷപ്പ്ഓക്ക്‌ലാന്റ്)-07828218916 വിനോദ് ജി നായര്‍(സന്ദര്‍ ലാന്‍ഡ്)07950963472 സുഭാഷ് ജെ നായര്‍- (ഡര്‍ഹം)07881097307 ശ്രീജിത്ത്- (ന്യൂകാസില്‍) 07916751283. നിഷാദ് തങ്കപ്പന്‍ (ഡാര്‍ലിംഗ്ടന്‍)07496305780 പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ബ്രാന്‍ഡന്‍ കമ്മ്യൂണിറ്റി ഹാള്‍, DH7 8PS

രാജ്യസ്‌നേഹം വിളിച്ചോതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 140 -മത് ജന്മദിനാഘോഷം; പ്രൗഡഗംഭീരമായി ക്രിസ്തുമസ് - ന്യൂഇയര്‍ ആഘോഷങ്ങളും സംഘടിപ്പിച്ച് ഓഐസിസി (യുകെ) ഇപ്സ്സ്വിച് റീജിയന്‍

ഓഐസിസി (യു കെ) ഇപ്സ്സ്വിച് റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 140 - മത് ജന്മദിനാഘോഷം രാജ്യസ്‌നേഹം വിളിച്ചോതുന്നതായി. ഇപ്‌സ്വിച് മേരി മഗ്ധലീന്‍ പള്ളി ഹാളില്‍ വച്ച് ജനുവരി 4ന് റീജിയന്റെ  ക്രിസ്തുമസ് - ന്യൂ - ഇയര്‍ ആഘോഷങ്ങളോടൊപ്പം സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാതാകകളും ത്രിവര്‍ണ്ണ ബലൂണുകളും ക്രിസ്തുമസ് അലങ്കാരങ്ങളും കൊണ്ട് സമൃദ്ധമായി അലങ്കരിച്ച വേദിയില്‍, തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ഓഐസിസി (യുകെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി പങ്കെടുത്ത കേംബ്രിഡ്ജ് മേയര്‍ Rt. Hon. Cllr. ബൈജു തിട്ടാല 'കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രം' എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി. ഓഐസിസി (യുകെ) ഇപ്‌സ്വിച് റീജിയന്‍ പ്രസിഡന്റ് ബാബു മാങ്കുഴിയില്‍ അധ്യക്ഷത വഹിച്ചു. ഓഐസിസി (യുകെ) നാഷണല്‍ ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് ആമുഖവും, റീജിയന്‍ ജനറല്‍ സെക്രട്ടറി അഡ്വ. സി പി സൈജേഷ് സ്വാഗതവും ആശംസിച്ചു. ഓഐസിസി (യുകെ) നാഷണല്‍ കമ്മിറ്റിയെ പ്രതിനിധീകരിച്ച് നാഷണല്‍ വക്താവ് റോമി കുര്യാക്കോസ്, കമ്മിറ്റി അംഗം ബേബി ലൂക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്, ചടങ്ങില്‍ പങ്കെടുത്ത അതിഥികളും നാഷണല്‍ / ഇപ്‌സ്വിച് റീജിയന്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്നു 140 - മത് ജന്മദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആശംസാവാചകം നേര്‍ന്നുകൊണ്ടുള്ള കേക്ക് മുറിച്ചു സന്തോഷം പങ്കിട്ടു. ക്രിസ്തുമസ് - പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ച നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യ രാജ്യത്തിന് നല്‍കിയ മഹത് സംഭാവനകളും ഇന്നത്തെ ഇന്ത്യ രൂപപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് വഹിച്ച