ആശങ്കയായി എം പോക്സ്; ഇന്ത്യയിലും കനത്ത ജാഗ്രത, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും അതിര്‍ത്തികളിലും പരിശോധന, നിലവില്‍ രാജ്യത്ത് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍
Story Dated: 2024-08-20
ആഗോള തലത്തില്‍ കുരങ്ങുപനി (mpox) വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കരുതല്‍ നടപടിയുമായി അധികൃതര്‍. ലക്ഷണവുമായി എത്തുന്ന യാത്രക്കാരെ കണ്ടെത്തുന്നതിനായി ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്കി. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ബംഗ്ലാദേശ്, പാകിസ്ഥാന് അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെ ഉത്തരവാദിത്തപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംപോക്സ് രോഗികളെ ക്വാറന്റൈന് ചെയ്യുന്നതിനും ചികിത്സിക്കുന്നതിനും ദില്ലിയില്‍ മൂന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ തെരഞ്ഞെടുത്തു. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിംഗ് ഹോസ്പിറ്റല്‍ എന്നിവയാണ് തെരഞ്ഞെടുത്തത്.
എംപോക്സ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ ആശുപത്രികള്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആശുപത്രികളെ നോഡല്‍ സെന്ററുകളായി നിയോഗിക്കുകയും വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ.മിശ്രയുടെ നേതൃത്വത്തില്‍ ഞായറാഴ്ച നടന്ന രാജ്യത്തിന്റെ തയ്യാറെടുപ്പ് അവലോകനം ചെയ്യാന്‍ യോഗം ചേര്‍ന്നു. നിലവില്‍ രാജ്യത്ത് നിന്ന് ഒരു പോക്സ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ വലിയ രീതിയിലുള്ള വ്യാപനത്തിന് സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും രോ?ഗം വ്യാപിക്കുന്നത് കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.
More Latest News
പെരിയ ഇരട്ടക്കൊലപാതക കേസ്: പ്രതികള്‍ക്ക് നല്കിയ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു, പ്രതികള്‍ ജയില്‍ മോചിതരാകും
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഐഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്, രാഘവന് വെളുത്തേരി, എംകെ ഭാസ്കരന് എന്നിവര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ശിക്ഷ സ്റ്റേ ചെയ്തത്. ഇതോടെ പ്രതികള്‍ ജയില്‍ മോചിതരാകും.
അഞ്ച് വര്‍ഷം വീതം തടവുശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചത്. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാര്‍, ജോബിന് സെബാസ്റ്റ്യന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിച്ചത്. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും തടഞ്ഞില്ല എന്നതിനുള്ള അഞ്ചുവര്‍ഷം തടവ് ശിക്ഷ ചോദ്യം ചെയ്ത് നല്കിയ അപ്പീലാണ് പരിഗണനയ്ക്ക് എടുത്തത്.
ഹര്‍ജി ഇന്നലെ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നുവെങ്കിലും സിബിഐ അഭിഭാഷകന് ഹാജരാകാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് നാല് സിപിഐഎം നേതാക്കളെ എറണാകുളം പ്രത്യേക സിബിഐ കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: സൈബര്‍ പൊലീസില്‍ പരാതി നല്കി നടി മാലാ പാര്‍വതി, അന്വേഷണം ആരംഭിച്ച് സൈബര്‍ പൊലീസ്
തിരുവനന്തപുരം: യൂട്യൂബ് വഴി മോശം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് നടി മാലാ പാര്‍വതി സൈബര്‍ പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടാഴ്ച മുന്‍പാണ് മാലാ പാര്‍വതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എടുത്ത് എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ ദൃശ്യങ്ങള്‍ ചില യൂട്യൂബര്‍മാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഇത്തരത്തില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ ലിങ്കുകള്‍ പരാതിക്കാരി തന്നെ പൊലീസിന് കൈമാറി.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് സ്റ്റേഷന് കേസെടുക്കുകയും നടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തുകയും ചെയ്തു. കേസില്‍ അന്വേഷണം ആരംഭിച്ചതായി സൈബര്‍ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുന്നതിനായി യൂട്യൂബിനെ സമീപിക്കും. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്.
അതേസമയം, നടി ഹണി റോസ് നല്കിയ സൈബര്‍ അധിക്ഷേപ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോ?ഗിച്ചു. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണവും സെന്‍ട്രല്‍ എസിപിക്ക് കേസിന്റെ മേല്‍നോട്ട ചുമതലയും നല്കി. സൈബര്‍ സെല്‍ അംഗങ്ങളും അന്വേഷണ സംഘത്തില്‍ ഉണ്ട്. ആവശ്യമെങ്കില്‍ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.