നിസ്തുല പങ്കും എടുത്തു പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എണ്ണമറ്റ സ്വാതന്ത്ര സമരഭടന്മാര്‍ ബലിദാനം നല്‍കിയ അടിത്തറയിലാണ് രാജ്യം നിലനില്‍ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1885 - ല്‍ രൂപീകൃതമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്ര നാള്‍വഴിയും, സംഘടന ഉയര്‍ത്തിക്കൊണ്ട് വന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളും, സ്വതന്ത്ര സമര കാലത്തെ ഇടപെടലുകളും വളരെ സരളമായി തന്നെ കേംബ്രിഡ്ജ് മേയര്‍ Rt. Hon. Cllr. ബൈജു തിട്ടാല തന്റെ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. ഒരു രാജ്യത്തിന്റെ തന്നെ പൈതൃകം പേറുന്ന, മതേതര - ജനാതിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സേവനങ്ങള്‍ ആരാലും മറക്കാന്‍ സാധിക്കാത്ത വിധം അഭേദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഘോഷങ്ങള്‍ക്കായി ഒരുക്കിയ കലാവിരുന്നുകളും, ഫ്ളൈറ്റോസ് ഡാന്‍സ് കമ്പനിയിലെ കൊച്ചു മിടുക്കര്‍ അവതരിപ്പിച്ച ഡാന്‍സ് ഷോ, കേരള ബീറ്റ്‌സ് യു കെയുടെ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ സംഗീത വിരുന്ന്, ഡി ജെ, ഇപ്‌സ്വിച് റീജിയനിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനങ്ങള്‍, മിമിക്രി തുടങ്ങിയവ ആഘോഷരാവ് അവിസ്മരണീയമാക്കി. ആഘോഷങ്ങളോടനുന്ധിച്ചു നടന്ന റാഫിള്‍ നറുക്കെടുപ്പില്‍ സമ്മാനങ്ങള്‍ കരസ്തമാക്കിയ ഭാഗ്യശാലികള്‍ക്കുള്ള സമ്മാനധാനം അതിഥികളും പരിപാടിയുടെ സ്‌പോണ്‍സര്‍മാരും ചേര്‍ന്നു നിര്‍വഹിച്ചു. പരിപാടിയുടെ സ്‌പോണ്‍സര്‍മാരായ ടിഫിന്‍ ബോക്‌സ് റെസ്റ്റോറന്റ്, മറിയും ടൂര്‍സ് & ട്രാവലേഴ്സ്, വൈസ് മോര്‍ട്ട്‌ഗേജ് & പ്രൊട്ടക്ഷന്‍, സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത കേരള സ്റ്റോര്‍സ് എന്നിവരോടുള്ള നന്ദി റീജിയന്‍ പ്രസിഡന്റ് ബാബു മാങ്കുഴിയില്‍ രേഖപ്പെടുത്തി. റീജിയന്‍ കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും പുലര്‍ച്ച വരെ നീണ്ടുനിന്ന ഡി ജെയോടും കൂടി പരിപാടിക്ക് സമാപനം കുറിച്ചു. നാഷണല്‍ ജോയിന്റ് സെക്രട്ടറിമാരായ കെ ജി ജയരാജ്, വിഷ്ണു പ്രതാപ്, ഇപ്‌സ്വിച്ച് യൂണിറ്റ് ഭാരവാഹികളായ അഡ്വ.  സി പി സൈജേഷ്, ജെനിഷ് ലൂക്ക, ജിജോ സെബാസ്റ്റ്യന്‍, നിഷ ജെനിഷ്, ജോസ് ഗീവര്‍ഗീസ്, നിഷ ജയരാജ്, ജിന്‍സ് വര്‍ഗീസ്, ജോണ്‍സണ്‍ സിറിയക്, ബിജു ജോണ്‍, ആന്റു എസ്തപ്പാന്‍, ജയ്‌മോന്‍ ജോസ്, ജെയ്‌സണ്‍ പിണക്കാട്ട്, ബാബു മത്തായി തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത്.

ഈ ചിത്രലിപിയില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ കോടിപതിയാകും!!! തമിഴ്‌നാട് സര്‍ക്കാരിന്റെ ഒരു ഞെട്ടിക്കുന്ന ഓഫര്‍

ഒരു ചിത്രലിപിയില്‍ പറയുന്ന കാര്യങ്ങള്‍ എന്താണെന്ന് മനസ്സിലാക്കി തരുന്നവര്‍ക്ക് വളരെ വിലപ്പെട്ട സമ്മാനം വാക്ദാനം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. നൂറ്റാണ്ടിലേറെ കാലമായി നിഗൂഢമായി തുടരുന്ന ചില കണ്ടെത്തലുകളുണ്ട്. അതിലൊന്നാണ് സിന്ധു നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട ചില പുരാലിഖിതങ്ങള്‍. ഇവയെന്താണെന്ന് കണ്ടെത്തി ലിപിയുടെ കുരുക്കഴിക്കുന്നവര്‍ക്കാണ് സമ്മാനം ഓഫര്‍ ചെയ്തിരിക്കുന്നത്. ഇനി സമ്മാനം എന്താണെന്ന് അറിയേണ്ടോ? 8.57 കോടി രൂപയാണ് സമ്മാന തുക. സിന്ധുനദീതട നാഗരികതയുടെ ലിപികള്‍ ചിലത് ഇപ്പോഴും വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നാഗരികതയുടെ ഭാഷയ്ക്ക് ദ്രാവിഡ ബന്ധമുണ്ടെന്നും തമിഴ് സംസ്‌കാരവുമായുള്ള ബന്ധം കണ്ടെത്തേണ്ടതുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സ്റ്റാലിന്‍ സമ്മാനത്തുക (ഒരു ദശലക്ഷം യുഎസ് ഡോളര്‍) പ്രഖ്യാപിച്ചത്. സിന്ധു നദീതട സംസ്‌കാരം കണ്ടെത്തിയതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ചടങ്ങിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇന്നത്തെ ഇന്ത്യ-പാകിസ്താന്‍ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പല മേഖലകളിലും നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന സംസ്‌കാരമാണ് സിന്ധു നദീതട സംസ്‌കാരമെന്ന് വിശേഷിപ്പിക്കുന്നത്. വെങ്കലയുഗത്തില്‍ ബി.സി. 3300 മുതല്‍ ബി.സി. 1500 വരെയുള്ള കാലത്താണ് ഈ സംസ്‌കാരം നിലനിന്നിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ഇവിടെ നിന്നുകണ്ടെത്തിയ ചില ഭാഷകള്‍ ഇപ്പോഴും മനസിലാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ചിത്രലിപിയിലും മറ്റുമായി കുറിച്ചിട്ടുള്ള ഈ സ്‌ക്രിപ്റ്റ് ഡീകോഡ് ചെയ്‌തെടുക്കാനുള്ള ശ്രമം കാലങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായത്.