ചോറ്റാനിക്കരയില്‍ ആളൊഴിഞ്ഞ വീട്ടില്‍ മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ട സംഭവം: ഇവ പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ്
കൊച്ചി: ചോറ്റാനിക്കരയില്‍ ആളൊഴിഞ്ഞ വീട്ടിലെ ഫ്രിഡ്ജിനുള്ളില് നിന്നും മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയ സംഭവത്തില്‍ എല്ലാവരും ഞെട്ടലിലാണ്. വര്‍ഷങ്ങളായി അടഞ്ഞു കിടന്ന വീട്ടില്‍ നിന്നും ആണ് മനുഷ്യ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
എന്നാല്‍ കണ്ടെത്തിയ ഈ തലയോട്ടിയും അസ്ഥികളും പഠനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവയാണെന്ന് പൊലീസ് കണ്ടെത്തി. അസ്ഥികള്‍ ദ്രവിക്കാതിരിക്കാന്‍ പോളിഷ് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ തന്നെ സംഭവത്തില്‍ ദുരൂഹതകളില്ലെന്നും പൊലീസ് വ്യക്തമാക്കി.
കണ്ടെടുത്ത തലയോട്ടി സ്ത്രീയുടേയും മറ്റ് അസ്ഥികള്‍ ഒന്നില്‍ കൂടുതല്‍ പേരുടേതുമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞിട്ടുണ്ട്. അസ്ഥികളുടെ ഡിഎന്‍എ അടക്കം വിശദമായി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. എറണാകുളത്ത് താമസിക്കുന്ന ഡോക്ടറുടെ തറവാട്ടു വീട്ടിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തുന്ന ഡോക്ടറായ മകന് പഠനാവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണ് തലയോട്ടിയും അസ്ഥികളുമെന്ന് വീട്ടുടമയായ ഡോക്ടര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് എറണാകുളത്തെ വീട്ടില്‍ നിന്നും ഉപയോഗശൂന്യമായ സാധനങ്ങള്‍ തറവാട്ടു വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനൊപ്പമുണ്ടായിരുന്നതാണ് തലയോട്ടിയും അസ്ഥികളും. അന്ന് ദുബായില്‍ ആയിരുന്നതിനാല്‍ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
സംഭവം വാര്‍ത്തയായതോടെ, വേലക്കാരിയാണ് വിവരം അറിയിച്ചതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചോറ്റാനിക്കരയിലെ വീട്ടിലെ സ്വീകരണമുറിയിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അസ്ഥികൂടം അലക്ഷ്യമായി കൈകാര്യം ചെയ്തതില്‍ നിയമപ്രശ്നം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിവൈഎസ്പി വി ടി ഷാജന് സൂചിപ്പിച്ചു.
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മ്മിക്കും, രാജ്ഘട്ടിനോട് അടുത്തായി സ്മാരകം നിര്‍മ്മിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍, നന്ദി പറഞ്ഞ് പ്രണബിന്റെ കുടുംബം
ഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് സ്മാരകം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്ഘട്ടിനോട് അടുത്തായി സ്മാരകം നിര്‍മ്മിക്കും എന്നാണ് പുറത്ത് വരുന്ന വിവരം. പ്രണബ് കുമാര്‍ മുഖര്‍ജിയുടെ കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.
സ്മാരകം നിര്‍മിക്കാന്‍ തീരുമാനമെടുത്ത മോദി സര്‍ക്കാരിന് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ നന്ദി അറിയിച്ചു. 'പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിന് ഹൃദയത്തില്‍ നിന്നുള്ള നന്ദി അറിയിച്ചു'.
ഇതേ കുറിച്ച് അദ്ദേഹത്തിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി എക്സില്‍ കുറിച്ചത് ഇങ്ങനെ:
'രാജ്യ ബഹുമതികള്‍ ആവശ്യപ്പെടരുത്, അത് നല്‍കണം എന്ന് ബാബ പറയാറുണ്ടായിരുന്നു. ബാബയുടെ സ്മരണയെ മാനിക്കാന്‍ പ്രധാനമന്ത്രി മോദി ഇത് ചെയ്തതില്‍ ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഇത് ബാബയെ ബാധിക്കുന്നില്ല- അദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നിടത്ത് - അത് അഭിനന്ദിക്കുന്നതിനും അപ്പുറം. എന്നാല്‍ അദ്ദേഹത്തിന്റെ മകളെ സംബന്ധിച്ചിടത്തോളം എന്റെ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകള്‍ പര്യാപ്തമല്ല,' അവര്‍ എക്സിലെ മറ്റൊരു പോസ്റ്റില്‍ പറഞ്ഞു.
2012 മുതല്‍ 2017 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാര്‍ മുഖര്‍ജി. അദ്ദേഹത്തിന് രാജ്യം ഭാരതരത്ന നല്കി ആദരിച്ചിട്ടുണ്ട്. 2020 ലാണ് പ്രണബ് അന്തരിച്ചത്.
ഇന്ന് ലണ്ടന്‍ റീജിയനിലെ വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന് മിഷനില്‍ മരിയന്‍ ദിനാചരണം, വൈകുന്നേരം പരിശുദ്ധ ജപമാല പ്രാര്ഥനയോടുകൂടി ആരംഭം
വാല്‍ത്തംസ്റ്റോ സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന് മിഷനില്‍ ബുധനാഴ്ച മരിയന്‍ ദിനാചരണം ഇന്ന് ഉണ്ടായിരിക്കുന്നതാണ്.
വൈകുന്നേരം 6:45നു പരിശുദ്ധ ജപമാല പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും നിത്യസഹായ മാതാവിന്റെ നൊവേനയും തുടര്‍ന്നു ആരാധനയോടുകൂടി സമാപിക്കുന്ന ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.