മെനുവില്‍ 'ബീഫ്' വിഭവങ്ങളുടെ പേര് കണ്ടു; ലണ്ടനിലെ റെസ്റ്റോറന്റ് ആക്രമിച്ച് ഒരുകൂട്ടം യുവാക്കള്‍, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇംഗ്ലണ്ട്: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ ഒരു റെസ്റ്റോറന്റിനുള്ളിലെ വീഡിയോ ആണ്. റെസ്‌റ്റോറന്റിലേക്ക് എത്തിയ ചെറുപ്പക്കാര്‍ നടത്തിയ സംഘട്ടനമാണ് വൈറലാകുന്ന വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഈ തല്ലിന് പിന്നിലെ കാരണം റെസ്റ്റോറന്റ് മെനുവിലെ 'ബീഫ്' വിഭവങ്ങളുടെ പേര് കാരണം ആണെന്നതാണ് ഞെട്ടിക്കുന്ന സത്യം. ഒരു കൂട്ടം ചെറുപ്പക്കാര്‍ റെസ്റ്റോറന്റിലെ കൗണ്ടറിന് പിന്നിലായി ഇരിക്കുന്നു. പിന്നീടവര്‍ റെസ്റ്റോറന്റ് ജീവനക്കാര്‍ക്ക് നേരെ കയ്യില്‍ കിട്ടിയത് എടുത്ത് എറിയുന്നതും അസഭ്യം പറയുന്നതും വിഡിയോയില്‍ കാണാനാകും. റെസ്റ്റോറന്റിലെ മെനുവില്‍ ബീഫ് വിഭവങ്ങളുടെ പേര് കണ്ടതോടെയാണ് യുവാക്കള്‍ പ്രകോപിതരായതെന്നാണ്. ഇതാണ് മുട്ടന്‍ തല്ലില്‍ ചെന്ന് അവസാനിച്ചതും. എന്നാല്‍ ഈ വീഡിയോ കണ്ടവരില്‍ പലരും ഇന്ത്യക്കാരായ ഒരു കൂട്ടം ഹിന്ദുക്കളാണ് ബീഫ് വിഭവങ്ങളെ ചൊല്ലി റെസ്റ്റോറന്റ് ആക്രമിച്ചതെന്ന് ആരോപിച്ച് രംഗത്തെത്തിയത്, ട്വിറ്ററില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. റെസ്റ്റോറന്റിന് പുറത്ത് നിന്ന് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മൂന്നാല് യുവാക്കള്‍ ചേര്‍ന്ന് റെസ്റ്റോറന്റ് ജീവിക്കാര്‍ക്ക് നേരെ കൈയില്‍ കിട്ടിയ സാധനങ്ങള്‍ എടുത്തെറിയുന്നതും അസഭ്യം വിളിക്കുന്നതും കേള്‍ക്കാം. ഈ സമയം ഒരു റെസ്റ്റോറന്റ് ജീവനക്കാരനെത്തി കൂട്ടത്തിലെ ഒരാളെ പിടികൂടി മുഖത്തിന് തന്നെ ഇടിക്കുന്നതും വീഡിയോയില്‍ കാണാം. ബീഫിനെ ചൊല്ലിയാണ് തര്‍ക്കമെന്ന് ചിലര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍, മറ്റ് ചിലര്‍ അതല്ല പ്രശ്‌നമെന്നും മറ്റെന്തോ ആണെന്നും പറയുന്നു. സംഭവത്തിന് ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചതായും അക്രമികളെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം റെസ്റ്റോറന്റിനുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ഷോറൂമുകളിലും മൈജി മഹാലാഭം സെയില്‍, ഇന്ന് മുതല്‍ 12 വരെ തുടരും

ജനുവരി ഒന്‍പതുമുതല്‍ 12 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചര്‍ഷോറൂമുകളിലും മൈജി മഹാലാഭം സെയില്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍ മഹാലാഭം സെയിലിന് ലഭിച്ച വന്‍ ജനപിന്തുണയാണ് ഈ വര്‍ഷം ഇതേ സെയില്‍ ആവര്‍ത്തിക്കാന്‍ കാരണമായതെന്ന് മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എ.കെ. ഷാജി അറിയിച്ചു. ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് ആന്‍ഡ് ക്രോക്കറി ഐറ്റംസ് എന്നിവയില്‍ 80 ശതമാനംവരെ വിലക്കുറവുണ്ടാവും. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ക്ക് പുറത്തായി ഒരുക്കിയിട്ടുള്ള സ്‌പെഷ്യല്‍ പവിലിയനിലാണ് മൈജി മഹാലാഭം സെയില്‍ നടക്കുന്നത്. എല്ലാറ്റിനും ഏറ്റവും കുറഞ്ഞവിലയും ഏറ്റവും കുറഞ്ഞ ഇ.എം.ഐ.യുമാണ് ഈ സെയിലിലൂടെ ഉപഭോക്താവിന് മൈജി നല്‍കുന്നത്. സീറോ ഡൗണ്‍ പേയ്മെന്റില്‍ എ.സി. വാങ്ങാനുള്ള സൗകര്യമായ മൈജി എ.സി. എക്‌സ്‌പോയും മഹാലാഭം സെയിലിന്റെ ഭാഗമായുണ്ട്. 799 രൂപമുതല്‍ മൊബൈല്‍ഫോണ്‍ വാങ്ങാം. എല്ലാവര്‍ക്കും പ്രിയങ്കരമായ ഐഫോണ്‍, എസ് 24 അള്‍ട്ര എന്നിവ ഏറ്റവുംകുറഞ്ഞ ഇ.എം.ഐ.യില്‍ വാങ്ങാന്‍ അവസരമുണ്ട്. ഐപാഡ്, റെഡ്മി പാഡ് എന്നിവ ഡിസ്‌കൗണ്ട്‌റേറ്റില്‍ വാങ്ങാം. മൈജി മഹാലാഭം സെയിലിന്റെ ഭാഗമായി എല്ലാ ലാപ്‌ടോപ്പുകള്‍ക്കുമൊപ്പം വിലപിടിപ്പുള്ള കോംബോസമ്മാനമാണ് മൈജി ഉപഭോക്താവിന് സമ്മാനിക്കുന്നത്. സെലക്ട്ഡ് വാഷിങ് മെഷീന്‍ മോഡലുകള്‍, റെഫ്രിജറേറ്റര്‍ മോഡലുകള്‍ എന്നിവയില്‍ 60 ശതമാനം ഓഫറുണ്ട്. വിവിധ സ്‌ക്രീന്‍ സൈസുള്ള ടീവികള്‍ മൈജിയുടെ സ്‌പെഷ്യല്‍ പ്രൈസില്‍ വാങ്ങാം. ഡിജിറ്റല്‍ ആക്സസറികളില്‍ വമ്പന്‍ഓഫറാണ് മൈജി മഹാലാഭത്തിലൂടെ നല്‍കുന്നത്. കിച്ചണ്‍ ആന്‍ഡ് സ്‌മോള്‍ അപ്ലയന്‍സസിന്റെ ഏറ്റവും വലിയ നിരയാണ് മഹാലാഭത്തിലൂടെ നല്‍കുന്നത്.

Other News in this category

  • ആശങ്കയായി എം പോക്സ്; ഇന്ത്യയിലും കനത്ത ജാഗ്രത, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തികളിലും പരിശോധന, നിലവില്‍ രാജ്യത്ത് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍
  • വയര്‍ കുറയ്ക്കാന്‍ കുമ്പളങ്ങ, അത്ര നിസ്സാരനാക്കി കാണേണ്ട അടുക്കളയിലെ ഈ വീരനെ
  • ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നു, പുതിയ വകഭേതത്തിന് സാധ്യത, മുന്നറിയിപ്പു നല്‍കി ലോകാരോഗ്യസംഘടന
  • എംപോക്‌സിന്റെ അതീവ ഗുരുതര വകഭേതം സ്വീഡനില്‍ സ്ഥിരീകരിച്ചു, ആഫ്രിക്കയ്ക്ക് പുറത്തും യൂറോപ്പ് ഭൂഖണ്ഡത്തിലും വകഭേദം സ്ഥിരീകരിക്കപ്പെടുന്നത് ഇത് ആദ്യം
  • ഇന്ത്യയില്‍ ഉപ്പ് പഞ്ചസാര ബ്രാന്‍ഡുകളില്‍ മൈക്രോ പ്ലാസ്റ്റിക്ക് സാന്നിധ്യം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
  • അമീബിക് മസ്തിഷ്‌ക ജ്വരം: പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിന്യമുള്ളതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്
  • ഇനി രക്തം തേടി അലയേണ്ട, വിദേശ രാജ്യങ്ങളിലേതിന് സമാനമായ കമ്യൂണിറ്റി ബ്ലഡ് സെന്റര്‍ ഒരുങ്ങുന്നു
  • 84 രാജ്യങ്ങളില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ചു, ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഇങ്ങനെ
  • ഉപ്പിട്ട് ചായ കുടിച്ചാലോ? മധുരത്തേക്കാളേറെ രുചി കൂടുന്നത് ഉപ്പിടുമ്പോഴെന്ന് ഗവേഷകര്‍
  • അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരന്‍ ആശുപത്രി വിട്ടു, മസ്തിഷ്‌ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണ് നാലുവയസ്സുകാരന്‍ 
  • Most Read

    British Pathram Recommends